Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, December 22, 2009

രഹസ്യമായി പറയുമോ?



രഹസ്യമായി പറയുമോ?
രാധേകൃഷ്ണ
 ആഞ്ചനേയാ!   ഹനൂമന്താ!
വായുകുമാരാ!    വാനരോത്തമാ!
രാമദാസാ!
എനിക്കു നിന്നോടു ചില രഹസ്യങ്ങള്‍ 
ചോദിച്ചറിയാന്‍ ആശയുണ്ട്!
നിന്റെ കാതോടു പറഞ്ഞു വെയ്ക്കാം!
 എനിക്കു പക്വത വരുമ്പോള്‍ മറക്കാതെ 
പറഞ്ഞു തരു!


ജഡാമുടിയും മരവുരിയും ധരിച്ച വനവാസ രാമന്റെ
സൌന്ദര്യം ദര്‍ശിച്ച നിന്റെ കണ്ണുകളുടെ സുഖത്തെ
സ്നേഹമുള്ള ആഞ്ചനേയാ!
എനിക്കു രഹസ്യമായി പറഞ്ഞു തരാമോ? 

മനുഷ്യ വേഷം ധരിച്ച രാമനോട് ബ്രഹ്മചാരി വേഷം
ധരിച്ചു സംസാരിച്ചു, രാമന്റെ മറുപടിയും കേട്ട
നിന്റെ കാതിന്റെ സുഖത്തെ
വാക്ക്ധീരാ ആഞ്ചനേയാ! 
എനിക്കു രഹസ്യമായി പറഞ്ഞു തരാമോ? 

ഒരു തോളില്‍ രാമനെയും മറു തോളില്‍ ലക്ഷ്മണനെയും 
ചുമന്ന തോളിന്റെ സുഖത്തെ 
ബലശാലി ആഞ്ജനേയാ! 
എനിക്കു രഹസ്യമായി പറഞ്ഞു തരാമോ?

രാമന്‍ നിന്നെ വിളിച്ചു മോതിരം നല്‍കി 
സീതയ്ക്ക് കൊടുക്കാന്‍ പറഞ്ഞപ്പോള്‍
അതു വാങ്ങിയ നിന്റെ കൈകളുടെ സുഖത്തെ
മാരുതിരായാ ആഞ്ചനേയ!
 എനിക്കു രഹസ്യമായി പറഞ്ഞു തരാമോ? 

സീതയെ അന്വേഷിച്ചു ലങ്കയിലേക്ക് ചാടുമ്പോള്‍ 
"ജയ്‌ ശ്രീരാം" എന്ന നാമത്തെ ഉറക്കെ പറഞ്ഞ
നിന്റെ നാവിന്റെ സുഖത്തെ
രാമദാസ ആഞ്ചനേയ!
 എനിക്കു രഹസ്യമായി പറഞ്ഞു തരാമോ?
 
അശോക വനത്തില്‍ സീതാ ദേവിയെ കണ്ട ആ
നിമിഷങ്ങളില്‍ നിന്‍ മനസ്സിലുണ്ടായ
പരമാനന്ദത്തെ പ്രേമദൂതാ ആഞ്ചനേയാ!
എനിക്കു രഹസ്യമായി പറഞ്ഞു തരാമോ? 
 
രാമന്റെ വക്ഷസ്ഥലത്തില്‍ കുടികൊള്ളുന്ന സീതയോട് 
രാമായണം പറഞ്ഞ നിന്റെ തിരുവായായുടെ
സന്തോഷത്തെ, അശോക ആഞ്ചനേയ!
എനിക്കു രഹസ്യമായി പറഞ്ഞു തരാമോ?
 
അമ്മയെയും പ്രഭുവിനെയും വേര്‍പിരിച്ച ദുഷ്ട 
അസുരനെ കണ്ടപ്പോള്‍ നിന്റെ മനസ്സിലുണ്ടായ
കോപത്തെ രാ‍മദൂത ആഞ്ചനേയ!
എനിക്കു രഹസ്യമായി പറഞ്ഞു തരാമോ?
 
സീതയെ പിരിയാത്ത രാമനോട് "കണ്ടേന്‍ സീതയെ"
എന്ന്‍ പറഞ്ഞു, സീതയുടെ ചൂടാമണിയെ കൊടുത്തു 
രാമന്റെ ആലിംഗനം അനുഭവിഅച്ച നിന്റെ തിരുമേനിയുടെ
പുളകത്തെ രാമഭാദ്ര ആഞ്ചനേയാ!
എനിക്കു രഹസ്യമായി പറഞ്ഞു തരാമോ?
 
വിഭീഷണനു  വേണ്ടി നീ രാമനോട് വാദിച്ചു
ലോകത്തിനായി രാമന്‍ ശരണാഗതി പറഞ്ഞു തന്ന
സമയത്തില്‍ നിന്റെ കണ്ണില്‍ നിന്നും ഒഴുകിയ
ആനന്ദകണ്ണീരിന്റെ രുചിയെ
ഭക്തവത്സല  ആഞ്ചനേയ!
 എനിക്കു രഹസ്യമായി പറഞ്ഞു തരാമോ?
 
രാമന്റെ ധര്‍മ്മ യുദ്ധത്തില്‍ നാശരഹിതരായ 
രാമലക്ഷ്മണര്‍ക്കു  വേണ്ടി സഞ്ചീവിനി മലയെ 
കൊണ്ടു വന്ന ധീരത ചൊരിയുന്ന നിന്റെ ഭുജത്തിന്റെ
 സുഖത്തെ സഞ്ചീവിനി ആഞ്ചനേയ!
 എനിക്കു രഹസ്യമായി പറഞ്ഞു തരാമോ?
 
ദാശരഥി രാമന്റെ വിജയത്തെ സീതയോട് 
പറഞ്ഞു രാക്ഷസികളെ വധിക്കാന്‍ വരം ചോദിക്കേ
സീത നിന്നോടു ക്ഷോഭിച്ചപ്പോള്‍ 
ചടുലതയാര്‍ന്ന നിന്റെ ഹൃദയത്തുടിപ്പിനെ
ശ്രീരാമ ജയ ആഞ്ചനേയ!
എനിക്കു രഹസ്യമായി പറഞ്ഞു തരാമോ?
 
ഭരദ്വാജരുടെ ആശ്രമത്തില്‍ നിന്റെ ഭഗവാന്‍ 
ശ്രീരാമനോട് കൂടെ ഒരേ ഇലയില്‍ വിരുന്നുണ്ടപ്പോള്‍
പുരുഷോത്തമനോടു തോറ്റു, നിന്റെ പുരുഷത്വം 
നഷ്ടപ്പെട്ടു പരിതപിച്ചത്‌ 
വീര ആഞ്ചനേയ!
  എനിക്കു രഹസ്യമായി പറഞ്ഞു തരാമോ? 
 
ചക്രവര്‍ത്തി തിരുമകന്റെ പട്ടാഭിഷേകത്തില്‍ നിന്റെ
ഹൃദയത്തില്‍ സഞ്ചരിച്ച നിന്റെ രാമന്റെ
സൌന്ദര്യത്തില്‍ ഭ്രമിച്ച നിന്റെ
ഇന്ദ്രിയങ്ങളുടെ കോലാഹല വൈഭവത്തെ 
അതി സുന്ദര ആഞ്ചനേയാ!
എനിക്കു രഹസ്യമായി പറഞ്ഞു തരാമോ?
 
എല്ലാരും കൈങ്കര്യം തട്ടിപ്പറിക്കാന്‍ വിചാരിക്കെ 
സുന്ദരന്‍ കോട്ടുവായിടുമ്പോള്‍ വിരല്‍ ഞൊടിക്കുന്ന
കൈങ്കര്യം ചെയ്ത നിന്റെ വിരലുകളുടെ 
അത്ഭുതമായ ഭാഗ്യ വിശേഷത്തെ 
കൈങ്കര്യ ശിഖാമണി ആഞ്ചനേയാ!
എനിക്കു രഹസ്യമായി പറഞ്ഞു തരാമോ? 
 
ഇവയല്ലാതെ നീ അനുഭവിക്കുന്ന രാ‍മ രഹസ്യങ്ങള്‍
പല കോടി....
എനിക്കു നിന്റെ രാമനെ വേണ്ടാ...
നിന്റെ അനുഭവങ്ങള്‍ മാത്രം മതി....

എന്റെ കൃഷ്ണനെ എന്റെ രാധികയെ
ഞാന്‍ അനുഭവിക്കാന്‍.
നിന്റെ വിനയം വേണം...
നിന്റെ ഭക്തി വേണം...
നിന്റെ ദാര്‍ഡ്യം വേണം..
നിന്റെ ബലം വേണം...
നിന്റെ മനം വേണം...
അതിനെ നീ എനിക്കു
 എനിക്കു രഹസ്യമായി പറഞ്ഞു തരു...
അതു മതി.
 
 ഞാനും വാനരം തന്നെയാണ്...
പക്ഷെ നിന്നെ പോലെ നല്ല വാനരമല്ല...
നിന്നെപ്പോലെ ഭക്ത വാനരമല്ല...

എന്റെ രാധികാകൃഷ്ണന് സേവാ കുഞ്ചത്തില്‍ 
കൈങ്കര്യം ചെയ്യുന്ന ഒരു കൃഷ്ണവാനരമായി
രാധികാ ചൂടാമണിയെ എടുത്തുകൊണ്ടു 
ഇടയനോടു "കണ്ടേന്‍ രാധയേ" എന്ന് 
പറഞ്ഞു ഒരു രഹസ്യ ആലിംഗനം 
പ്രാപിക്കാന്‍ നിന്നെ പ്രാര്‍ത്ഥിക്കുന്നു.

രാധികയും "ഹേ ഗോപാല വാനരമേ
കൃഷ്ണനെ വേഗം വരാന്‍ പറയു" എന്ന്
തന്റെ പ്രേമത്തെ എന്നോടു പറഞ്ഞു 
അതു കേട്ടു ഞാന്‍ തലകുത്തി മറിഞ്ഞു 
രാധികയെ ചിരിപ്പിക്കുന്ന ഒരു വാനരമായി 
മാറാന്‍ എനിക്കു പ്രേമഭക്തിയെ 
കൃഷ്ണാഞ്ചനേയാ! രഹസ്യമായി പറഞ്ഞു തരുമോ?

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP