Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, December 14, 2009

കാരണം പറയരുതേ!



കാരണം പറയരുതേ!
രാധേകൃഷ്ണ
ഭക്തി ചെയ്യാതിരിക്കാന്‍ കാരണം പറയരുതേ! 
ലോകത്തില്‍  കാരണം പറഞ്ഞവര്‍ വിജയിച്ചിട്ടില്ല!
നീ പറയുന്ന കാരണങ്ങള്‍ പല ഭക്തന്മാരുടെ 
ജീവിതത്തിലും ഉണ്ടായിട്ടുണ്ട്!
അവര്‍ അതിനെയും മറികടന്നു ഭക്തി ചെയ്തു! 
നീയും അവര്‍കളെ പോലെ ശ്രമിച്ചു നോക്കു!

പിതാവ് ദ്രോഹിക്കുന്നവനാണോ?
പ്രഹ്ലാദനെ പോലെ ഭക്തി ചെയ്യു!
മാതാവാല്‍ ദുഷ്പേരോ?
ഭരതനെ പോലെ ഭക്തി ചെയ്യു!
ഏട്ടന്‍ നിന്നെ അപമാനിക്കുന്നുവോ?
ത്യാഗരാജരെ പോലെ ഭക്തി ചെയ്യു!
കുടുംബത്തില്‍ ദാരിദ്ര്യം തലകുത്തി വാഴുന്നോ? 
കുചേലരെ പോലെ ഭക്തി ചെയ്യു!
 ഭാര്യ അടങ്ങാത്തവളാണൊ?
സന്ത് തുക്കാറാമിനെ പോലെ ഭക്തി ചെയ്യു!
ഭര്‍ത്താവ് കൊലയാളിയാണോ?
മീരയെ പോലെ ഭക്തി ചെയ്യു!
ഭര്‍തൃ ഗൃഹത്തില്‍ ദ്രോഹിക്കുന്നുവോ?
സക്കുബായിയെ പോലെ ഭക്തി ചെയ്യു!
സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടോ?
പൂന്താനത്തെ പോലെ ഭക്തി ചെയ്യു!

പെറ്റമ്മയെ ചെറു പ്രായത്തില്‍ നഷ്ടപെട്ടുവോ?
നാരദരെ പോലെ ഭക്തി ചെയ്യു!

നീ ഒരു ദാസീ പുത്രനാണോ?
വിദുരരെ പോലെ ഭക്തി ചെയ്യു!
നീ ഒരു ചീത്ത കുടുംബത്തില്‍ ജനിച്ചുവോ?
കാനോപാത്രയെ പോലെ ഭക്തി ചെയ്യു!

ശരീരത്തില്‍ രോഗത്തിന്റെ പീഡയോ?
നാരായണ ഭട്ടതിരിയെ പോലെ ഭക്തി ചെയ്യു!
ആരെങ്കിലും കൈ കാല്‍ വെട്ടി മാറ്റിയോ?
ജയദേവരെ പോലെ ഭക്തി ചെയ്യു!

ഇളം വിധവയായി പിഞ്ചു കുഞ്ഞുങ്ങളോട് കൂടി
ജീവിക്കുകയാണോ?
കുന്തീ ദേവിയെ പോലെ ഭക്തി ചെയ്യു!

ഭാര്യയെ നഷ്ടപ്പെട്ടു കുഞ്ഞുങ്ങളുടെ കൂടെ
ജീവിക്കുകയാണോ?
മാധവേന്ദ്ര പുരി പോലെ ഭക്തി ചെയ്യു!

ബന്ധുക്കള്‍ തന്നെ നിന്റെ കുടുംബത്തെ
കബളിപ്പിച്ചോ?
പാണ്ഡവന്മാരെ പോലെ ഭക്തി ചെയ്യു!
കൂടെ പിറന്ന അനുജനെ വിരോധിയായോ?
ജയമല്ലരെ പോലെ ഭക്തി ചെയ്യു!
പെട്ട മകന്‍ തന്നെ നിന്ദിക്കുന്നുവോ?
കൈകെയിയെ പോലെ ഭക്തി ചെയ്യു!
നിന്റെ കുഞ്ഞിനു ബുദ്ധി വളര്‍ച്ച ഇല്ലയോ?
നമ്മള്‍വാരുടെ അമ്മ 
ഉടയനങ്കയെ പോലെ ഭക്തി ചെയ്യു!
കുടുംബത്തില്‍ ആരും തുണച്ചില്ലയോ?
വാല്മീകിയെ പോലെ ഭക്തി ചെയ്യു!
വിവാഹമേ കഴിക്കാതെ ജീവിക്കുന്നോ?
ഭീഷ്മരെ പോലെ ഭക്തി ചെയ്യു!

നിന്റെ ഭര്‍ത്താവ് പിശുക്കനാണോ?
പുരന്തരരുടെ ഭാര്യ ലക്ഷ്മിയെ പോലെ ഭക്തി ചെയ്യു!

വ്യാപാരത്തില്‍ നഷ്ടമാണോ?
ചാരുകാദാസാരെ പോലെ ഭക്തി ചെയ്യു!

നിനെ ഭര്‍ത്താവ് നാസ്തീകനാണോ?
മണ്ഡോദരിയെ പോലെ ഭക്തി ചെയ്യു!
നിന്റെ ഭര്‍ത്താവ് സന്ന്യാസം സ്വീകരിച്ചോ?
വിഷ്ണുപ്രിയാ ദേവിയെ പോലെ ഭക്തി ചെയ്യു!
ഭര്‍ത്താവ് നിന്നെ മതിക്കുന്നില്ലയോ?
സുനീതിയെ പോലെ ഭക്തി ചെയ്യു!
കുടുംബത്തിലുള്ളവര്‍ നിന്നെ പുരം തള്ളിയോ?
ജഡഭരതരെ പോലെ ഭക്തി ചെയ്യു!
നീ ജോലി ചെയ്യുന്ന സ്ഥലത്തില്‍ തൊന്തരവാണോ?
അക്രൂരരെ പോലെ ഭക്തി ചെയ്യു!  

നാട് മുഴുവനും നിന്നെ പുറം തള്ളിയോ?
സോകാമേളരെ പോലെ ഭക്തി ചെയ്യു!
സുഖമായി ജീവിച്ചു ഇപ്പോള്‍ കഷ്ട ദശയാണോ?
രന്തിദേവരെ പോലെ ഭക്തി ചെയ്യുക!
നിനക്കു സന്താന ഭാഗ്യം ഇല്ലയോ?
യശോദയെ പോലെ ഭക്തി ചെയ്യു!
ജനിച്ച കുഞ്ഞുങ്ങള്‍ ആരും തങ്ങിയില്ലേ?
ദേവകിയെ പോലെ ഭക്തി ചെയ്യു!
അറിവൊന്നും ഇല്ലാത്ത വിഡ്ഢിയാണോ?
ഗോപ ഗോപികളെ പോലെ ഭക്തി ചെയ്യു!
ജന്മനാ അന്ധനാണോ?
സൂര്‍ദാസരെ പോലെ ഭക്തചെയ്യു!
വികലാംഗനാണോ?
കൂര്‍മ്മ ദാസരെ പോലെ ഭക്തി ചെയ്യു!
നീ ബ്രിഹന്നള പോലെ അലിയാണോ?
സുഹക്ഷയെ പോലെ ഭക്തി ചെയ്യു!
നീ ഭിക്ഷ യാചിച്ചു വാഴുന്നോ?
ബന്ധു മഹാന്തിയെ പോലെ ഭക്തി ചെയ്യു!
ലോകത്തിനു നല്ലത് ചെയ്തിട്ടും അപമാനമാണോ?
ഭദ്രാചല രാമദാസരെ പോലെ ഭക്തി ചെയ്യു!

ജീവിതം തന്നെ പ്രശ്നമാണോ?
മഹാരാജ സ്വാതിതിരുനാളിനെ പോലെ ഭക്തി ചെയ്യു!


ഇതു പോലെ കോടി ഭക്തന്മാര്‍ ഇനിയും ഉണ്ട്!

ഭക്തിയാണ് നിന്റെ ജീവിതത്തിനു എന്നും ആധാരം!
അതില്ലാതെ എന്തു ചെയ്താലും
നിനക്കു സമാധാനം ഉണ്ടാവില്ല!
ഇതു വരെ ഓരോ കാരണം പറഞ്ഞു നിന്റെ
ആനന്ദത്തെ നഷ്ടപ്പെടുത്തിയത് പോരെ?
ഇനിമേല്‍ കാരണം പറയരുത്!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP