Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, December 11, 2009

മാറ്റം!




മാറ്റം!
രാധേകൃഷ്ണ
ആശ്ചര്യം, അതിശയം, അത്ഭുതം
പറഞ്ഞാല്‍ വിശ്വസിക്കില്ല ....
പക്ഷെ സത്യം....

എനിക്കൊരു മാറ്റം...

പെട്ടെന്നൊരു മാറ്റം.... 
അപ്രതീക്ഷിതമായ മാറ്റം...
സ്വപ്നം  കാണാത്ത മാറ്റം...
ഭാവന ചെയ്യാത്ത  മാറ്റം...
എല്ലാരും അതിശയിക്കുന്ന മാറ്റം...
എനിക്കു പോലും വിശ്വസിക്കാനാവാത്ത മാറ്റം...


എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്ന എന്റെ
നാവും നാമം ചൊല്ലുന്നല്ലോ ...


എല്ലാരോടും എന്തെങ്കിലും ചിലമ്പുന്ന
എന്റെ വായ കൃഷ്ണനോടു പ്രാര്‍ത്ഥിക്കുന്നല്ലോ....


എന്തിനൊക്കെയോ  ഏങ്ങുന്ന എന്റെ മനസ്സും
കൃഷ്ണനു വേണ്ടി ഏങ്ങുന്നല്ലോ...


എവിടെയൊക്കെയോ അലയുന്ന എന്റെ കാലുകളും
ക്ഷേത്രത്തിലേയ്ക്ക് സന്തോഷത്തോടെ ഓടുന്നല്ലോ!


എന്തിനെല്ലാമോ വിടരുന്ന  എന്റെ 
മുഖവും ഭക്തിയില്‍ വികസിക്കുന്നല്ലോ!


എന്തൊക്കെയോ ചെയ്യുന്ന എന്റെ കൈകളും
കൈങ്കര്യം ചെയ്യുന്നല്ലോ!

ആര്‍ക്കും അടങ്ങാത്ത എന്റെ അഹംഭാവമും
അടങ്ങി വരുന്നല്ലോ...

തൊട്ടതിനൊക്കെ തന്‍പെരുമ പറയുന്ന
എന്റെ മനസ്സും ഭക്തന്മാരുടെ
മഹത്വത്തെ ചിന്തിക്കുന്നല്ലോ....






മറ്റുള്ളവരുടെ കുറ്റം പറയുന്ന ഞാന്‍ 
എന്റെ കുറ്റവും മനസ്സിലാക്കുന്നല്ലോ......

മറ്റുള്ളവരുടെ ദൂഷണം കേള്‍ക്കുന്ന എന്റെ 
ചെവിയും സത്സംഗം ശ്രവിക്കുന്നല്ലോ.......

വെറുതെ പാഴാക്കി കളയുന്ന സമയവും 
ധ്യാനത്തില്‍ കഴിയുന്നല്ലോ.....

അല്‍പ കാര്യങ്ങള്‍ക്കായി കരയുന്ന എന്റെ 
കണ്ണുകളിലും ഭക്തി കൊണ്ടു ആനന്ദ കണ്ണുനീര്‍
ഒഴുകുന്നുവല്ലോ...

രുചികരമായ ഭോജനതിന്റെ വാസനയും,
സുഗന്ധ ദ്രവ്യങ്ങളുടെ ഗന്ധവും നുകരുന്ന എന്റെ മൂക്കും 
തുളസിയുടെ സുഗന്ധത്തില്‍ വിഹരിക്കുന്നല്ലോ....

ഉറക്കത്തില്‍ ആനന്ദം കൊള്ളുന്ന എന്റെ ശരീരവും 
ഭക്തിയില്‍ രോമാഞ്ചം അണിയുന്നല്ലോ....

കാമ ലോലുപമായ ഇന്ദ്രിയങ്ങള്‍ പോലും  
ശാന്തമായി ഇരിക്കുന്നല്ലോ....

എന്നെ ശ്ലാഘിക്കുന്നവരോടു കൂടെ മാത്രം 
ചേരുന്ന എന്റെ ആശ ഇപ്പോള്‍ ഭക്തന്മാരോടു 
കൂടാനും ആശിക്കുന്നല്ലോ....

എന്നെ നിന്ദിക്കുന്നവരെ നശിപ്പിക്കാന്‍ 
വെമ്പല്‍ കൊള്ളുന്ന രാക്ഷസ ഗുണം 
ഇപ്പോള്‍ ശാന്തമായിരിക്കുന്നല്ലോ....

എല്ലാവരെയും സംശയിക്കുന്ന 
സംശയാലുവായ ഞാന്‍ ഇപ്പോള്‍
ഭഗവാനെ വിശ്വസിക്കുന്നല്ലോ...
വെറും ഭീരുവായ ഞാന്‍ പോലും 
മറ്റുള്ളവര്‍ക്ക് ധൈര്യം പകരുന്നല്ലോ....


കണ്ടതിനെല്ലാം വേണ്ടി ആര്‍ത്തി കാണിക്കുന്ന ഞാന്‍
ഇപ്പോള്‍ കൃഷ്ണ ദര്‍ശനത്തിനായി കേഴുന്നല്ലോ....


ഇതൊക്കെ പോകട്ടെ .. സാരമില്ല...
ക്ഷമിക്കാവുന്നതെയുള്ളൂ ....


മറ്റുള്ളവരോടു 'നീ വിടാതെ കൃഷ്ണാ 
എന്ന് പറയു, നല്ലതേ നടക്കു വിഷമിക്കരുത്'
എന്ന് പറയുന്നല്ലോ.....


ഇതു പോലെ ഇനിയും പല മാറ്റങ്ങള്‍..


എവിടെ നിന്ന് വന്നു ഇത്രയും മാറ്റം....


എന്റെ അമ്മ പറഞ്ഞു തന്നോ?
ഇല്ലല്ലോ....
എന്റെ അച്ഛന്റെ വഴികാട്ടലോ?
അല്ലല്ലോ...
എന്റെ സഹോദരനെ കണ്ടിട്ടോ?
അല്ലല്ലോ....
എന്റെ സഹോദരിയുടെ സ്വാധീനമാണോ??
അല്ലല്ലോ...
എന്റെ ബന്ധുക്കളുടെ ഉപദേശമാണോ? 
അല്ലല്ലോ....
എന്റെ സുഹൃത്തുക്കളുടെ സഹവാസമാണോ?
അല്ലല്ലോ....
എന്റെ അദ്ധ്യാപകരുടെ അഭ്യസിപ്പിച്ചതാണോ?
അല്ലല്ലോ...
എന്റെ കാരണവന്‍മാരുടെ വഴിയാണോ?
അല്ലല്ലോ...
എന്റെ നല്ല വിധിയാണോ?
അല്ലല്ലോ...
ഈ സമൂഹത്തിനാലാണോ?
അല്ലല്ലോ...
ഏതെങ്കിലും പുസ്തക ജ്ഞാനമാണോ?
അല്ലല്ലോ...
ഞാന്‍ തന്നെ അനുഭവിച്ചറിഞ്ഞതാണോ?
അല്ലല്ലോ...
എവിടുന്നോ വന്ന രോഗമാണോ?
അല്ലല്ലോ...
എന്റെ തീവ്ര പ്രയത്നമാണോ?
അല്ലല്ലോ...
എന്റെ പ്രായത്തിന്റെ കുഴപ്പമാണോ?
അല്ലല്ലോ....
ദാരിദ്ര്യത്തിന്റെ പ്രഹരമാണോ?
അല്ലല്ലോ...

എന്റെ അന്വേഷണത്തിന്റെ ഫലമാണോ?
അല്ലല്ലോ....
എന്റെ ബുദ്ധിചാതുര്യത്തിന്റെ ഫലമോ?
അല്ലല്ലോ....
ഏതെങ്കിലും കടയില്‍ വാങ്ങിയതാണോ?
അല്ലല്ലോ...
ആരെങ്കിലും ദാനം നല്‍കിയോ?
അല്ലല്ലോ...
അതോ ജ്ഞാനത്തിന്റെ പക്വതയാണോ?
അല്ലല്ലോ....


പിന്നെ എവിടുന്നാണ് ഇങ്ങനെ ഒരു മാറ്റം?


ഈമാറ്റം നല്ലമാറ്റം തന്നെയാണ്!


പാക്ഷെ ആരു കാരണം.... എന്താണ് കാരണം?

ആഹാ മനസ്സിലായി..
നന്നായി അറിഞ്ഞു...
സ്പഷ്ടമായി മനസ്സിലായി....


സംശയമിന്യേ പറയുന്നു....
സത്യം ചെയ്തു പറയുന്നു...
ഉറക്കെ ഉറക്കെ പറയുന്നു...
നാട് മുഴുവനും കേള്‍ക്കാന്‍ പറയുന്നു....
ഈ ലോകത്തോട്‌ പറയുന്നു...
നാളത്തെ എന്റെ സന്തതികള്‍ക്കും പറയുന്നു...


എന്റെ ഈ മാറ്റത്തിനു കാരണം 
ഒന്നേ ഒന്നാണ്...
എന്നോടു പ്രതിഫലമായി ഒന്നും തന്നെ
പ്രതീക്ഷിക്കാത്ത അതു തന്നെ കാരണം...
ഈ വിഡ്ഢിക്കും ഈ അനുഭവം കിട്ടാന്‍ 
അതു തന്നെ കാരണം...
എന്നെ പോലെ പലരും ഇങ്ങനെ മാറാന്‍
അതുമാത്രമാണ് കാരണം....


അതു എന്റെ സട്ഗുരുനാഥന്റെ കാരുണ്യത്തിന്റെ
ഒരു തുള്ളി....


ആ കരുണാസാഗരത്തിന്റെ  ഒരു തുള്ളിയില്‍ 
ഈ ജന്തുവും സംസാരസാഗരത്തില്‍ നിന്നും
കരകയറി....
ഒരു തുള്ളിക്ക്‌ പോലും ഇത്രയും 
ബലമുണ്ട്  എങ്കില്‍...
എന്റെ ഗുരുവിന്റെ മുന്നില്‍ ആകാശമും ഒരു കൊതുക്...
എന്റെ ഗുരുവിന്റെ മുന്നില്‍ ഭൂമിയും ഒരു രജസ്സ്...
എന്റെ ഗുരുവിന്റെ മുന്നില്‍ കടലും 
വെറും ഒരു ഉപ്പുവെള്ളക്കുഴി......
എന്റെ ഗുരുവിന്റെ മുന്നില്‍ സൂര്യനും ഒരു
മിന്നാമിനുങ്ങ്....
എന്റെ ഗുരുവിന്റെ മുന്നില്‍ പണമും
വെറും ചവറ്റു കടലാസ്....
എന്റെ ഗുരുവിന്റെ മുന്നില്‍ തങ്കമും
വെറും തകരം..... 
എന്റെ ഗുരുവിന്റെ മുന്നില്‍ കൃഷ്ണനും
നിസ്സാരമാണ്....
മതി.....മതി.....മതി....
എന്റെ ഗുരുവിന്റെ തിരുവടി നിഴലില്‍ ഒരു ജീവിതം....
എനിക്കു ഇതു മതി....

മിഴി ലഭിച്ചു...
അഭയക്കാരം ലഭിച്ചു.....
ചരണത്തില്‍ ഇടം ലഭിച്ചു....
ഗുരുനാഥന്‍ ചരണത്തില്‍ ഇടം ലഭിച്ചു....
സദ്ഗുരുനാഥന്റെ ചരണത്തില്‍ ഇടം ലഭിച്ചു....
ഗുരുജീ അമ്മയുടെ ചരണത്തില്‍ ഇടം ലഭിച്ചു...


ലോകത്തില്‍ ഞാനാണ് ധനവാന്‍...
ഞാനാണ് ഭാഗ്യശാലി...
ഞാനാണ് ആനന്ദമയമായവന്‍......
വേറെ ദൈവം അറിയില്ല ...
സദ്ഗുരുവല്ലാതെ വേറെ ദൈവം അറിയില്ല.....
അതു കൊണ്ടു എനിക്കെതിരില്ല...
എനിക്കെതിരില്ല...
എനിക്കെതിരില്ലേയില്ലാ.....
ഒരുനാളും എനിക്കു എതിരില്ലല്ലോ....
എന്റെ ഗുരുവിന്റെ പുകഴ് പാടി അലയും ഞാന്‍........
നിനക്കും ഇതു പോലെ മാറ്റം വേണോ?
വരു നമ്മുടെ ഗുരുജിഅമ്മയുടെ പക്കല്‍ വരു....









0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP