ശഠഗോപന്‍!
ശഠഗോപന്‍!
രാധേകൃഷ്ണ
ശഠഗോപാ!
ശഠഗോപാ!
കലി ആഗതമായ ഉടന്‍ അങ്ങ് വന്നത് കൊണ്ടു
ഞങ്ങള്‍ക്കും കണ്ണന്റെ കരുണ ലഭിച്ചു.
പരാങ്കുശാ!
അങ്ങ് മധുര കവിയെ അയോധ്യയില്‍ നിന്നും
വിളിപ്പിച്ചത് കൊണ്ടല്ലേ അഹംഭാവികളായ
ഞങ്ങള്‍ക്കും ഗുരു മഹിമ മനസ്സിലായത്..
കാരിമാറാ!
അങ്ങയുടെ തിരുവാക്കിന്റെ ബലം കൊണ്ടാണ്
മൂഡന്മാരായ ഞങ്ങള്‍ക്കും യതിരാജന്‍
രാമാനുജരെ ലഭിച്ചത്..
വകുളാഭരണാ!
അങ്ങ് നാദമുനിയ്ക്ക് കനിഞ്ഞത് കൊണ്ടല്ലേ
ശരീര അഭിമാനികളായ ഞങ്ങള്‍ക്കും
നാലായിര ദിവ്യ പ്രബന്ധം ലഭിച്ചത്..
കുരുഗൂര്‍ നമ്പി!
അങ്ങയുടെ വായില്‍ നിന്നും ഒരു പാസുരം
കിട്ടാന്‍ 108 ദിവ്യദേശ പെരുമാളും വരി
നിന്നത് കൊണ്ടല്ലേ ഞങ്ങള്‍ക്കും ഭക്തി വന്നത്...
ഉടയ നങ്കയുടെ മകനെ!
അങ്ങ് ഇരുന്ന തിരുപ്പുളിആള്‍വാര്‍ ഇനിയും
ഉള്ളത് കൊണ്ടല്ലേ ഞങ്ങളുടെ മരം പോലത്തെ
ഹൃദയവും അലിയുന്നത്..
വൈഷ്ണവ കുലപതിയെ!
അങ്ങയുടെ മഹത്വം പറഞ്ഞത് കൊണ്ടല്ലേ
കമ്പന്റെ രാമായണത്തെയും ഞങ്ങള്‍ക്ക്
രംഗരാജന്‍ നല്‍കിയത്..
വേദം തന്ന പെരുമാളെ!
അങ്ങയെ കാണാന്‍ നവതിരുപ്പതി
പെരുമാളും വരുന്നത് കൊണ്ടല്ലേ
ഞങ്ങള്‍ക്ക് നവഗരുഡ സേവ ലഭിക്കുന്നത്..
പ്രപന്ന ജന കൂടസ്ഥാ!
താങ്കള്‍ വൈകുണ്ഠം പോകാന്‍ തയ്യാറായത്
കൊണ്ടല്ലേ അലസന്മാരായ ഞങ്ങള്‍ക്കും
വൈകുണ്ഠഏകാദശിക്കു ഉണരാന്‍ തോന്നുന്നത്..
ശഠഗോപാ!
താങ്കള്‍ കലിയുഗത്തില്‍ വന്നിരുന്നില്ലെങ്കില്‍
ഞങ്ങളുടെ ഗതി എന്താകുമായിരുന്നു..
നമ്മാഴ്വാരേ!
ഇന്നും താങ്കള്‍ ഇരുന്നു ഞങ്ങളെ
സ്വാധീനിക്കുന്നത് കൊണ്ടല്ലേ
ഭഗവാനോട് പൂര്‍ണ്ണ വിശ്വാസം ഇല്ലാത്ത
ഞങ്ങള്‍ക്കും അവനുടെ
ദു:ഖശമന ചരണകമലങ്ങളില്‍ ശരണാഗതി
ചെയ്യാന്‍ തോന്നുന്നത്....
അതു കൊണ്ടു നമ്മാഴ്വാരെ!
ഒരിക്കലും ഈ പാപികളെ വിട്ടു
എവിടെയും പോകരുത്..
താങ്കളാണ് ഞങ്ങളുടെ ബലം..
താങ്കളാണ് ഞങ്ങളുടെ ആവശ്യം..
താങ്കളാണ് ഞങ്ങളുടെ ദൈവം..
താങ്കളാണ് ഞങ്ങളുടെ മോക്ഷം..
മധുരകവി..
താങ്കള്‍ ആചാര്യനോടു പറയു..
ഞങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കില്ലാ..
ഈ താമ്രപര്‍ണ്ണി നദിക്കര വിട്ടു എങ്ങും
പോകാന്‍ പാടില്ല..
സദ്ഗുരു ശഠഗോപാ..
സദ്ഷിശ്യ മധുരകവി...
ഈ പാവങ്ങളെ രക്ഷിക്കണേ..
അതിനുള്ള പക്വ്യത ഇല്ലെങ്കിലും..
പ്രയോജനം ഇല്ലെങ്കിലും..
ഈ കലിയുഗ ജനങ്ങളെ
നല്‍വഴിപ്പെടുത്തി അനുഗ്രഹിക്കു...
0 comments:
Post a Comment