Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, November 20, 2009

ആനന്ദം ഒളിഞ്ഞിരിക്കുന്നു!

     ആനന്ദം ഒളിഞ്ഞിരിക്കുന്നു!
രാധേകൃഷ്ണ
കുഞ്ഞായിരുന്നപ്പോള്‍ എന്തു ആനന്ദമായിരുന്നു!
ഓര്‍ക്കുമ്പോള്‍ തന്നെ ആനന്ദം!
അത് പോലെ ആനന്ദം ഇനിയും ലഭിക്കുമോ?
എന്തുകൊണ്ട് ഇല്ല?
ആ ആനന്ദം നിന്റെ ഉള്ളില്‍ തന്നെയാണ് 
ഒളിഞ്ഞിരിക്കുന്നത്!
കുഞ്ഞായിരുന്നപ്പോള്‍ ജീവിതത്തെ കുറിച്ച് 
നീ ചിന്തിച്ചേയില്ല!
കുഞ്ഞായിരുന്നപ്പോള്‍ സൌന്ദര്യത്തെ കുറിച്ച് 
 നീ ആതങ്കപ്പെട്ടില്ല!  
കുഞ്ഞായിരുന്നപ്പോള്‍ നിന്റെ ആവശ്യങ്ങളെ 
കുറിച്ച് നീ അറിഞ്ഞില്ല! 
കുഞ്ഞായിരുന്നപ്പോള്‍ നിന്റെ ഭാവിയെപ്പറ്റി 
നീ സ്വപ്നം നെയ്തില്ല!
കുഞ്ഞായിരുന്നപ്പോള്‍ നിനക്കു പറ്റിയ 
അപമാനത്തെ നീ കാര്യമായെടുത്തില്ല!
കുഞ്ഞായിരുന്നപ്പോള്‍ നിന്റെ നന്മയെ ഓര്‍ത്തു 
നീ ഒരു നാളും വ്യാകുലപ്പെട്ടില്ല!
കുഞ്ഞായിരുന്നപ്പോള്‍ മറ്റുള്ളവര്‍ നിന്നെ 
പ്രശംസിച്ചത് കാര്യമായെടുത്തില്ല!
കുഞ്ഞായിരുന്നപ്പോള്‍ നീ എത്ര നേരം 
ഉറങ്ങി എന്ന്‍ കുറിച്ചുവെച്ചില്ല!
കുഞ്ഞായിരുന്നപ്പോള്‍ നിന്റെ കുലത്തെ 
കുറിച്ച് നീ അന്വേഷിച്ചില്ല!
കുഞ്ഞായിരുന്നപ്പോള്‍ നിന്റെ ഹസ്ത രേഖയെ 
കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ല!
കുഞ്ഞായിരുന്നപ്പോള്‍ നീ ജനിച്ച നാളോ
നേരമോ നിനക്കറിയില്ല!
കുഞ്ഞായിരുന്നപ്പോള്‍ മറ്റുള്ളവര്‍ നിന്നെ കുറിച്ച് 
പറയുന്നത് കേട്ടു നീ തെറ്റിദ്ധരിച്ചില്ല!
കുഞ്ഞായിരുന്നപ്പോള്‍ നിന്റെ പ്രായത്തെ 
നീ കണക്കാക്കിയില്ല!
കുഞ്ഞായിരുന്നപ്പോള്‍ നിന്റെ തോല്‍വികളില്‍
നീ തളര്‍ന്നില്ല!
കുഞ്ഞായിരുന്നപ്പോള്‍ നിന്റെ വിജയങ്ങളില്‍ 
നീ അഹങ്കരിച്ചില്ല!
കുഞ്ഞായിരുന്നപ്പോള്‍ നിന്റെ രോഗങ്ങള്‍ 
മനസ്സിനെ അലട്ടിയിരുന്നില്ല!
കുഞ്ഞായിരുന്നപ്പോള്‍ നിന്റെ ത്യാഗങ്ങളെ 
നീ ഓര്‍ത്തു നോക്കിയിട്ടില്ല!
കുഞ്ഞായിരുന്നപ്പോള്‍ നിന്റെ ബലത്തെ 
കുറിച്ച് നീ പൊങ്ങച്ചം പറഞ്ഞില്ല!
കുഞ്ഞായിരുന്നപ്പോള്‍ വെളിവേഷമണിഞ്ഞു
മറ്റുള്ളവരെ മയക്കാന്‍ ശ്രമിച്ചില്ല!
കുഞ്ഞായിരുന്നപ്പോള്‍ മറ്റുള്ളവരെ
പറ്റിക്കാന്‍ നീ പദ്ധതിയിട്ടില്ല!

കുഞ്ഞായിരുന്നപ്പോള്‍ മറ്റുള്ളവരുടെ കുറ്റങ്ങളും 
കുറവുകളും നീ നിന്ദിച്ചില്ല! 

കുഞ്ഞായിരുന്നപ്പോള്‍ യാതൊരു കാരണവശാലും 
ആരെയും നീ അപമാനിച്ചിട്ടില്ല !
കുഞ്ഞായിരുന്നപ്പോള്‍ നിന്റെ ചുമതലകളെ 
കുറിച്ച് ആരോടും പുലമ്പിയില്ല!
കുഞ്ഞായിരുന്നപ്പോള്‍ നിന്റെ സ്വത്തിനെ 
കുറിച്ച് ഒരിക്കലും നീ ശ്രദ്ധിച്ചതേയില്ല!
കുഞ്ഞായിരുന്നപ്പോള്‍ ആര്‍ക്കും ഏതു
വിഷയത്തിലും നീ ഉപദേശം നല്‍കിയിട്ടില്ല!
കുഞ്ഞായിരുന്നപ്പോള്‍ മഴ, വെയില്‍, തണുപ്പ്
ഇവയൊന്നും നീ ശ്രദ്ധിച്ചതേയില്ല!
കുഞ്ഞായിരുന്നപ്പോള്‍ ലോകത്ത് നടക്കുന്ന
ഏതു സംഭവത്തിലും നീ താല്പര്യം കാണിച്ചില്ല!

ഇത് പോലെ ചിന്തിച്ചു നോക്കു!
നിനക്കു ഇനിയും മനസ്സിലാകും!
എന്നും ഉറങ്ങുമ്പോള്‍ മാത്രം നീ
ഒരു കുഞ്ഞായി ഇരിക്കുന്നു!
 കര്‍ത്തവ്യ ബോധത്തോടെ നിന്റെ 
കടമകളെ നിറവേറ്റു! 
 ഹൃദയത്തില്‍ കുഞ്ഞായി തന്നെ ഇരിക്കു!
നീ എന്നും കൃഷ്ണന്റെ കുഞ്ഞാണ്!
അത് കൊണ്ടു നിന്റെ ആനന്ദം നിന്റെ 
ഉള്ളില്‍ തന്നെയാണ് ഒളിഞ്ഞിരിക്കുന്നത്!
ഒരു കുഞ്ഞായി ജീവിച്ചു നോക്കു!






0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP