ഓമന ഉണ്ണി!
ഓമന ഉണ്ണി!
രാധേകൃഷ്ണ
എന്തിനേയോ ചിന്തിച്ചു പുലമ്പരുത്!
ആരെയോ ചിന്തിച്ചു കരയരുത്!
ജീവിതത്തെ പറ്റി ചിന്തിച്ചു ഭയപ്പെടരുത് !
മോഹാവേശത്തില്‍ ജല്പനം ചെയ്യരുത്!
വിചാരിച്ചത് നടന്നില്ലെങ്കില്‍ ദേഷ്യപ്പെടരുത്!
അവിചാരിതമായി സംഭവിച്ചാല്‍ നൊമ്പരപ്പെടരുത്!
അപമാനിക്കപ്പെട്ടാല്‍ കലങ്ങരുത്! ഒതുക്കപ്പെട്ടാല്‍ തളരരുത്!
മര്‍ത്ത്യരെ ഓര്‍ത്ത് നിന്റെ ജീവിതം പാഴാക്കരുത്!
ഭാഗ്യത്തെ വിശ്വസിച്ച് പരിശ്രമത്തെ കൈവിടരുത്!
ഹസ്തരേഖയെ ആശ്രയിച്ച് കൃഷ്ണനെ നഷ്ടപ്പെടരുത്!
രാശിക്കല്ല് കൊണ്ട് എല്ലാം ലഭിക്കും എന്ന്‍
സ്വപ്നം കാണരുത്!
ജാതകം ഗണിച്ച് ജീവിതത്തെ നിശ്ചയിക്കരുത്!
പേര് മാറ്റിയാല്‍ എല്ലാം മാറും എന്ന്‍ വിചാരിക്കരുത്!
രാശി ഫലം നോക്കരുത്!
നിനക്ക് എന്താണൊരു കുറവ്?
നിന്നില്‍ എല്ലാം നിറഞ്ഞിരിക്കുന്നു!
അത് മനസ്സിലാക്കു!
നീ അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകനായ
കൃഷ്ണനും രാധികയ്ക്കും പ്രിയമുള്ള ഓമന ഉണ്ണി!
നിന്നെ അവരല്ലാതെ വേറെ ആരു നന്നായി അറിയും?
"രാധേകൃഷ്ണ" എന്ന ഈ മന്ത്രം മാത്രം മതി!
നിന്റെ ജീവിതം സ്വസ്ഥമായി നടക്കും!
1 comments:
‘സംഭവാമീ യുഗേ യുഗേ....’
Post a Comment