Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Thursday, December 17, 2009

നിന്റെ കര്‍ത്തവ്യംചെയ്യു!



നിന്റെ കര്‍ത്തവ്യംചെയ്യു!
രാധേകൃഷ്ണ
നിന്റെ അച്ഛനമ്മമാര്‍ക്ക് ചെയ്യേണ്ട കര്‍ത്തവ്യം ചെയ്യു!
നിന്റെ കുടുംബത്തിനു ചെയ്യേണ്ട കര്‍ത്തവ്യം ചെയ്യു!
നിന്റെ ഭാര്യയ്ക്ക്  ചെയ്യേണ്ട കര്‍ത്തവ്യം  ചെയ്യു! 
നിന്റെ ഭര്‍ത്താവിനു ചെയ്യേണ് കര്‍ത്തവ്യം ചെയ്യു!  
നിന്റെ കുഞ്ഞുങ്ങള്‍ക്ക്‌ ചെയ്യേണ്ട കര്‍ത്തവ്യം ചെയ്യു!   
നിന്റെ കൂറെപ്പിറപ്പുകള്‍ക്ക് ചെയ്യേണ്ട കര്‍ത്തവ്യം ചെയ്യു!  
നിന്റെ കാരണവന്മാര്‍ക്ക് ചെയ്യേണ്ട കര്‍ത്തവ്യം ചെയ്യു! 

 നിന്റെ കാര്യാലയത്തില്‍ ചെയ്യേണ്ട കര്‍ത്തവ്യം ചെയ്യു!  
നിന്റെ ഗൃഹത്തിന് ചെയ്യേണ്ട കര്‍ത്തവ്യം ചെയ്യു!

നിന്റെ വ്യാപാരത്തിന് ചെയ്യേണ്ട കര്‍ത്തവ്യം ചെയ്യു!
നിന്റെ വംശത്തിനു ചെയ്യേണ്ട കര്‍ത്തവ്യം ചെയ്യു! 
മറ്റു ജീവജാലങ്ങള്‍ക്ക് ചെയ്യേണ്ട ചെയ്യു! 
നിന്റെ ദേശത്തിനു ചെയ്യേണ്ട കര്‍ത്തവ്യം ചെയ്യു!
നിനക്കായി ചെയ്യേണ്ട കര്‍ത്തവ്യം ചെയ്യു!
ഭക്തന്മാര്‍ക്ക് ചെയ്യേണ്ട കര്‍ത്തവ്യം ചെയ്യു!
ഹിന്ദു ധര്‍മ്മത്തിന് ചെയ്യേണ്ട കര്‍ത്തവ്യം ചെയ്യു!  

ലോകത്തിനു ചെയ്യേണ്ട കര്‍ത്തവ്യം ചെയ്യു!
നിന്റെ ഗുരുവിനു ചെയ്യേണ്ട കര്‍ത്തവ്യം ചെയ്യു!
പലപെരുറെയും തെറ്റായ അഭിപ്രായം
ഭക്തി എന്നത് കര്‍ത്തവ്യത്തില്‍ നിന്നും 
രക്ഷപെടാനാണ് എന്ന്!
സത്യമായിട്ടും അല്ല...
നിന്റെ കര്‍ത്തവ്യത്തെ വളരെ നന്നായി,
ഭംഗിയായി, ചിട്ടയോടെ ശരിയായി,
ശ്രദ്ധയോടെ ചെയ്യുവാനാണ് ഭക്തി!


ജനകര്‍ തന്റെ കര്‍ത്തവ്യം കൊണ്ടാണ്
സീതയെ മകളായും, രാമനെ
മരുമാകനായും പ്രാപിച്ചത്!


വിദുരര്‍ കര്‍ത്തവ്യം കൊണ്ടാണ് തന്റെ
അവസാന കാലത്ത് ശ്രീമത് ഭാഗവതം
ശ്രവിച്ചത്!


മാലാകാരന്‍ തന്റെ കര്‍ത്തവ്യം കൊണ്ടാണ്
കൃഷ്ണനെ സ്വന്തം വീട്ടിലേക്കു ആനയിച്ചത്!


പുണ്ഡലീകന്‍ തന്റെ അച്ഛനമ്മമാര്‍ക്ക് 
ചെയ്ത കര്‍ത്തവ്യം കൊണ്ടാണ്
പാണ്ഡുരംഗന്‍ അദ്ദേഹത്തിന്റെ 
ഇരിപ്പിടം തേടി വന്നത്!

ഇനിയും ധാരാളം ഉദാഹരണങ്ങള്‍ 
സത്യമായിട്ടും ഉണ്ട്!



നീ നിന്റെ കര്‍ത്തവ്യം ചെയ്യു!
ഭക്തിയോടു കൂടെ ചെയ്യു!
വിനയത്തോടു കൂടി ചെയ്യു!
സന്തോഷത്തോടു കൂടെ ചെയ്യു!
ആത്മാര്‍ത്ഥമായി ചെയ്യു!
ശ്രദ്ധയോടെ ചെയ്യു!
ധൈര്യമായി ചെയ്യു!
പ്രതീക്ഷകളില്ലാതെ ചെയ്യു!
നാമജപത്തോടു കൂടെ ചെയ്യു!
നിന്റെ ആത്മാവ് പ്രസന്നമാക്കുന്നത് പോലെ ചെയ്യു!
നിന്റെ കൃഷ്ണനു വേണ്ടി ചെയ്യു!
നിന്റെ ഗുരുവിന്റെ അജ്ഞയനുസരിച്ച് ചെയ്യു!
എന്നാല്‍ നീ തന്നെ അതിശയിച്ചു പോകും!
 കര്‍ത്തവ്യം ചെയ്യുന്നത് എത്ര സുഖം!
കര്‍ത്തവ്യം ചെയ്യുന്നത് എത്ര സുലഭം!
കര്‍ത്തവ്യം ചെയ്യേണ്ടത് എത്ര അത്യാവശ്യം!

ഉറുമ്പ് തന്റെ കര്‍ത്തവ്യത്തെ കൃത്യമായി ചെയ്യുന്നു!
പക്ഷികളും അവരുടെ കര്‍ത്തവ്യത്തെ നേരാംവണ്ണം ചെയ്യുന്നു!
മൃഗങ്ങളും അവരുടെ കര്‍ത്തവ്യത്തെ മിടുക്കരായി ചെയ്യുന്നു!
മരം ചെടി കൊടികളൊക്കെ അവരുടെ കര്‍ത്തവ്യത്തെ
ശരിയായിട്ടു താനെ ചെയ്യുന്നു!


ഇവയൊന്നും തങ്ങളുടെ കര്‍ത്തവ്യത്തില്‍ നിന്നും ഒരിക്കലും
രക്ഷപ്പെടാന്‍ നോക്കിയിട്ടില്ല!
തങ്ങളുടെ കര്‍ത്തവ്യം ചെയ്യേണ്ടി വരുന്നു എന്ന്
കരഞ്ഞിട്ടില്ല!
തങ്ങളുടെ കര്‍ത്തവ്യം ചെയ്യുന്നതിന് പ്രതിഫലം 
ഇച്ഹിക്കുന്നില്ല!
തങ്ങളുല്റെ കര്‍ത്തവ്യം നിറവേറ്റിയതിനു മറ്റുള്ളവര്‍
തങ്ങളെ ശ്ലാഘിക്കണം എന്ന് പ്രതീക്ഷിക്കുന്നില്ല!
ഹേ! ആററിവുള്ള മനുഷ്യ ജന്തു.....
നീ മാത്രം എന്താ ഇത്ര നീചമായത്?

ഛെ..... ഛെ ......
നിന്റെ തന്‍പെരുമയും, നിന്റെ സ്വരക്ഷാ 
പ്രവണതയും, നിന്റെ കള്ള കാരണങ്ങളും,
നിന്റെ അഹങ്കാരവും, നിന്റെ പ്രതീക്ഷകളും..


ഓര്‍ക്കുമ്പോള്‍ തന്നെ ഒക്കാനിക്കുകയാണ്....


എന്താണ് കര്‍ത്തവ്യം...
എന്താണ് ആശ...
എന്താണ് ഭാരം...
എന്താണ് ഭ്രാന്ത് എന്ന്‍ ഇനിയും 
മനസ്സിലായില്ലേ?


വിടാതെ നാമജപം ചെയ്യു!

നിന്റെ കര്‍ത്തവ്യം ചെയ്‌താല്‍ ഒരു നാളും
മനസ്സില്‍ കുറ്റബോധം തോന്നില്ല!


ഒരു ഉദാഹരണം പറയാം...
ഇതു വരെ നിന്റെ ജീവിതത്തില്‍ എത്രയോ പ്രാവശ്യം
മല മൂത്ര വിസര്‍ജ്ജനം ചെയ്തിരിക്കുന്നു...
പക്ഷെ ഒരിക്കലെങ്കിലും നിനക്കു അതിനുവേണ്ടി
കുറ്റ ബോധം തോന്നിയിട്ടുണ്ടോ?


ഇതു പോലെ ചിന്തിച്ചു നോക്കു...
മനസ്സിലാകും...
ഇടാതെ നാമജപം ചെയ്യു....
ഇനിയെങ്കിലും മനുഷ്യനായി ഇരിക്കു...



0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP