Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, November 6, 2009

നിവേദനം ചെയ്യു !

                                                നിവേദനം ചെയ്യു !
                                                               രാധേകൃഷ്ണ 
                 കാല്‍നീട്ടി നടക്കാമോ പണ്ഡരീപുരത്തേക്ക് !
                          പുറപ്പെടാമോ ആഷാഡ ശുക്ല ഏകാദശിക്ക്!
                       പോകാമോ വാര്കരി ഭക്തര്‍കളോടെ!  
                            ചുമക്കാമോ ജ്ഞാനദേവരുടെ പല്ലക്കിനെ!

       ഇറങ്ങാമോ ചന്ദ്രഭാഗയില്‍!     
കയറാമോ ദൃഡമായി ഭക്തിയില്‍!  

      യാത്രചെയ്യാമോ ഭക്തര്‍കളോടെ നൌകയില്‍!
കടക്കാമോ അതി മോഹ സാഗരത്തെ!
പുകഴ്ത്താമോ പുണ്ഡലീകന്റെ വരത്തെ! 

നില്‍ക്കാമോ നീണ്ട ഭക്ത നിരയില്‍!
കാത്തിരിക്കാമോ അഭംഗം പാടി!
നര്‍ത്തനം ചെയ്യാമോ വിഠലന്റെ ധ്യാനത്തില്‍!
അറിയാതെ മുട്ടാമോ മഹാത്മാക്കളെ!

പിടിക്കാമോ വിഠോബാ ചരണങ്ങളെ!
കരയാമോ മനസ്സ്‌ തുറന്ന്‍!
കുടഞ്ഞു കളയാമോ ഘോരമായ 
സംസാര സാഗരത്തെ!
മാറാമോ ചെങ്കല്ലായി!
നിറുത്തി വയ്ക്കാമോ ബ്രഹ്മാണ്ഡ നായകനെ!

കൊഞ്ചാമോ രുക്കുമായിയെ!
കെഞ്ചാമോ സത്യഭാമയിടം!
 ശരണം പ്രാപിക്കാമോ രാധികാ റാണിയേ!

കൂടി ആടാമോ പാണ്ഡുരംഗ ക്ഷേത്രത്തില്‍!
മറക്കാമോ എല്ലാ ഭേദങ്ങളെയും!
ഉണരാമോ കാക്കട ആരതിക്കായി!
തുരത്താമോ പുര്‍വ പാപങ്ങളെ!

വീഴാമോ വിഷ്ണു പാദത്തില്‍!
ഒതുക്കി വെക്കാമോ കാമങ്ങളെ!
ഒതുങ്ങാമോ രഘുമാപതിയുടെ ഹൃദയത്തില്‍!

നാമം ചൊല്ലാമോ നാമദേവരുടെ ഗൃഹത്തില്‍!
ഇരിക്കാമോ ആ തിരുമടിയില്‍!

പിടിക്കാമോ മരമായ കാനോപാത്രയെ!
മുങ്ങാമോ ഭക്തിവെള്ളത്തില്‍!

തുണി നെയ്യാമോ കബീര്‍ ദാസരെ പോലെ!
തടുക്കാമോ പാണ്ഡരീനാഥന്റെ ആട്ടത്തെ!

ഉണരാമോ അര്‍ദ്ധ രാത്രിയില്‍!
അടിക്കാമോ ഗുണാബായിയെ പോലെ!

കെട്ടി ഇടാമോ വീട്ടിലെ തൂണില്‍!
ഓടിപ്പോകാമോ സക്കുബായിയെ പോലെ!

തംബുരു  മീട്ടാമോ പുലരും വരെ പാടാന്‍!
തുള്ളി നടക്കാമോ തുകാറാമിനെ പോലെ!
ഭര്‍ത്താവായി പ്രാപിക്കാമോ വിഠല ഭ്രാന്തനെ!
മായനെ ശകാരിക്കാമോ ആവലിയെ പോലെ!

ഒതുക്കപ്പെടാമോ നാട്ടില്‍ നിന്നും!
പാരണ ചെയ്യാമോ ചോകാ മേളരെ പോലെ!

എല്ലാം കൊടുക്കാമോ സദ്‌ഗുരുവിനു!
അടിമയാക്കാമോ  ഛത്രപതി ശിവാജിയെ പോലെ!

അളക്കാമോ അവനുടെ അരക്കെട്ടിനെ!
പറ്റിക്കപ്പെടാമോ നരഹരിയെ പോലെ!  

ചെരുപ്പ് തയ്ക്കാമോ രൈദാസരെ പോലെ!
ഭൃത്യനാക്കാമോ  ഒരു രാത്രിയില്‍!

ഇഴഞ്ഞു നോക്കാമോ കൂര്‍മ്മ ദാസരെ പോലെ! 
വരുത്താമോ അവനെ നമ്മുടെ ഇടത്തില്‍!

ചോളമാവു കൊടുക്കാമോ ദ്വാദശിക്കു!
ദിവ്യദമ്പതികളെ ദര്‍ശിക്കാമോ 
കോമാബായിയെ പോലെ!

ഭക്തരെ ഉപചരിക്കാമോ സേനാനാവിദരെ പോലെ!
നാവിദനാക്കാമോ രാജനു രാജാധിരാജനെ !

കയ്യ്‌ നഷ്ടപ്പെടാമോ ഗോരാകുംഭരെ പോലെ!
അനുജനാക്കാമോ കുടുംബം നോക്കാന്‍!

ആതിത്ഥ്യം അര്‍പ്പിക്കാമോ രാമദാസരെ പോലെ! 
രാമനാക്കാമോ ഇടയനെ!

പ്രാര്ത്ഥിക്കാമോ മാര്‍ജ്ജാര കുടുംബത്തിനായി!
നിരൂപിക്കാമോ രാഗാകുംഭരെ പോലെ!

കണക്കു നോക്കാമോ ശരിയാകുന്നത് വരെ!
ഗംഗയെ നല്‍കാമോ എകനാഥരെ പോലെ!


പൂ കെട്ടാമോ സാവ്ധാമാലിയെ പോലെ! 
ഹൃദയം നല്‍കാമോ എങ്ങും നിറഞ്ഞവനു!

യോഗി ആകാമോ ജ്ഞാനേശ്വരരെ പോലെ!
അറിയാമോ  ഉള്ളില്‍ ഉറയുന്നവനെ!

  കടപ്പെട്ടവനാകാമോ വയറു നിറയെ ആഹാരം കൊടുത്ത്‌!
കടം അടപ്പിക്കാമോ വിശോഭാവിനെ പോലെ!

പിശുക്കനാവാമോ ധനമോഹത്താല്‍!
ചുമതല കളയാമോ പുരന്തരരെ പോലെ!

പുതഞ്ഞു പോകാമോ കൂബാ കുംഭരെ പോലെ!
ജീവിക്കാമോ കിണറ്റിന്റെ ഉള്ളില്‍ രഹസ്യമായി!
ദരിദ്രനാകാമോ ദാനം ചെയ്തു!
സ്വപ്നം കാണാമോ ദാമാജീയെ പോലെ!

വാശി പിടിക്കാമോ ഭാനുദാസരെ പോലെ!
ആനയിക്കാമോ നാഥനെ തന്നിടത്തില്‍!

അലഞ്ഞു നടക്കാമോ ഗോപാല്‍പൂരില്‍!
കഴുകാമോ ജനാബായിയോടു കൂടെ പാത്രങ്ങളെ!
ഏഷണി പറയാമോ പാണ്ഡരീനാഥനെ പറ്റി! 

ഭ്രമിക്കാമോ വിഠലനില്‍!
അന്വേഷിക്കാമോ അവന്റെ ഉള്ളില്‍ ഒരിടം!
അലഞ്ഞു നടക്കാമോ വിഠലന്റെ വീഥികളില്‍!
രാമകൃഷ്ണ ഹരി എന്ന്‍ പറയാമോ!
വാസുദേവഹരിയെ പിടിക്കാമോ!
ഇതൊക്കെ ചെയ്യാമോ?
ഇതെല്ലാം തീര്‍ച്ചയായും ലഭിക്കുമോ?
വഴി ഉണ്ട് !
വളരെ സുലഭം!
നിന്റെ ജീവിതം നിവേദിക്കു!









0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP