Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, November 8, 2009

വരം ചോദിക്കു!

                       വരം യാചിക്കു!

                                                      രാധേകൃഷ്ണ
                                വരം യാചിക്കു!
                                           ജീവിക്കാന്‍ വരം യാചിക്കു!

                     ഒരു നാള്‍ ജീവിക്കാന്‍ വരം യാചിക്കു!

തിരുക്കുറുംകുടി സുന്ദര പരിപൂര്‍ണ്ണ നമ്പിയുടെ  
  ചെഞ്ചുണ്ടുകള്‍ മനം കവര്‍ന്ന 
സ്വാമി നമ്മാള്‍വാറെ ഉള്ളില്‍ കൊണ്ട 
തിരുപ്പുളി ആള്‍വാറായി   
ഒരു നാള്‍ വാഴാന്‍ വരം യാചിക്കു!
 
     മേല്‍ക്കോട്ട തിരുനാരായണനില്‍  ഉള്ള 
ഭക്തര്‍ മെച്ചിയ തിരുമേനിയായ യതിരാജര്‍ 
സ്വാമി രാമാനുജരുടെ പാദുകയായി
ഒരു നാള്‍ വാഴാന്‍ വരം യാചിക്കു!


ഗിരിധാരിയെ പ്രഭുവായി കൊണ്ട് 
ദ്വാരകാ നാഥനിടത്തില്‍ ഐക്യമായ മീരാ
കെട്ടിപ്പിടിച്ചു കൊണ്ട് മീട്ടുന്ന തംബുരുവായി
ഒരു നാള്‍ വാഴാന്‍ വരം യാചിക്കു!

വിഠലന്റെ ചരണങ്ങള്‍ മാത്രം തലയില്‍ 
   ചുമക്കുന്ന സന്ത തുക്കാറാമിന്റെ ശിരസ്സിനെ   
കെട്ടിപ്പിടിക്കും തലപ്പാവായി 
ഒരു നാള്‍ വാഴാന്‍ വരം യാചിക്കു!

"കുഴലഴകര്‍" "വായഴകര്‍" "കണ്ണഴകര്‍"
നമ്പെരുമാള്‍ രംഗരാജന് ആണ്ടാള്‍ 
നല്‍കിയ ചൂടിക്കളഞ്ഞ മാലയായി 
ഒരു നാള്‍ വാഴാന്‍ വരം യാചിക്കു!

രാധാകൃഷ്ണ ശ്രുംഗാര രസത്തെ 
പൂരി ജഗന്നാഥനിടം അനുഭവിച്ച് 
ഗീത ഗോവിന്ദമായി നല്‍കിയ 
ജയദേവരുടെ എഴുത്താണിയായി 
വാഴാന്‍ ഒരു നാള്‍ വരം യാചിക്കു!

കൈങ്കര്യത്തെ തട്ടിപ്പറിക്കാന്‍ നിനച്ച 
സപ്തഗിരിനാഥന്റെ താടിയേ തല്ലിയ
അനന്താള്‍വാന്റെ കൈയിലെ മണ്‍വെട്ടിയായി 
ഒരുനാള്‍ വാഴാന്‍ വരം യാചിക്കു!

ശ്രീ അനന്തപത്മനാഭ സ്വാമിയില്‍
തീരാത്ത പ്രേമമുള്ള മഹാരാജാ 
സ്വാതി തിരുനാളിന്റെ കുതിരമാളികയായി
ഒരുനാള്‍ വാഴാന്‍ വരം യാചിക്കു!

വരം നല്‍കുന്ന വരദരാജന് വിയര്‍പ്പിന്റെ 
വാട്ടം തീരെ വീശുന്ന 
തിരുക്കച്ചി നമ്പികളുടെ വിശറിയായി
ഒരുനാള്‍ വാഴാന്‍ വരം യാചിക്കു!  

മഴയത്ത് നനഞ്ഞ ഉണ്ണിക്കുട്ടന്‍ 
ഗുരുവായൂരപ്പന് കോമണം നല്‍കിയ 
കുറൂരമ്മയുടെ കീറവസ്ത്രമായി 
ഒരുനാള്‍ വാഴാന്‍ വരം യാചിക്കു!

ഉടുപ്പി കൃഷ്ണനെ ചുമരില്‍ മത്തു കൊണ്ട് 
ഓട്ട ഇടുവിപ്പിച്ച കനകദാസരുടെ
കഴുത്തിലെ തുളസി മാലയായി 
ഒരുനാള്‍ വാഴാന്‍ വരം യാചിക്കു!

ശ്രീനാത്ജീയുടെ അലങ്കാരത്തെ ധ്യാനത്തില്‍ കണ്ട്
അതെ പോലെ പാടുന്ന അന്ധനായ
സൂര്‍ദാസരുടെ കൈക്കോലായിട്ട്‌
ഒരുനാള്‍ വാഴാന്‍ വരം യാചിക്കു!

എത്രയോ വരം യാചിച്ചില്ലെ?
ഇങ്ങനെ ഒരു വരം ചോദിച്ചോ?
എത്രനാള്‍ ജീവിതം ആര്‍ക്കറിയാം?
ഓരോ ദിവസവും ആയുസ്സ്‌ കുറയുന്നു മറക്കരുത്‌! 
ഒരു ദിവസം അവസാന യാത്ര!
അതിനു മുന്‍പ്  ഒരേ ഒരു നാള്‍
ഇങ്ങനെ വാഴാന്‍ ഒരു അനുഭവം യാചിക്കു!
ഓരോ ദിവസവും ഇങ്ങനെ ചിന്തിച്ചു ജീവിച്ചു നോക്കു!
ഇനിയും ഇത് പോലെ ധാരാളം ഉണ്ട്!
നീ തന്നെ കണ്ടുപിടിക്ക്! നിന്നാല്‍ സാധിക്കും!




0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP