രാധേ രാധേ...
രാധേ രാധേ...
രാധേകൃഷ്ണ
കൃഷ്ണ പ്രിയ രാധേ രാധേ
പ്രേമ പ്രിയ രാധേ രാധേ
ബര്‍സാനാ ദേവി രാധേ രാധേ
വൃന്ദാവന റാണി രാധേ രാധേ
രാസ ലീലാ പ്രിയ രാധേ രാധേ
സുന്ദര മോഹന രാധേ രാധേ
സേവാ കുഞ്ചപ്രിയ രാധേ രാധേ
രാസ ലീലാ നായകന്‍ തേടുന്ന രാധേ രാധേ
രാജാധി രാജന്റെ ദേവി രാധേ രാധേ
ഹേ രാധേ എനിക്കും നിന്നെപോലെ
കൃഷ്ണ ഭക്തി ചെയ്യണം എന്ന് ആശ!
ഹേ രാധേ എനിക്ക്കും നിന്നെപ്പോലെ കൃഷ്ണന്റെ
ഇഷ്ടത്തിനൊത്തു ജീവിക്കുവാന്‍ ആശ!
ഹേ രാധേ എനിക്കും നിന്നെ പോലെ കൃഷ്ണ
നാമത്തെ ശ്വാസക്കാറ്റായി ശ്വസിക്കാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെ പോലെ കൃഷ്ണന്റെ
വസ്ത്രങ്ങളെ ഉടുക്കാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ കൃഷ്ണനാല്‍
അലങ്കരിക്കപ്പെടണം എന്ന് ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ കൃഷ്ണന്റെ
ആലിംഗനം അനുഭവിക്കണം എന്ന് ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ കൃഷ്ണന്റെ
അധരാമൃതം കുടിക്കാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ കൃഷ്ണനെ
നെഞ്ചില്‍ ചുമക്കാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ കൃഷ്ണന്റെ
മടിയില്‍ ഇഴയാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ എനിക്കും
നിന്നെപ്പോലെ കൃഷ്ണന്റെ കൈകളില്‍
എന്നെ നല്‍കാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ കൃഷ്ണനു
സ്നേഹത്തോടെ അഴകുള്ള പുഷ്പങ്ങളാല്‍
അര്‍ചിക്കാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
കൃഷ്ണനെ പ്രേമയില്‍ കെട്ടിയിടാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
കൃഷ്ണന്റെ കൂടെ യമുനയില്‍ നീന്തി
കളിക്കാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
കൃഷ്ണന്റെ കൂടെ ഏകാന്തമായി നികുഞ്ചത്തില്‍
കളിക്കാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
കൃഷ്ണവിരഹത്തില്‍ തുടിക്കാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
കൃഷ്ണനെ ഹൃദയത്തിനുള്ളില്‍ പൂട്ടി വയ്ക്കാനാശ.
ഹേ രാധേ എനിക്കും നിന്നെപോലെ കൃഷ്ണന്‍
എന്നെ രഹസ്യമായി അനുഭവിക്കാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
ഭക്തന്മാരോടു കൂടെ കൃഷ്ണനെ ആസ്വദിക്കാന്‍
ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
കൃഷ്ണ ചരണത്തില്‍ ശരണാഗതി
ചെയ്യാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
കൃഷ്ണന്റെ വേണുഗാനത്തില്‍ മയങ്ങാന്‍ ആശ.
കൃഷ്ണ ചരണത്തില്‍ ശരണാഗതി
ചെയ്യാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
കൃഷ്ണന്റെ വേണുഗാനത്തില്‍ മയങ്ങാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
കൃഷ്ണന്റെ സ്നേഹത്തിനു അടിമയാകാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
അഹങ്കാരമില്ലാത്ത ശുദ്ധ പ്രേമയില്‍
വിഹരിക്കുവാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
കൃഷ്ണ നാമം കേട്ടു പുളകമടയാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
ഉച്ചി മുതല്‍ ഉള്ളങ്കാല്‍ വരെ
കൃഷ്ണന്റെ സ്നേഹത്തിനു അടിമയാകാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
അഹങ്കാരമില്ലാത്ത ശുദ്ധ പ്രേമയില്‍
വിഹരിക്കുവാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
കൃഷ്ണ നാമം കേട്ടു പുളകമടയാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
ഉച്ചി മുതല്‍ ഉള്ളങ്കാല്‍ വരെ
ശ്വാസക്കാറ്റു മുതല്‍ ശരീരം വരെ
മനസ്സ് മുതല്‍ ആത്മാവ് വരെ
ഉറക്കം മുതല്‍ ഉണര്‍വ് വരെ
ഉറക്കം മുതല്‍ ഉണര്‍വ് വരെ
ഓര്‍മ്മ മുതല്‍ കനവു വരെ
ഏകാന്തത മുതല്‍ ആള്‍കൂട്ടം വരെ
എങ്ങും എപ്പോഴും കൃഷ്ണനെ
പ്രേമിക്കാന്‍ ആശ.
പക്ഷെ സത്യമായും ഒരിക്കലും
നിന്നെപ്പോലെ പറ്റില്ല.
എന്തെന്നാല്‍ നിന്റെ കൃഷ്ണന്‍ സത്യമായിട്ടും
തന്റെ ഹൃദയത്തില്‍ നിനക്കായി നല്‍കിയ
സ്ഥലം മറ്റാര്‍ക്കും തരില്ല.
അതു കൊണ്ടു എന്നെ നിന്റെ ദാസിയായി
അടിമയായി, സ്വന്തായി മാറ്റു.....
അതു മതി...
നിന്റെ ദാസിയായി ഇരിക്കുന്നതിനേക്കാള്‍
കൃഷ്ണ പ്രേമ വലുതുമല്ല സുഖമുമല്ല.
ആവശ്യവുമില്ല...
ഞാന്‍ രാധികാ ദാസി എന്നത് കൊണ്ടു മാത്രം
കൃഷ്ണന്‍ എന്നെ പരിഗണിക്കും....
ഹേ രാധേ.. കൃഷ്ണന്റെ ആനന്ദ വേദമായ
നീയാണ് എനിക്കു ആനന്ദവേദം..
ദയവു ചെയ്തു ഈ അധമ ജീവന്
അര്‍ഹത ഉണ്ടോ ഇല്ലയോ.....
ഏതു ജന്മത്തിലും നിന്റെ തിരുവടിയുടെ
അരികില്‍ എന്നെ വെച്ചു കൊള്ളു...
രാധേ രാധേ രാധേ രാധേ
രാധേ രാധേ രാധേ രാധേ
രാധേ രാധേ രാധേ രാധേ
രാധേ രാധേ രാധേ രാധേ!
രാധേ രാധേ രാധേ രാധേ!
0 comments:
Post a Comment