Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, December 1, 2009

ആനന്ദ വേദമാകട്ടെ!

       
   ആനന്ദ വേദമാകട്ടെ!
   രാധേകൃഷ്ണ
എന്തിനും അഹംകരിക്കരുത്!
എന്നെ പോലെ സൌന്ദര്യം ആര്‍ക്കുമില്ല
എന്ന്‍ വിചാരിക്കരുത്!
എന്നെ പോലെ ബുദ്ധിശാലി ഇല്ല
എന്ന് കരുതരുത്!
എന്നെ പോലെ പഠിച്ചവരില്ല
എന്ന് കരുതരുത്!
എന്നെ പോലെ പാചകം ചെയ്യാന്‍
ആരുമില്ല എന്ന്‍ വിചാരിക്കരുത്!
എന്നെ പോലെ ഭംഗിയായി കോലം
വരയ്ക്കാന്‍ ആവില്ല എന്ന്‍ കരുതരുത്!
എന്നെ പോലെ ശാന്തമായി ഇരിക്കാന്‍ 
അറിയില്ല എന്ന് വിചാരിക്കരുത്!
എന്നെ പോലെ വൃത്തിയായിട്ട്
ഇരിക്കേണ്ടേ എന്ന്‍ വിചാരിക്കരുത്!
എന്നെ പോലെ വൃത്തിയായി വസ്ത്രം 
ധരിക്കാന്‍ അറിയില്ല എന്ന്‍ കരുതരുത്!
എന്നെ പോലെ എല്ലാരോടും സ്നേഹം 
കാണിക്കണ്ടേ  എന്ന്‍ വിചാരിക്കരുത്!
എന്നെ പോലെ മറ്റുള്ളവര്‍ക്ക് ആരു സഹായം 
ചെയ്യും എന്ന്‍ വിചാരിക്കരുത്!
എന്നെ പോലെ വീടു വൃത്തിയായി ആരു 
സൂക്ഷിക്കും എന്ന്‍ വിചാരിക്കരുത്!
ഞാന്‍ മക്കളെ നന്നായി വളര്‍ത്തി 
എന്ന്‍ വിചാരിക്കരുത്!
എനിക്കു ഈ വിഷയങ്ങള്‍ എല്ലാം
നല്ല നിശ്ചയമാണ് എന്ന്‍ വിചാരിക്കരുത്!
ഞാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി എത്രയോ കാര്യങ്ങള്‍
ത്യാഗം ചെയ്യുന്നു എന്ന്‍ വിചാരിക്കരുത്!
ഞാന്‍ എന്റെ കുടുംബത്തിനു വേണ്ടി എന്തു
മാത്രം കഷ്ടപ്പെട്ട് എന്ന്‍ കരുതരുത്!
എന്നെ പോലെ പ്രവൃത്തി സ്ഥലത്തെ 
ക്ഷേത്രമായി ആരു കരുതും എന്ന്‍ വിചാരിക്കരുത്!
ആതിത്ഥ്യം നല്‍കാന്‍ എന്നെ കണ്ട് 
പഠിക്കണം എന്ന്‍ വിചാരിക്കരുത്!
എന്നെ പോലെ ഒളിവു മറവു ഇല്ലാതെ
ആരിരിക്കുന്നു എന്ന്‍ വിചാരിക്കരുത്!
എന്റെ കുട്ടികളെ പോലെ ലോകത്തില്‍
ആരുണ്ട്‌ എന്ന്‍ കരുതരുത്!
എന്നെ പോലെ ആരാണ് ഭംഗിയായി 
പൂന്തോട്ടം വെച്ചിരിക്കുന്നത് 
എന്ന്‍ വിചാരിക്കരുത്!
എനിക്കു വിശേഷമായി പൂകെട്ടാന്‍ അറിയാം 
എന്ന്‍ വിചാരിക്കരുത്!
എനിക്കു എല്ലാ വിഷയത്തിലും നല്ല ധൈര്യം
ഉണ്ടെന്നു കരുതരുത്!
എന്നെ പോലെ ജാഗ്രതയോടെ  ഇരിക്കണ്ടേ 
എന്ന്‍ വിചാരിക്കരുത്!
ഞാന്‍ ഭംഗിയായി ആസൂത്രണം ചെയ്തു
കാര്യങ്ങള്‍ നടത്തും എന്ന്‍ വിചാരിക്കരുത്!
എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമാണ്
വേറിട്ട്‌ നില്‍ക്കുന്നത് എന്ന്‍ വിചാരിക്കരുത്!
ഞാന്‍ എന്റെ കുടുംബത്തെ നന്നായി 
നടത്തുന്നു എന്ന്‍ വിചാരിക്കരുത്!
എന്നെ പോലെ രോഗികളെ ക്ഷമയോടെ 
നോക്കുന്നവരില്ല എന്ന്‍ വിചാരിക്കരുത്!
എന്നെ പോലെ കാര്യങ്ങള്‍ യഥാര്‍ത്ഥമായി 
മനസ്സിലാക്കി നടക്കണം എന്ന്‍ കരുതരുത്!
എന്റെ സമയോചിത ബുദ്ധിയാല്‍ വരാനുള്ള
ആപത്തു മാറി എന്ന്‍ വിചാരിക്കരുത്!
എനിക്കു ധാരാളം ശ്ലോകങ്ങള്‍ അറിയാം
എന്ന്‍ വിചാരിക്കരുത്!
ഞാന്‍ എന്നും വിടാതെ പാരായണം ചെയ്യുന്നു 
എന്ന്‍ വിചാരിക്കരുത്!
ഞാന്‍ നിറയെ നാമജപം ചെയ്യുന്നു
എന്ന്‍ വിചാരിക്കരുത്!
ഞാന്‍ എന്നും വിടാതെ ക്ഷേത്രത്തില്‍ പോകുന്നു
എന്ന്‍ വിചാരിക്കരുത്!
എന്നെ പോലെ ക്ഷേത്രത്തില്‍ ആരു കൈങ്കര്യം
ചെയ്യും എന്ന്‍ വിചാരിക്കരുത്!


ഇനിയും പറഞ്ഞു കൊണ്ടേ പോകാം!
പക്ഷെ നിനക്കു താങ്ങാന്‍ ആകില്ല!
അതു കൊണ്ടു ഇനി മുതല്‍ ഞാനാണ്, എന്നെപോലെ,
എന്നുള്ള ചിന്തകളെ മാറ്റുക!
നിന്നെക്കള്‍ ശ്രേഷ്ടരായവര്‍ ലോകത്തില്‍ 
എത്രയോ കോടി ഉണ്ട്!
നീ ഏതു വിഷയത്തിലാണോ അഹങ്കരിക്കുന്നത് 
അതു നിനക്കു നല്ല അടി തരും!
ഭഗവാന് ഇഷ്ടമല്ലാത്തത് അഹംഭാവമാണ്!
കൃഷ്ണ കൃപ ഇല്ലാതെ എന്തു ചെയ്യാന്‍ സാധിക്കും?
ഉറങ്ങുമ്പോള്‍ എങ്ങനെ അഹംഭാവമില്ലാതെ 
ഇരിക്കുന്നുവോ അതു പോലെ ഉണര്‍ന്നിരിക്കുമ്പോഴും 
ഇരിക്കുവാന്‍ നാമജപം ചെയ്യു!
നിന്റെ എല്ലാ നല്ല ഗുണങ്ങളും കൃഷ്ണന്‍ 
നല്‍കിയ ഭിക്ഷയാണ്‌!
നിന്റെ ചീത്ത വിചാരങ്ങളും, കാര്യങ്ങളും 
വിഡ്ഢിത്തവും എല്ലാം നിന്റെതാണ്!
അതു കൊണ്ടു അഹംഭാവമേ  വേണ്ടാ! 
നിന്റെ എല്ലാ വിധ ദു:ഖങ്ങള്‍ക്കും നിന്റെ
അഹംഭാവം തന്നെയാണ് കാരണം!
അതു കൊണ്ടു കൃഷ്ണനോടു ശരണാഗതി ചെയ്തു
അഹംഭാവ രാക്ഷസനെ വധം ചെയ്യാന്‍
പ്രാര്‍ത്ഥിക്കു!
അഹംഭാവ രാക്ഷസന്‍ നശിച്ചു നിന്റെ
ജീവിതം ആനന്ദ വേദമാകട്ടെ!


ഗുരുജി അമ്മയോടും കൃഷ്ണനോടും
പ്രാര്‍ത്ഥിക്കാം!


0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP