നിന്റെ ഉള്ളില്‍ കൃഷ്ണന്‍!
നിന്റെ ഉള്ളില്‍ കൃഷ്ണന്‍!
രാധേകൃഷ്ണ
നുഴഞ്ഞു കയറേണ്ടത് ഗോകുലത്തില്‍!
കൂവേണ്ടത് കുയിലുകളുടെ കൂടെ!
ചാടേണ്ടത് കുരങ്ങുകള്‍ക്കൊപ്പം!
കെട്ടിപ്പിടിക്കേണ്ടത് പശുക്കിടാങ്ങളെ!
ഉരുളേണ്ടത് ഗോമിയത്തില്‍ !
തുരത്തേണ്ടത് മയിലുകളെ!
ശേഖരിക്കേണ്ടത് മയില്‍പ്പീലിയെ!
ചൂടേണ്ടത് അഴകന്റെ തലയില്‍!
പറിക്കേണ്ടത് അച്യുതനു പുഷ്പങ്ങള്‍!
കെട്ടേണ്ടത് ഒമാനയ്ക്കു ഹാരം!
ചാര്‍ത്തേണ്ടത് സുന്ദരന്റെ തോളില്‍!
മുട്ടിലിഴയേണ്ടത് നന്ദഗോപരുടെ ഗൃഹത്തില്‍ !
ആട്ടേണ്ടത് മടിയില്‍!
തലാട്ടേണ്ടത് യശോദയെ പോലെ!
പാലൂട്ടേണ്ടത് ഹരി രായരെ പോലെ!
എടുക്കേണ്ടത് ഹൃദയ ചോരനായ കള്ളനെ!
ചുമക്കേണ്ടത് ഒക്കത്ത് !
കൊഞ്ചെണ്ടത് ഇടയനുണ്ണിയെ!
കിടക്കേണ്ടത് മാണിക്കതൊട്ടിലായി !
കിടക്കേണ്ടത് മാണിക്കതൊട്ടിലായി !
താങ്ങേണ്ടത് ദാമോദരനെ!
നുള്ളേണ്ടത് കണ്ണന്റെ കവിളില്‍!
വളര്‍ത്തേണ്ടത് നന്ദ ഗോപരെ പോലെ !
എടുക്കേണ്ടത് ശൂലത്തെ!
വിരട്ടേണ്ടത് അസുര ഗുണങ്ങളെ!
ഭവിക്കേണ്ടത് തടിച്ച ഗോപിയായി!
അടിക്കേണ്ടത് കണ്ണന്റെ മുറ്റം!
നനയ്ക്കേണ്ടത് പീതാംബരത്തെ!
തേയ്ക്കേണ്ടത് ഇടയനു എണ്ണയെ!
തലോടേണ്ടത് പൊന്നോമനയുടെ തിരുവടിയെ!
കാണേണ്ടത് കറുമ്പന്റെ കുളിയെ!
പാനം ചെയ്യേണ്ടത് പട്ടുകോമളത്തിന്റെ അഴകിനെ!
മോഷ്ടിക്കണ്ടത് വസ്ത്ര ചോരന്റെ കോമണത്തെ!
തലോടേണ്ടത് മിടുക്കന്റെ കുഞ്ഞുമണിയെ !
ചുംബിക്കേണ്ടത് മണിവണ്ണന്റെ പൃഷ്ഠഭാഗത്തെ!
കടിക്കേണ്ടത് സ്നേഹനിധിയുടെ മൂക്കിനെ!
തട്ടിപ്പറിക്കേണ്ടത് ഗോപാലന്റെ ഉച്ഛിഷ്ഠത്തെ!
നഷ്ടപ്പെടേണ്ടത് പാല്പായസത്തെ!!??
ജല്പനം ചെയ്യേണ്ടത് മായ കൂത്തന്റെ ലീലകളെ!
ശ്രദ്ധിക്കേണ്ടത് മണ്ണ് തിന്നുന്നവനെ!
ഏഷണി പറയുന്നത് ബാലരാമാനായിട്ടു !
അടിക്കേണ്ടത് അഹംഭാവത്തെ !
തകര്‍ക്കേണ്ടത് മമകാരത്തെ!
കട്ടെടുക്കേണ്ടത് കൃഷ്ണന്റെ കൂടെ വെണ്ണയെ!
വഴക്കടിക്കേണ്ടത് ഗോപനെ പോലെ !
ഒളിഞ്ഞിരിക്കേണ്ടത് ഗോപികളുടെ വീട്ടില്‍!
സമ്മാനിക്കേണ്ടത് പുല്ലാംകുഴലിനെ!
മയങ്ങേണ്ടത് വേണു ഗാനത്തില്‍ !
യാചിക്കേണ്ടത് കുട്ടനോട് ചുംബനത്തെ!
ഇരിക്കേണ്ടത് മാറാത്ത ഉരലു പോലെ !
അകപ്പെടേണ്ടത് ഗുരുവിന്റെ കൈകളില്‍ കയറായിട്ട്!
കെട്ടേണ്ടത് ഹൃദയത്തില്‍ ആ തടിയനെ!
കാത്തിരിക്കേണ്ടത് അച്യുതനോടു കൂടി ഉരുളാന്‍!
വില്‍ക്കേണ്ടത് മോഹങ്ങളേ !
നീട്ടേണ്ടത് മായനോടു കൈകളേ!
ലഭിക്കേണ്ടത് അവന്‍ സ്നേഹത്തോടെ തരുന്നതിനെ!
മാറേണ്ടത് ദധി പാണ്ഡന്റെ കലമായി!
പൂഴ്ത്തിവെക്കേണ്ടത് നിന്റെ ഉള്ളില്‍ കൃഷ്ണനെ!
ഗോകുലത്തെയ്ക്ക് പോകുന്നു!
നീയും വരുന്നോ?!?
വില്‍ക്കേണ്ടത് മോഹങ്ങളേ !
നീട്ടേണ്ടത് മായനോടു കൈകളേ!
ലഭിക്കേണ്ടത് അവന്‍ സ്നേഹത്തോടെ തരുന്നതിനെ!
മാറേണ്ടത് ദധി പാണ്ഡന്റെ കലമായി!
പൂഴ്ത്തിവെക്കേണ്ടത് നിന്റെ ഉള്ളില്‍ കൃഷ്ണനെ!
ഗോകുലത്തെയ്ക്ക് പോകുന്നു!
നീയും വരുന്നോ?!?
0 comments:
Post a Comment