ധനുമാസമേ വാഴട്ടെ!
ധനുമാസമേ വാഴട്ടെ!
രാധേകൃഷ്ണ
ധനുമാസമേ വരിക!
കൃഷ്ണശീതളിമയെ വരിക!
മഞ്ഞിന്റെ മുത്തുശ്ശരമേ വരിക!
എത്ര ദൈവങ്ങള്‍ വന്നാലും ഞങ്ങളുടെ
കൃഷ്ണനു സമമാകുമോ?
എത്ര മാസങ്ങള്‍ വന്നാലും ഞങ്ങളുടെ
ധനുമാസത്തിനു സമമാകുമോ?
ജീവിതത്തില്‍ എത്ര പേര്‍ വന്നാലും
ധനുമാസത്തിന്റെ വരവ് വിശേഷപ്പെട്ടതാണ്!
കൃഷ്ണന്‍ സ്വയം ഭഗവത്ഗീതയില്‍ മാസങ്ങളില്‍
ഞാന്‍ ധനുമാസമായി ഇരിക്കുന്നു എന്ന് പറഞ്ഞു
ആനന്ദിച്ച കൃഷ്ണരൂപിയായ, കരുണയേ കുളിരായ
ദേവി ധനുമാസമേ നീ വാഴട്ടെ!
ഗോപികകള്‍ കൃഷ്ണനു വേണ്ടി പുലര്‍കാലേ
വിറയ്ക്കുന്ന കുളിരില്‍ യമുനാ തീരത്ത്
കാത്യായനീ വ്രതം ഇരുന്ന
ദേവീ ധനുമാസമേ നീ വാഴട്ടെ!
ഗോപികളുടെ വസ്ത്രങ്ങളെ കവര്‍ന്നു ചെന്ന്
കൃഷ്ണന്‍ മരത്തിലിരിക്കെ, ഗോപികളുടെ
ആനന്ദത്തെ വര്‍ദ്ധിപ്പിച്ച
ദേവീ ധനുമാസമേ നീ വാഴട്ടെ!
നിങ്ങളുടെ കൂടെ രാസക്രീഡ ആടും എന്ന്
രാധികയ്ക്കും ഗോപികള്‍ക്കും കൃഷ്ണന്‍ വരം നല്‍കിയ
ദേവീ ധനുമാസമേ നീ വാഴട്ടെ!
ആണ്ടാള്‍ ഗോപീഭാവത്തില്‍, ശ്രീവില്ലിപ്പുത്തൂരെ
വൃന്ദാവനമായി ഭാവിച്ചു തിരുപ്പാവൈ വ്രതം
ഇരുന്നു ഭഗവാനെയും തുയിലുണര്‍ത്തുന്ന
ദേവീ ധനുമാസമേ നീ വാഴട്ടെ!
രാധികയ്ക്കും ഗോപികള്‍ക്കും കൃഷ്ണന്‍ വരം നല്‍കിയ
ദേവീ ധനുമാസമേ നീ വാഴട്ടെ!
ആണ്ടാള്‍ ഗോപീഭാവത്തില്‍, ശ്രീവില്ലിപ്പുത്തൂരെ
വൃന്ദാവനമായി ഭാവിച്ചു തിരുപ്പാവൈ വ്രതം
ഇരുന്നു ഭഗവാനെയും തുയിലുണര്‍ത്തുന്ന
ദേവീ ധനുമാസമേ നീ വാഴട്ടെ!
ചൂടിക്കൊടുത്ത ചുടര്‍ക്കൊടിയുടെ ചെഞ്ചുണ്ടുകളാല്‍
കലിയുഗത്തിലെ അല്പമായ ജീവര്‍കള്‍ക്കും
നാമ മഹിമയെ ചൊല്ലുന്ന തിരുപ്പാവയെ തന്ന
ദേവീ ധനുമാസമേ നീ വാഴട്ടെ!
മുമ്മദമും നശിക്കാന്‍ ഒരേ വഴി ഭക്താംഘ്രിയെ
പ്രാപിക്കുക തന്നെ എന്ന് എല്ലാര്‍ക്കും
മനസ്സിലാക്കിത്തന്ന തൊണ്ടരടിപ്പൊടി
ആള്‍വാരെ നല്‍കിയ
ദേവീ ധനുമാസമേ നീ വാഴട്ടെ!
കലിയുഗത്തിലെ അല്പമായ ജീവര്‍കള്‍ക്കും
നാമ മഹിമയെ ചൊല്ലുന്ന തിരുപ്പാവയെ തന്ന
ദേവീ ധനുമാസമേ നീ വാഴട്ടെ!
മുമ്മദമും നശിക്കാന്‍ ഒരേ വഴി ഭക്താംഘ്രിയെ
പ്രാപിക്കുക തന്നെ എന്ന് എല്ലാര്‍ക്കും
മനസ്സിലാക്കിത്തന്ന തൊണ്ടരടിപ്പൊടി
ആള്‍വാരെ നല്‍കിയ
ദേവീ ധനുമാസമേ നീ വാഴട്ടെ!
പരന്ധാമന്‍ വെറും പകിട്ടിനു മയങ്ങില്ല,
ഭക്തിക്കു തന്നെതന്നെ നല്‍കും എന്ന്
ദരിദ്രനായ കുചേലന്‍ തന്ന അവില്‍ ഭഗവാന്‍
സ്വീകരിച്ചു ലോകത്തിനു തെളിയിച്ച
ദേവീ ധനുമാസമേ നീ വാഴട്ടെ!
ശരശയ്യയില്‍ കിടന്നിരുന്ന ഭീഷ്മര്‍, ഭഗവന്‍
ശ്രീ കൃഷ്ണനെ സാക്ഷിയാക്കി ധര്‍മ്മപുത്രര്‍ക്ക്
സഹസ്രനാമം അരുളിയ
ദേവീ ധനുമാസമേ നീ വാഴട്ടെ!
ദക്ഷിണായന പുണ്യ കാലത്തില്‍ ഭഗവാന്‍
ഹരി തുയിലുണര്‍ന്നു, എല്ലാര്‍ക്കും വൈകുണ്ഠ
പ്രാപ്തി നല്‍കുന്ന വൈകുണ്ഠ ഏകാദശി തരും
ദേവീ ധനുമാസമേ നീ വാഴട്ടെ!
ഭക്തിക്കു തന്നെതന്നെ നല്‍കും എന്ന്
ദരിദ്രനായ കുചേലന്‍ തന്ന അവില്‍ ഭഗവാന്‍
സ്വീകരിച്ചു ലോകത്തിനു തെളിയിച്ച
ദേവീ ധനുമാസമേ നീ വാഴട്ടെ!
ശരശയ്യയില്‍ കിടന്നിരുന്ന ഭീഷ്മര്‍, ഭഗവന്‍
ശ്രീ കൃഷ്ണനെ സാക്ഷിയാക്കി ധര്‍മ്മപുത്രര്‍ക്ക്
സഹസ്രനാമം അരുളിയ
ദേവീ ധനുമാസമേ നീ വാഴട്ടെ!
ദക്ഷിണായന പുണ്യ കാലത്തില്‍ ഭഗവാന്‍
ഹരി തുയിലുണര്‍ന്നു, എല്ലാര്‍ക്കും വൈകുണ്ഠ
പ്രാപ്തി നല്‍കുന്ന വൈകുണ്ഠ ഏകാദശി തരും
ദേവീ ധനുമാസമേ നീ വാഴട്ടെ!
ദേവീ ധനുമാസമേ നിന്റെ മഹത്വം പറയാന്‍
ആയിരം നാവുള്ള ആദിശേഷനു പോലും സാധ്യമല്ല!
അറിവില്ലാത്ത കുട്ടിയുടെ ജല്പനങ്ങളാല്‍ നിന്റെ
മഹത്വത്തെ ഉള്ളത് പോലെ പറയാന്‍ സാധിക്കുമോ?
എന്നെ ആശീര്‍വദിക്കു....
നിന്റെ മടിയില്‍ ഞാന്‍ കൃഷ്ണനെ അനുഭവിക്കാന്‍
എനിക്കു ദൃഡമായ ഭക്തി തരു!
ഗോപീ ഭാവം തരു!
ആണ്ടാളുടെ സ്വപ്നം തരു!
തൊണ്ടരടിപ്പൊടി ആള്‍വാരുടെ സ്നേഹം തരു!
എന്റെ ഹൃദയം വൃന്ദാവനമായി മാറാന്‍
കൃഷ്ണ ഭക്തി തരു!
രാധാകൃഷ്ണ ഭക്തി തരു!
ധനുമാസത്തിനു നമസ്കാരം.....
ആയിരം നാവുള്ള ആദിശേഷനു പോലും സാധ്യമല്ല!
അറിവില്ലാത്ത കുട്ടിയുടെ ജല്പനങ്ങളാല്‍ നിന്റെ
മഹത്വത്തെ ഉള്ളത് പോലെ പറയാന്‍ സാധിക്കുമോ?
എന്നെ ആശീര്‍വദിക്കു....
നിന്റെ മടിയില്‍ ഞാന്‍ കൃഷ്ണനെ അനുഭവിക്കാന്‍
എനിക്കു ദൃഡമായ ഭക്തി തരു!
ഗോപീ ഭാവം തരു!
ആണ്ടാളുടെ സ്വപ്നം തരു!
തൊണ്ടരടിപ്പൊടി ആള്‍വാരുടെ സ്നേഹം തരു!
എന്റെ ഹൃദയം വൃന്ദാവനമായി മാറാന്‍
കൃഷ്ണ ഭക്തി തരു!
രാധാകൃഷ്ണ ഭക്തി തരു!
ധനുമാസത്തിനു നമസ്കാരം.....
0 comments:
Post a Comment