Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, November 7, 2009

ആശിക്കു!

                                                ആശിക്കു!
                                             രാധേകൃഷ്ണ

           രാധികാ ചരണത്തിലെ പാദസരമായി മാറി  
            സ്ത്രീ ലോലനായ കൃഷ്ണന്‍ നിന്നെ പിടിക്കണം  
                                എന്ന്‍ ആശിക്കു!   

             സേവാ കുഞ്ചത്തില്‍ മെത്തയായി കിടന്നു 
                ദിവ്യ രാധേകൃഷ്ണ പ്രേമ സംഗമത്തില്‍  
                          ഉലയപ്പെടാന്‍ ആശിക്കു!           

             രാധികാ വിരഹത്തില്‍ കൃഷ്ണന്‍ ഉടുത്തുന്ന
             പീതാംബരമായി അവനെ ഉരുമ്മാന്‍ ആശിക്കു!

                      വിരഹത്തില്‍ തപിക്കുന്ന രാധയ്ക്കു 
                     അവന്റെ വരവിനെ അറിയിക്കുന്ന 
                       കുയിലായി പാടാന്‍ ആശിക്കു! 
          കൃഷ്ണനെ ചിന്തിച്ചു അവനെ കിട്ടാത്ത
              സമയത്തില്‍ രാധ കെട്ടിപ്പിടിച്ചു കൊഞ്ചുന്ന 
                പശുക്കിടാവായി അലയാന്‍  ആശിക്കു!

          കൃഷ്ണനു മയില്‍‌പീലി ചോദിക്കുന്ന രാധികയ്ക്ക് 
          തന്റെ ചിറകിനെ നല്‍കുന്ന മയിലായി ആടാന്‍
                                         ആശിക്കു!
         രാധിക പഴം കൊടുത്തു വളര്‍ത്തുന്ന, കൃഷ്ണന്റെ 
           തോളില്‍ ഇരിക്കുന്ന, രാധിക നാമം മാത്രം
           ഉച്ചരിക്കുന്ന പച്ചക്കിളിയാകാന്‍ ആശിക്കു!

            മഴ നനയുന്ന രാധയും കൃഷ്ണനും ഒതുങ്ങുന്ന
         ഗോവര്‍ദ്ധനത്തിലെ ഗുഹയാകാന്‍ ആശിക്കു!

           കൃഷ്ണന്റെ കൈകളില്‍ നിന്നും രാധികയുടെ മേല്‍ 
                    ജലം വര്‍ഷിക്കുന്ന പീച്ചാങ്കുഴാലായി 
                             വാഴാന്‍ ആശിക്കു!

            കൃഷ്ണന് പോലും ഉടുക്കാന്‍ സാധിക്കാത്ത വിരഹ
                     അഗ്നിയില്‍ ദഹിക്കുന്ന രാധികാ 
                           വസ്ത്രമാകാന്‍ ആശിക്കു!  
             രാധികയും കൃഷ്ണനും ഉല്ലാസമായി നീന്തി കളിച്ചു 
                 ജലക്രീഡ ചെയ്യുന്ന യമുനായായ് 
                               ഒഴുകാന്‍  ആശിക്കു!

                    രാധിക നല്‍കി കൃഷ്ണന്‍ ചവച്ച്  പിന്നെ  
               രണ്ടു പേരും മാറി മാറി രുചിക്കുന്ന സുഗന്ധ 
                 താംബൂലമായി വായിലിരിക്കാന്‍ ആശിക്കു!

   കൃഷ്ണന്‍ കമല കരങ്ങളാല്‍ പറിച്ച് രാധികയുടെ   
കറുത്ത മുടിയില്‍ പ്രേമത്തോടെ ചൂട്ടുന്ന 
           പുഷ്പമായി വിരിയാന്‍ ആശിക്കു!          
    

                      സുഗന്ധ തൈലം പുരട്ടി കൃഷ്ണന്‍ തന്റെ  
                             കൈകൊണ്ട് പിടിച്ച രാധികയുടെ
കാര്‍കൂന്തലിലെ ചീപ്പായി ചീകാന്‍ ആശിക്കു! 

അഷ്ടസഖികള്‍ പറിച്ച് അരച്ച് കൊടുക്കെ 
ചെന്താമാരക്കയ്യന്‍ കൃഷ്ണന്‍ പന്താര്‍വിരലിയുടെ
തൃക്കൈകളില്‍ പൂശുന്ന മയിലാഞ്ചിയായി 
ഉണങ്ങാന്‍ ആശിക്കു!

ശരത്കാല രാവുകളില്‍ രാധികയെ വശീകരിക്കാന്‍ 
കൃഷ്ണന്‍ വായിക്കുന്ന വേണു നാദമായി
ശബ്ദിക്കാന്‍ ആശിക്കു!

അര്‍ദ്ധരാത്രി നിര്‍മ്മലമായ യമുനയില്‍ 
അഷ്ടസഖികളോടെ രാധാകൃഷ്ണനെ ചുമക്കുന്ന
നൌകയകാന്‍ ആശിക്കു!

നാണം കൊണ്ട് ചുവന്ന രാധയും, 
പ്രേമത്താല്‍ കറുത്ത കൃഷ്ണനും 
നിഴലിനായി ഒതുങ്ങുന്ന മരമായി 
നില്‍ക്കാന്‍ ആശിക്കു!

കൊങ്കയില്‍ കൃഷ്ണനെ കെട്ടിയിട്ടു രാധിക
പ്രേമത്തില്‍ മയങ്ങി ശയനിക്കുന്ന 
'കോട്ടുക്കാല്‍' കട്ടിലായി താങ്ങാന്‍ ആശിക്കു!


                       കൃഷ്ണന്‍ അരച്ച് അഷ്ടസഖികള്‍ പൂശുന്ന 
     രാധിക തിരുമേനിയുടെ താപം ശമിപ്പിക്കുന്ന      
  ചന്ദനമായി തീരാന്‍ ആശിക്കു!    

കൃഷ്ണന്‍ രാധയേ അലങ്കരിക്കെ
രാധ കൃഷ്ണനെ അലങ്കരിക്കെ 
അതിനെ അനുഭവിക്കുന്ന 
നിധിവനമാകാന്‍ ആശിക്കു!

                     

               കൃഷ്ണന്റെ ഉള്ളില്‍ നിന്നും ഉത്ഭവിച്ച്                  
രാധികാ ഗര്‍ഭത്തില്‍ തടങ്കലിലിരിക്കും 
          ശിശുവായി വളരാന്‍ ആശിക്കു!              

                                                          
                      എന്തിനെയൊക്കെയോ ആശിച്ചില്ലേ?
                                 എന്തു സുഖം ലഭിച്ചു? 
                               പുലമ്പല്‍ മാത്രം ബാക്കി!
                 ഇനി ഇത് പോലെയൊക്കെ ആകാന്‍ ആശിക്കു!
                                 അപ്പോ നീ തന്നെ പറയും!
                                   കാത്തിരിക്കാം ഞാന്‍!
                               നിന്റെ അനുഭവങ്ങള്‍ക്കും 
                             ആനന്ദമായ മറുപടിക്കും!
                      തീര്‍ച്ചയായും ആ ദിവസം വന്നെത്തും!










0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP