Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, November 17, 2009

വിശേഷ ഗീത!

                                                    വിശേഷ ഗീത!
                                                             രാധേകൃഷ്ണ
                    അഷ്ടാവക്രര്‍ ജനകര്‍ക്ക് ഉപദേശിച്ചത് 
                                     'അഷ്ടാവക്ര ഗീത'
                               യമധര്‍മ്മ രാജന്‍  നചികേതസ്സിനു
                              ഉപദേശിച്ചത് 'യമഗീത'
                            ശ്രീരാമചന്ദ്രന്‍ ഭരതന് ഉപദേശിച്ചത് 

                                            'രാമഗീത' 
                     ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനു ഉപദേശിച്ചത് 
                                        'ഭഗവത് ഗീത'
        ധര്‍മ്മ വ്യാധര്‍ ബ്രാഹ്മണനു ഉപദേശിച്ചത് 
'വ്യാധഗീത'  
ഭഗവാന്‍ കൃഷ്ണന്‍ ഉദ്ധവര്‍ക്ക് ഉപദേശിച്ചത് 
'ഉദ്ധവഗീത'
പരമശിവന്‍ പാര്‍വതീ ദേവിക്ക് ഉപദേശിച്ചത്  
'ഗുരു ഗീത'

  ഇത് പോലെ ഇന്നും പല 'ഗീത' ഉണ്ട് 
ഇതില്‍ ഏതു ഗീതയാണു നിനക്കു??
ഇതൊന്നുമല്ല!
ഒരു ഗുരു ഇല്ലാതെ ഒന്നും തന്നെ നിനക്കു
മനസ്സിലാവില്ല!
അത് കൊണ്ട് നിന്റെ ഗുരു നിനക്കു നല്‍കുന്ന
ഉപദേശങ്ങള്‍ തന്നെ നിന്റെ 'ഗീത'!
'വിശേഷ ഗീത'
അതിനു ശേഷം മാത്രമേ എന്തും മനസ്സിലാകു!
വിശേഷ ഗീതയെ അനുഭവിച്ചവര്‍ മാത്രമാണ് 
ഭഗവാനു പ്രിയപ്പെട്ടവര്‍!
നാരദര്‍ പറയുന്നത് കേട്ടത് കൊണ്ടു മാത്രം
പ്രഹ്ലാദന്‍ നരസിംഹ മൂര്‍ത്തിയെ കണ്ടു!
നാരദരുടെ വാക്കുകള്‍ക്ക് വിലകല്പ്പിച്ചത് കൊണ്ടു
മാത്രം ധ്രുവന്‍ ശ്രീ ഹരിയെ പ്രീതിപ്പെടുത്തി!
നാരദരുടെ ഉപദേശത്തെ വിശ്വസിച്ചത് കൊണ്ട് 
മാത്രം രത്നാകരന്‍ വാല്‍മീകിയായി!
നാരദ വാക്യത്തെ അനുസരിച്ചത് കൊണ്ട് 
വേദവ്യാസര്‍ ഭാഗവതം രചിച്ചു!

ശുകബ്രഹ്മര്‍ഷിയുടെ വാക്കുകള്‍ മൂലം
പരീക്ഷിത്തിനു മോക്ഷം സിദ്ധിച്ചു!
സൂതപൌരാണികരുടെ ഉപദേശം കൊണ്ട്
ശൌനകാദി  ഋഷികള്‍ക്ക്
ഭാഗവതം മനസ്സിലായി!
വസിഷ്ടരുടെ കര്‍ശനമായ വാക്കുകളാണ് 
വിശ്വാമിത്രരെ ബ്രഹ്മര്‍ഷി ആക്കിയത്!
കപിലരുടെ വ്യക്തമായ വ്യാഖ്യാനങ്ങള്‍ 
ദേവഹൂതിയുടെ മുക്തിക്കു ഹേതുവായി!
സമര്‍ത്ഥ രാമദാസരുടെ വാക്കുകള്‍
ഛത്രപതി ശിവജിയെ വിജയിപ്പിച്ചു!
പെരിയാള്‍വാരുടെ ഉപദേശമാണ് 
ആണ്ടാള്‍ക്ക് രംഗനെ നല്‍കിയത്!
രൈദാസരുടെ ഉപദേശത്താല്‍ രാജകുമാരി മീര
ഗിരിധര ഗോപാലനെ വശംവദനാക്കി!
മണക്കാല്‍ നമ്പി പറഞ്ഞത് കേട്ട് 
ആളവന്താര്‍ സത്യത്തെ മനസ്സിലാക്കി!
കൃഷ്ണ ചൈതന്യരുടെ വാക്കുകളാണ് ഒരു 
കൊലയാളിയായ നൌരോജിയെ ഭക്തനാക്കിയത!
ഇനിയും പറയാനുണ്ട്!
പക്ഷെ പല കോടി ജന്മങ്ങള്‍ വേണം!
ഗുരു വാക്കിനെ അനുസരിക്കുക!
ഒരു ദിവസം നീയും മനസ്സിലാക്കും!
കൃഷ്ണം വന്ദേ ജഗദ്ഗുരും!
മനസ്സിലായോ?
നിനക്കായിട്ടൊരു 'ഗീത'
കേള്‍ക്കുന്നുണ്ടോ 'വിശേഷ ഗീത'!



0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP