Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, December 7, 2009

നിന്റെ കൃഷ്ണനു അറിയാം!


നിന്റെ കൃഷ്ണനു അറിയാം!
രാധേകൃഷ്ണ 
കൃഷ്ണനറിയാം!
നിന്റെ കൃഷ്ണനറിയാം!
നിന്റെ ഇഷ്ടം എന്താണെന്ന് 
നിന്റെ കൃഷ്ണനറിയാം!
നിനക്കു ഇഷ്ടമില്ലാത്തതെന്താണെന്ന്
നിന്റെ കൃഷ്ണനറിയാം!
നിന്റെ ബലം എന്താണെന്ന് 
നിന്റെ കൃഷ്ണനറിയാം!
നിന്റെ ബലഹീനത എന്താണെന്ന്
നിന്റെ കൃഷ്ണനറിയാം!
നിന്റെ കഴിവ് എന്താണെന്ന് 
നിന്റെ കൃഷ്ണനറിയാം!
നിന്റെ കഴിവില്ലായ്മ എന്താണെന്ന്
നിന്റെ കൃഷ്ണനറിയാം!
നിന്റെ വേദന എന്താണെന്ന്
നിന്റെ കൃഷ്ണനറിയാം!
നിന്റെ മനസ്സിന്റെ നൊമ്പരങ്ങളെല്ലാം
നിന്റെ കൃഷ്ണനറിയാം!
നിന്റെ ആവശ്യം എന്താണെന്ന്
നിന്റെ കൃഷ്ണനറിയാം!
നിനക്കു ആവശ്യമില്ലാത്തത് എന്താണെന്ന്
നിന്റെ കൃഷ്ണനറിയാം!
നിന്റെ പൂര്‍വ ജന്മം എന്താണെന്ന്
നിന്റെ കൃഷ്ണനറിയാം!
നിന്റെ ഭാവികാലം എന്തായിരിക്കും എന്ന്
നിന്റെ കൃഷ്ണനറിയാം!
നിന്റെ പ്രശ്നങ്ങള്‍ എന്താണെന്ന്
നിന്റെ കൃഷ്ണനറിയാം!
നിന്റെ വിശപ്പ്‌ എത്രയെന്നു 
നിന്റെ കൃഷ്ണനറിയാം!
നിന്റെ ആഹാരം എന്താണെന്ന്
നിന്റെ കൃഷ്ണനറിയാം!
നിന്റെ സുഹൃത്തുക്കള്‍ ആരെന്നു 
നിന്റെ കൃഷ്ണനറിയാം!
നിന്റെ ശത്രുക്കള്‍ ആരെന്നു
നിന്റെ കൃഷ്ണനറിയാം!
നിന്റെ ചോദ്യങ്ങള്‍ എന്തൊക്കെയാണെന്ന് 
നിന്റെ കൃഷ്ണനറിയാം!
നിന്റെ ചോദ്യങ്ങളുടെ ഉത്തരവും 
നിന്റെ കൃഷ്ണനറിയാം!
നിന്റെ ശിരോലിഖിതം എന്തെന്ന് 
നിന്റെ കൃഷ്ണനറിയാം!
നിന്റെ ആയുസ്സ് എത്ര എന്ന് 
നിന്റെ കൃഷ്ണനറിയാം!
നിന്റെ മനസ്സ് എങ്ങനെ എന്ന്
നിന്റെ കൃഷ്ണനറിയാം!
നിനക്കു എന്താണ് ആനന്ദം എന്ന്  
നിന്റെ കൃഷ്ണനറിയാം!
നിനക്കു എന്താണ് സമാധാനം എന്ന്
നിന്റെ കൃഷ്ണനറിയാം!
നീ വന്ന കാരണം എന്തെന്ന് 
നിന്റെ കൃഷ്ണനറിയാം!
നിന്റെ കടം എന്താണെന്ന്
നിന്റെ കൃഷ്ണനറിയാം!
നിന്റെ രോഗം എന്താണെന്ന് 
നിന്റെ കൃഷ്ണനറിയാം!
നിനക്കു എന്താണ് മരുന്ന് എന്ന്
നിന്റെ കൃഷ്ണനറിയാം!
നിനക്കു പറ്റിയ പഠിപ്പ് എന്തെന്ന്
നിന്റെ കൃഷ്ണനറിയാം!
നിനക്കു പറ്റിയ ജോലി എന്തെന്ന്
നിന്റെ കൃഷ്ണനറിയാം!
നിന്റെ പാപങ്ങള്‍ എന്തൊക്കെ എന്ന്
നിന്റെ കൃഷ്ണനറിയാം!
നിന്റെ പുണ്യം എത്രയെന്നു
നിന്റെ കൃഷ്ണനറിയാം!
നിനക്കു ആരെയാണ് ഇഷ്ടം എന്ന്‍ 
നിന്റെ കൃഷ്ണനറിയാം!
നിനക്കു ആരെ ഇഷ്ടമല്ല എന്ന്
നിന്റെ കൃഷ്ണനറിയാം!
നീ എന്ന് യാത്ര ചെയ്യണ.....
നിന്റെ കൃഷ്ണനറിയാം!
നീ എങ്ങനെ യാത്ര ചെയ്യണം....
നിന്റെ കൃഷ്ണനറിയാം!
നീ ആരോടൊക്കെ ഇടപഴാകാം....
നിന്റെ കൃഷ്ണനറിയാം!
നീ എങ്ങനെ പെരുമാറണം....
നിന്റെ കൃഷ്ണനറിയാം!
നിനക്കു എന്താണ് ഭംഗി....
നിന്റെ കൃഷ്ണനറിയാം!
നിനക്കു ഏറ്റവും നല്ലത് എന്തു....
നിന്റെ കൃഷ്ണനറിയാം!
നീ ഏതു സമയത്ത്  ആരോടു 
എങ്ങനെ ഇരിക്കണം.....
നിന്റെ കൃഷ്ണനറിയാം!
നീ ഏതു സമയത്ത് ആരുടെ വീട്ടില്‍ ഇരിക്കണം..
നിന്റെ കൃഷ്ണനു അറിയാം!
ഏതു സമയത്തില്‍ നിന്റെ വീട്ടില്‍ 
ആരൊക്കെ ഉണ്ടാവണം...
നിന്റെ കൃഷ്ണനറിയാം!
നീ ഏതു സ്ഥലത്ത്  ആരുടെ കൂടെ,
എന്തു കര്‍മ്മം ചെയ്തു കൊണ്ടിരിക്കണം....
നിന്റെ കൃഷ്ണനറിയാം!
നിനക്കു ആരു സഹായം നല്‍കും...
നിന്റെ കൃഷ്ണനറിയാം!
നീ ആരെ സാഹായിക്കണം...
നിന്റെ കൃഷ്ണനറിയാം!
നിന്നോടു ആരു അഭിനയിക്കുന്നു..
നിന്റെ കൃഷ്ണനു അറിയാം!
നിന്നെ ആരു കബളിപ്പിക്കുന്നു..
നിന്റെ കൃഷ്ണനറിയാം!
നിന്നെ അവരില്‍ നിന്നും എങ്ങനെ രക്ഷിക്കണം..
നിന്റെ കൃഷ്ണനറിയാം!
നീ ഏതു സമയത്തില്‍ എവിടെയിരുന്നാല്‍ 
ആരുടെ കൂടെയിരുന്നാല്‍ നിനക്കു നല്ലത്....
നിന്റെ കൃഷ്ണനറിയാം!
ഇന്ന് നിന്റെ ജീവിതത്തിലെ വഴിത്തിരിവ് എന്താണ്..
നിന്റെ കൃഷ്ണനറിയാം!
ഇന്ന് ആരെ മനസ്സിലാക്കാന്‍ പോകുന്നു..
നിന്റെ കൃഷ്ണനറിയാം!
ഇന്ന് പുതിയതായി എന്താണ്
പഠിക്കാന്‍ പോകുന്നത്......
നിന്റെ കൃഷ്ണനറിയാം!
ഇന്ന് ഈ വേദസാരം വായിക്കാന്‍ പോകുന്നത്....
നിന്റെ കൃഷ്ണനറിയാം!

