ഇനി വേറെന്തു വേണം?
ഇനി വേറെന്തു വേണം?
രാധേകൃഷ്ണ
നിന്നെ നോക്കാന്‍ ഭഗവാന്‍ കൃഷ്ണന്‍ ഉണ്ടല്ലോ!
നിന്നില്‍ സ്നേഹവര്‍ഷം ചൊരിയാന്‍ രാധികയുണ്ടല്ലോ!
നിനക്ക് ശരണാഗതി ഉപദേശിക്കാന്‍
സ്വാമി രാമാനുജര്‍ ഉണ്ടല്ലോ!
നിന്റെ കൂടെ നാമജപം ചെയ്യാന്‍
ശ്രീ കൃഷ്ണ ചൈതന്യര്‍ ഉണ്ടല്ലോ!
നിനക്ക് ധൈര്യം പകരാന്‍ പ്രഹ്ലാദന്‍ ഉണ്ടല്ലോ!
നിന്നെ തപസ്സ് അഭ്യസിപ്പിക്കാന്‍ ധ്രുവന്‍ ഉണ്ടല്ലോ!
നിനക്ക് ഭാഗവത രഹസ്യം പറഞ്ഞു തരാന്‍
ശുക ബ്രഹ്മര്‍ഷി ഉണ്ടല്ലോ!
നിന്നെ പ്രേമം പഠിപ്പിക്കാന്‍ ഗോപികകള്‍ ഉണ്ടല്ലോ!
നിന്റെ ദുഖങ്ങളില്‍ താങ്ങായി ആദിശേഷന്‍ ഉണ്ടല്ലോ!
നിനക്ക് ഭഗവത് ഗീത പറഞ്ഞു തരാന്‍ സഞ്ചയന്‍ ഉണ്ടല്ലോ!
നിനക്ക് കര്‍മ്മ രഹസ്യം പറഞ്ഞു തരാന്‍ ജനകര്‍ ഉണ്ടല്ലോ!
നിനക്ക് ഗുരുകൈങ്കര്യം കാണിച്ചു തരാന്‍ വടുക നമ്പി ഉണ്ടല്ലോ!
നിനക്ക് ക്ഷമ ശീലിപ്പിക്കാന്‍ എകനാഥര്‍ ഉണ്ടല്ലോ!
നിനക്ക് സഖാ ഭാവം തരാന്‍ ഗോവിന്ദദാസ് ഉണ്ടല്ലോ!
നിനക്ക് വാല്‍സല്യ ഭാവം തരാന്‍ പെരിയാള്‍വാര്‍ ഉണ്ടല്ലോ!
നിന്നെ ദിവ്യപ്രബന്ധങ്ങള്‍ പഠിപ്പിക്കാന്‍
സ്വാമി നമ്മാള്‍വാര്‍ ഉണ്ടല്ലോ!
നിനക്ക് വിരഹ വിലാപം മനസ്സിലാക്കിത്തരാന്‍
മീരാ മാതാ ഉണ്ടല്ലോ!
നിന്നെ ആനന്ദത്തില്‍ ചിരിപ്പിക്കാന്‍ കൃഷ്ണലീല ഉണ്ടല്ലോ!
നിനക്ക് വൈരാഗ്യം കാണിച്ചുതരാന്‍
എംബാര്‍ ഗോവിന്ദന്‍ ഉണ്ടല്ലോ!
നിന്റെ സഹോദരനായി സ്വാമി രാഘവേന്ദ്രര്‍ ഉണ്ടല്ലോ!
നിന്റെ സഹോദരിയായി സക്കുബായ് ഉണ്ടല്ലോ!
നിനക്ക് മാര്‍ഗ്ഗബന്ധുവായി ഭാഗവന്നാമാജപം ഉണ്ടല്ലോ!
നിനക്ക് ആശ്രയമായി വൃന്ദാവനം ഉണ്ടല്ലോ!
നല്ല നേരം പോക്കായി സത്സംഗം ഉണ്ടല്ലോ!
നിന്റെ ബന്ധുക്കളായി ഭക്തന്മാര്‍ ഉണ്ടല്ലോ!
നിന്നെ ശരിയായി വഴിനടത്താന്‍ സദ്ഗുരു
പുജ്യ ശ്രീശ്രീ അമ്മ ഉണ്ടല്ലോ!
ഇനി എന്ത് വേണം?
ആനന്ദത്തോടെ ജീവിക്കാന്‍ ഇനി എന്ത് വേണം?
0 comments:
Post a Comment