നിന്നെ ഇഷ്ടപ്പെടും!
നിന്നെ ഇഷ്ടപ്പെടും!
രാധേകൃഷ്ണ
നീ കൃഷ്ണനെ ഗര്‍ഭത്തില്‍ അനുഭവിച്ചാല്‍
നിന്നെ ദേവകി ഇഷ്ടപ്പെടും!
നീ കൃഷ്ണനെ മകനായി അനുഭവിച്ചാല്‍
നിന്നെ വസുദേവര്‍ ഇഷ്ടപ്പെടും!
നീ കൃഷ്ണനെ ഉണ്ണിയായി അനുഭവിച്ചാല്‍
നിന്നെ യശോദ ഇഷ്ടപ്പെടും!
നീ കൃഷ്ണനെ ഇടയനായി അനുഭവിച്ചാല്‍
നിന്നെ നന്ദഗോപര്‍ ഇഷ്ടപ്പെടും!
നീ കൃഷ്ണനെ കാമുകനായി അനുഭവിച്ചാല്‍
നിന്നെ ഗോപികള്‍ ഇഷ്ടപ്പെടും!
നീ കൃഷ്ണനെ പിതാവായി അനുഭവിച്ചാല്‍
നിന്നെ രുക് മിണി ഇഷ്ടപ്പെടും!
നീ കൃഷ്ണനെ പാര്‍ത്ഥസാരഥിയായി അനുഭവിച്ചാല്‍
നിന്നെ അര്‍ജ്ജുനന്‍ ഇഷ്ടപ്പെടും!
നീ കൃഷ്ണനെ സുഹൃത്തായി അനുഭവിച്ചാല്‍
നിന്നെ ഉദ്ധവര്‍ ഇഷ്ടപ്പെടും!
നീ കൃഷ്ണനെ ദൂതനായി അനുഭവിച്ചാല്‍
നിന്നെ പാണ്ഡവര്‍ ഇഷ്ടപ്പെടും!
നീ കൃഷ്ണനെ ദൈവമായിട്ടു അനുഭവിച്ചാല്‍
നിന്നെ ഭീഷ്മര്‍ക്ക് ഇഷ്ടപ്പെടും!
നീ കൃഷ്ണനെ ഗീതാചാര്യനായി അനുഭവിച്ചാല്‍
നിന്നെ സഞ്ചയന്‍ ഇഷ്ടപ്പെടും!
നീ കൃഷ്ണനെ ആപത്ബാന്ധവനായി അനുഭവിച്ചാല്‍
നിന്നെ ദ്രൗപതി ഇഷ്ടപ്പെടും!
നീ കൃഷ്ണനെ രംഗനായി അനുഭവിച്ചാല്‍
നിന്നെ ആണ്ടാള്‍ ഇഷ്ടപ്പെടും!
നീ കൃഷ്ണനെ നാരായണനായി അനുഭവിച്ചാല്‍
നിന്നെ രാമാനുജര്‍ ഇഷ്ടപ്പെടും!
നീ കൃഷ്ണനെ ഗുരുവായൂരപ്പനായി അനുഭവിച്ചാല്‍
നിന്നെ മഞ്ചുള ഇഷ്ടപ്പെടും!
നീ കൃഷ്ണനെ പാണ്ഡുരംഗനായി അനുഭവിച്ചാല്‍
നിന്നെ പുണ്ഡലീകന്‍ ഇഷ്ടപ്പെടും!
നീ കൃഷ്ണനെ ഉടുപ്പി കൃഷ്ണനായി അനുഭവിച്ചാല്‍
നിന്നെ കനകദാസര്‍ ഇഷ്ടപ്പെടും!
നീ കൃഷ്ണനെ ഗിരിധാരിയായി അനുഭവിച്ചാല്‍
നിന്നെ മീര ഇഷ്ടപ്പെടും!
നീ കൃഷ്ണനെ ശ്രീനാഥ്ജീയായി അനുഭവിച്ചാല്‍
നിന്നെ വല്ലഭാചാര്യര്‍ ഇഷ്ടപ്പെടും!
നീ കൃഷ്ണനെ പൂരി ജഗന്നാഥനായി അനുഭവിച്ചാല്‍
നിന്നെ കൃഷ്ണ ചൈതന്യര്‍ ഇഷ്ടപ്പെടും!
നീ കൃഷ്ണനെ രാസനായകനായി അനുഭവിച്ചാല്‍
നിന്നെ ജയദേവര്‍ ഇഷ്ടപ്പെടും!
നീ കൃഷ്ണനെ അനന്തപത്മനാഭനായി അനുഭവിച്ചാല്‍
നിന്നെ മഹാരാജ സ്വാതിതിരുനാള്‍ ഇഷ്ടപ്പെടും!
നീ കൃഷ്ണനെ ശ്രീമത് ഭാഗവതമായി അനുഭവിച്ചാല്‍
നിന്നെ ശുക ബ്രഹ്മര്‍ഷി ഇഷ്ടപ്പെടും!
നീ കൃഷ്ണനെ നാമജപമായി അനുഭവിച്ചാല്‍
നിന്നെ ഹരിദാസ് യവന്‍ ഇഷ്ടപ്പെടും!
നീ കൃഷ്ണനെ രാധികാദാസനായി അനുഭവിച്ചാല്‍
നിന്നെ കൃഷ്ണന്‍ ഇഷ്ടപ്പെടും!
നീ പ്രേമയില്‍ കൃഷ്ണനു നിന്നെ തന്നെ കൊടുത്ത്
അവന്റെ ഇഷ്ടത്തിന് ജീവിച്ചാല്‍
നിന്നെ രാധിക ഇഷ്ടപ്പെടും!
നീ രാധികാ കൃഷ്ണനെ അനുഭവിച്ചാല്‍
നിന്നെ ഗുരുജിഅമ്മ ഇഷ്ടപ്പെടും!
നീ രാധാകൃഷ്ണനെ ഗുരുജിഅമ്മ പറയുന്നത് പോലെ
അനുഭവിച്ചാല്‍ നിന്നെ എനിക്കു വളരെ ഇഷ്ടമാണ്!
നിന്നെ ഇത്രയുംപേര്‍ ഇഷ്ടപ്പെടാന്‍ കാത്തിരിക്കുമ്പോള്‍
നീ എന്തിനു അല്‍പ മനുഷ്യരുടെ കപടവേഷമായ
കള്ള സ്നേഹത്തിനായി തപിക്കുന്നത്?
ഇതെന്തു ഭയങ്കരം......
0 comments:
Post a Comment