Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, November 9, 2009

കാത്തിരിക്കു!

                                               കാത്തിരിക്കു! 
                              രാധേകൃഷ്ണ 
                            ഭഗവാന് വേണ്ടി കാത്തിരിക്കു!   
                     നാരദര്‍ ഭഗവത്‌ ദര്‍ശനത്തിനായി ഒരു യുഗം   
                         നാമജപത്തോടു കൂടി 
                     ക്ഷമയോടെ കാത്തിരുന്നു!
ശ്രീ രാമനെ പുത്രനായി പ്രാപിക്കാന്‍ 
ദശരഥനും കൌസല്യയും പല വര്‍ഷങ്ങള്‍
  കാത്തിരുന്നു!        
ശ്രീരാമനും സീതയ്ക്കും വിവാഹം ചെയ്തു വെയ്ക്കാന്‍ 
വിശ്വാമിത്രാര്‍ യുഗങ്ങളായി കാത്തിരുന്നു!
       വനത്തില്‍ പോയ ശ്രീ രാമന്‍ തിരിച്ചു വരാന്‍          
അയോദ്ധ്യാ ജനങ്ങളും ഭരതനും 14വര്‍ഷങ്ങള്‍ 
    കാത്തിരുന്നു!
അശോക വനത്തില്‍ സീതാ മാതാ 
രാമന്റെ വര്‍ത്തമാനത്തിനായി   
10 മാസങ്ങള്‍ കാത്തിരുന്നു! 

      രാമന്റെ കുട്ടികള്‍ക്ക്‌ പേരിടുവാന്‍ വാല്മീകി 
പല വര്‍ഷങ്ങള്‍ കാത്തിരുന്നു!      
വാസുദേവരും ദേവകിയും, കൃഷ്ണനെ ലഭിക്കാന്‍ 
6 കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടിട്ടും 
ബലരാമന്‍ മറഞ്ഞു പോയിട്ടും കാത്തിരുന്നു!     
യശോദയും നന്ദഗോപരും വന്ധ്യനും
വന്ധ്യയും ആയി പലവര്‍ഷങ്ങള്‍

   കാത്തിരുന്നു!     
ഗോപികകള്‍ രാസക്രീഡയ്ക്കായി കൃഷ്ണ 
ധ്യാനത്തോടെ വിരഹത്തില്‍ 
ചില മാസങ്ങള്‍ കാത്തിരുന്നു!
കൃഷ്ണനെ വൃന്ദാവനത്തില്‍ ചെന്ന് കാണാന്‍ 
അക്രൂരര്‍ രഹസ്യമായി പ്രാര്‍ത്ഥിച്ചു കൊണ്ട് 
11 വര്‍ഷങ്ങള്‍ കാത്തിരുന്നു! 
                       ബാല്യം മുതല്‍ കൃഷ്ണ കഥ കേട്ട് രുക്മിണി                     കൃഷ്ണനെ വേള്‍ക്കാന്‍ പലവര്‍ഷം 
കാത്തിരുന്നു!
മഥുരയ്ക്കു പോയ കൃഷ്ണനെ കാണാന്‍ 
വൃന്ദാവനത്തെ ജനങ്ങള്‍  പല വര്‍ഷങ്ങള്‍ 
കാത്തിരുന്നു!
വേദപാശാലയില്‍ കൂടെ പഠിച്ച സതീര്‍ഥ്യന്‍  
കൃഷ്ണനെ കാണാന്‍ കുചേലര്‍
പല വര്‍ഷങ്ങള്‍ കാത്തിരുന്നു!
16000 സ്ത്രീരത്നങ്ങള്‍ കൃഷ്ണ ദര്‍ശനത്തിനായി
നരകാസുരന്റെ കൊട്ടാരത്തില്‍ ചില 
വര്‍ഷങ്ങള്‍ കാത്തിരുന്നു!
സ്വാമി നമ്മാള്‍വാര്‍ തിരുമിഴി തുറക്കെ 
                    തിരുവായ്‌ അരുളിചെയ്യാന്‍ അദ്ദേഹത്തിന്റെ
         മാതാപിതാക്കള്‍ 16വര്‍ഷങ്ങള്‍ കാത്തിരുന്നു!    
      തിരുനീര്‍മല ദിവ്യ ദേശത്തില്‍ പെരുമാളെ 
വന്ദിക്കാന്‍ തിരുമങ്കൈയാള്‍വാര്‍ 6 മാസം 
കാത്തിരുന്നു!
         സ്വാമി രാമാനുജര്‍ ശ്രീ രംഗനാഥന്റെ       

  ദര്‍ശനത്തിനായി മേല്‍കോട്ടയില്‍   
          12 വര്‍ഷങ്ങള്‍ കാത്തിരുന്നു!               

  രാമന് ക്ഷേത്രം പണിത്‌ ഇരുണ്ട തടവറയില്‍ 
ഭദ്രാചാല രാമദാസര്‍ പല വര്‍ഷങ്ങള്‍
              കാത്തിരുന്നു!              
പല കോടി രാമനാമം ജപിച്ച് 
ശ്രീരാമ ദര്‍ശനത്തിനായി ത്യാഗരാജര്‍ 
      പല വര്‍ഷങ്ങള്‍ കാത്തിരുന്നു!
        കൃഷ്ണ ദര്‍ശനത്തിനായി ഗോവര്‍ദ്ധന മലയെ 
പ്രദക്ഷിണം ചെയ്ത കൊണ്ട് ഹരിരായര്‍ 
24 വര്‍ഷങ്ങള്‍ കാത്തിരുന്നു!
നമ്മുടെ പ്രേമസ്വരൂപിണി രാധിക 
         ഏതു നിമിഷവും കൃഷ്ണന് വേണ്ടി കാത്തിരിക്കുന്നു!   
നമ്മുടെ ഗുരുജിഅമ്മയും നീ ഭക്തി ചെയ്യുന്നത് 
കാണാന്‍ കാത്തിരിക്കുകയാണ്!   

                          എത്രയോ ഭക്തന്മാര്‍ കാത്തിരുന്നു! 
                              നീയും ആലോചിച്ചു നോക്കു!    
                       ദിവസവും ഇനിയും പലര്‍ കാത്തിരിക്കുന്നു! 
                       നീയും പലപ്പോഴും പലകാര്യങ്ങള്‍ക്കായി
                                        കാത്തുകൊണ്ടിരിക്കുന്നു!
                       ഇനി ആ സമയങ്ങളില്‍ ഇത് പോലെ 
                               കാത്തിരുന്നവരെ ഓര്‍ക്കുക!
                      അപ്പോള്‍ നീയും ഭഗവാന് വേണ്ടി 
                   കാത്തിരുന്നതായി ഭഗവാന്‍ കരുതും!
                        ഭക്തര്‍കളെ ഓര്‍ക്കുകയും ചെയ്യാം 
                 ഭഗവാനെ കാത്തിരിക്കുന്നത് പോലെയും ആകും!
                  നീ എവിടെ വേണമെങ്കിലും ഏതുകാര്യത്തിനും 
                            ആര്‍ക്കു വേണ്ടിയും കാത്തിരിക്കു!
                                         അത് പ്രധാനമല്ല!
                      മനസ്സെവിടെയാണ് എന്നത് മാത്രമാണ് 
                                            പ്രധാനം!
              സമയവും പാഴാകാതെ, ബുദ്ധിമുട്ടൊന്നും ഇല്ലാതെ 
                            നീ സ്വയം നന്മ ചെയ്തു കൊള്ളൂ!
                        ഇങ്ങനെ ചിന്തിക്കുന്നതും ഭക്തിയാണ്!
                                           സ്മരണ ഭക്തി!
                      അതിനു വലിയ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ!











0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP