എന്തു കൊടുക്കും?
എന്തു കൊടുക്കും?
രാധേകൃഷ്ണ
യശോദ കൃഷ്ണനു മുലപ്പാല്‍ കൊടുത്തു!
നന്ദഗോപര്‍ കൃഷ്ണനു കാലി മേയ്ക്കാന്‍
കോല്‍ കൊടുത്തു!
ഗോപകുട്ടികള്‍ കൃഷ്ണനു തങ്ങള്‍ കഴിക്കുന്നത്
കൊടുത്തു!
ഗോപികകള്‍ കൃഷ്ണനു തങ്ങളുടെ
ജീവിതം തന്നെകൊടുത്തു!
പഴക്കാരി കൃഷ്ണനു പഴങ്ങള്‍ കൊടുത്തു!
ദതിപാണ്ഡന്‍ കൃഷ്ണനു ഒളിഞ്ഞിരിക്കാന്‍
കലം കൊടുത്തു!
ബ്രാഹ്മണ പത്നികള്‍ കൃഷ്ണനു
വിവിധ ഭക്ഷണങ്ങള്‍ കൊടുത്തു!
കുബ് ജ കൃഷ്ണനു അരച്ച ചന്ദനം കൊടുത്തു!
മാലാകാരന്‍ കൃഷ്ണനു മണമുള്ള
മാലകള്‍ കൊടുത്തു!
വിദുരര്‍ കൃഷ്ണനു കഞ്ഞി കൊടുത്തു!
വിദുര പത്നി കൃഷ്ണനു പഴത്തൊലി കൊടുത്തു!
കുചേലര്‍ ദ്വാരകാനാഥനു അവില്‍ കൊടുത്തു!
ദ്രൗപതി കൃഷ്ണനു പാത്രത്തില്‍ പറ്റിയിരുന്നത്
കൊടുത്തു!
ഭീഷ്മകര്‍ കൃഷ്ണനു തന്റെ മകള്‍ രുഗ്മിണിയെ
കൊടുത്തു!
കുറൂരമ്മ ഗുരുവായൂരപ്പന് തന്റെ ചേല കീറി
കോമണം കൊടുത്തു!
സന്ത് തുക്കാറാം പാണ്ഡുരംഗനു
ചപ്പാത്തിയും കറിയും കൊടുത്തു!
വില്വമംഗലം അനന്തപത്മനാഭനു
ഉപ്പുമാങ്ങ കൊടുത്തു!
കുറവ നമ്പി തിരുമല അപ്പന്
മണ്‍പൂവ് കൊടുത്തു!
ദ്വാരകാ രാംദാസ് ദ്വാരകാനാഥനു
തന്റെ പത്നിയുടെ താലി കൊടുത്തു!
ഗോവിന്ദ ദാസര്‍ ശ്രീനാഥ്ജീക്ക് കളിക്കുവാനുള്ള
ഗോലികള്‍ കൊടുത്തു!
രാധികാ കൃഷ്ണനു തന്നെത്തന്നെ കൊടുത്തു!
ഇനിയും പലരും ഭഗവാന് എന്തൊക്കെയോ
കൊടുത്തു!
അതൊക്കെ ക്രമമായി പറയാന്‍ ഒരു കോടി
ജന്മം വേണം!
അതൊക്കെ പോട്ടെ..
നിന്റെ കൃഷ്ണനു നീ ഇതു വരെ എന്തു കൊടുത്തു?
ഇനി എന്തു കൊടുക്കും?
ഈ ജീവിതം മുഴുവനും എന്തു കൊടുക്കും?
ഈ വര്‍ഷം മുഴുവനും എന്തു കൊടുക്കും?
ഈ മാസം മുഴുവനും എന്തു കൊടുക്കും?
ഈ ആഴ്ച മുഴുവനും എന്തു കൊടുക്കും?
ഈ ദിവസം മുഴുവനും എന്തു കൊടുക്കും?
ഈ സമയത്തില്‍ എന്തു കൊടുക്കും?
ഈ നിമിഷം എന്തു കൊടുക്കും?
ഈ ക്ഷണം എന്തു കൊടുക്കും?
നീ എന്തു കൊടുക്കുന്നു എന്ന് നിന്റെ കൃഷ്ണന്‍
സത്യമായിട്ടും എന്നോടു പറയും!
0 comments:
Post a Comment