നിന്നെക്കുറിച്ചു 
നിന്റെ ആവശ്യത്തെ കുറിച്ച്
നിന്റെ ജീവിതത്തെ കുറിച്ച് 
നിന്നെക്കാള്‍ വളരെ നന്നായി
നിന്റെ കൃഷ്ണനറിയാം!

നിനക്കു അതു മനസ്സിലായോ....


അതു കൊണ്ടു ഇനി നിന്റെ ജീവിതത്തെ 
കുറിച്ച് ചിന്തിക്കുന്നത് കളയു...
നിന്റെ ഭാവിയെക്കുറിച്ച് 
ഉല്‍ഘണ്ഠപ്പെടുന്നത് വിടു.....
നിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ 
ആസൂത്രണം ചെയ്യുന്നത് നിര്‍ത്തു......
നിന്റെ ശത്രുക്കളില്‍ നിന്നും നിന്നെ രക്ഷിക്കാന്‍ 
വഴി ആലോചിക്കുന്നത് നിര്‍ത്തു....

നിനക്കു ഏറ്റവും നല്ലതായത്‌, 
വളരെ അത്ഭുതമായത്, 
ബഹു വിശേഷമായത് മാത്രമേ 
നിന്റെ കൃഷ്ണന്‍ നിനക്കു വേണ്ടി ശേഖരിച്ചു 
വെച്ചിരിക്കുന്നു..
തക്ക സമയത്ത്  നല്‍കുന്നു....

നീ അമ്മയുടെ ഗര്‍ഭത്തില്‍ ഇരുന്നപ്പോള്‍ 
കൃഷ്ണനാണ് നിനക്കു ആഹാരം നല്‍കിയത് ....
നീ ജനിച്ചപ്പോള്‍ നിന്റെ അമ്മയുടെ സ്ഥനങ്ങളില്‍ 
നിന്നും പാലു ചുരന്നു നിന്റെ
കൃഷ്ണന്‍ തന്നെ നിനക്കു നല്‍കി.....
നിന്റെ കൃഷ്ണന്‍ നിന്റെ ആവശ്യത്തിനു അനുസരിച്ച്
ഇന്നു വരെ നല്‍കി വന്നു....


നിനക്കു ആവശ്യമുള്ളവയെ നീ തന്നെ
തള്ളിക്കളഞ്ഞ സമയത്തും, 
നിനക്കു തിരുകികയറ്റിയിരിക്കുന്നു....


നിനക്കു ആവശ്യമില്ലാത്തത് വാശി 
പിടിച്ചു ചോദിച്ചപ്പോഴും 
അതു നല്‍കാതെ നിന്നെ രക്ഷിച്ചിരിക്കുന്നു....


അതു കൊണ്ടു കൃഷ്ണനു അറിയാം
നിന്റെ കൃഷ്ണനറിയാം!

നീ അവള്‍ നല്‍കുന്നത് സ്വീകരിച്ചുകൊണ്ട്,
അവനു എല്ലാം അറിയാം എന്ന് മനസ്സിലാക്കി,
അവന്‍ നിനക്കു നല്‍കുന്നത്, നിനക്കു വേണ്ടി
സ്വയം പ്രത്യേകമായി, വിശേഷമായി 
ചെയ്തിരിക്കുന്നു എന്ന്‍ 
ദയവായി നന്നായിട്ട് മനസ്സിലാക്കുക....


അതുകൊണ്ടു എന്തു സംഭവിച്ചാലും 
എങ്ങനെ സംഭവിച്ചാലും 
"എന്റെ കൃഷ്ണനറിയാം!"
എന്ന് ധൈര്യമായി ഇരിക്കു....


ഇനി കൃഷ്ണന്റെ ചരണങ്ങളില്‍
ശരണാഗതി ചെയ്യു....
ബാക്കി അവന്‍ നോക്കി കൊള്ളും....


നീ ദു:ഖിക്കരുതെ
സുഖിച്ചിരിക്കു........
ഇതാണ് നിന്റെ കൃഷ്ണനു



നീ കാണിക്കന്ന മര്യാദ....



0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP