Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, December 19, 2009

ഗോപാല ഗീത... ഭാഗം രണ്ടു!

  

ഗോപാല ഗീത... ഭാഗം രണ്ടു! 
രാധേകൃഷ്ണ 

51.    എല്ലാവറ്റിനും കാരണം ഞാനാണ്!

52.   എല്ലാവറ്റിനും ഉത്തരം ഞാനാണ്!

53.   എല്ലാവറ്റിനും തുടക്കം ഞാനാണ്!

54.    എല്ലാവറ്റിന്റെയും അവസാനം ഞാനാണ്!
55.     ഞാന്‍ തന്നെയാണ് എല്ലാമായി ഇരിക്കുന്നത്!

56.    ഞാനാണ് കണ്ണിന്റെ പ്രകാശം!

57.   ഞാനാണ് ചെവിയുടെ കേള്‍വി ശക്തി!

58.   വായ മൂലം സംസാരിക്കുന്നത് ഞാനാണ്!

59.    ഞാന്‍ തന്നെ നാക്കായി രുചിക്കുന്നത്!

60.    ഞാന്‍ തന്നെ ശരീരമായി ഇരിക്കുന്നു!

61.   ഞാനാണ് മോഹം!

62.   ഞാനാണ് കാമം!

63.   ഞാനാണ് സംഗമം!

64.   ഞാന്‍ തന്നെയാണ് ജനിക്കുന്നത്!
65.   ഞാന്‍ തന്നെ മറഞ്ഞു വീണ്ടും ജനിക്കുന്നു!

66.   ഞാന്‍ തന്നെയാണ് യുഗം! ഞാന്‍ തന്നെ അവതാര 
        പുരുഷന്‍!

67.   ഞാനാണ് കാറ്റ്! ഞാനാണ് വെള്ളം! ഞാനാണ് 
        നിലം! ഞാനാണ് ആകാശം!

68.   ഞാനാണ് സ്വര്‍ഗ്ഗം! ഞാനാണ് മോക്ഷം!ഞാനാണ് 
        പുണ്യം! ഞാനാണ് സകല ജീവജാലങ്ങളും!

69.   ഞാനാണ് സര്‍വ്വവും!

70.   എന്റെ ശബ്ദം എപ്പോഴും മുഴങ്ങി കൊണ്ടിരിക്കും!
        എന്റെ ശബ്ദം കേള്‍ക്കാന്‍ എന്നെ പ്രാപിക്കണം!
        എന്നെ പ്രാപിച്ചാല്‍ മാത്രമേ എന്നെ അറിയാന്‍
        സാധിക്കു!

71.    ഞാന്‍ തന്നെയാണ് യോഗം! ഞാന്‍ തന്നെയാണ് 
         ഭക്തി! ഞാന്‍ തന്നെയാണ് നാമസ്മരണം! ഞാന്‍ 
         തന്നെയാണ് സന്തോഷം!

72.   അജ്ഞാനമും ഞാനാണ്! വിജ്ഞാനമും ഞാനാണ്!
        ജ്ഞാനമും ഞാനാണ്!

73.   അജ്ഞാനം - എന്നെ അറിയാത്തത്!

74.   വിജ്ഞാനം - എന്നാല്‍ വളരുന്നത്!

75.   ജ്ഞാനം - എന്നെ അറിഞ്ഞു അനുഭവിക്കുന്നത്!

76.   എന്നെ അറിഞ്ഞാല്‍ എല്ലാം അറിയും. എല്ലാം 
        മനസ്സിലാകും!

77.   ഞാന്‍ എന്റെ കര്‍ത്തവ്യത്തെ ചെയ്തു കൊണ്ടേ 
        ഇരിക്കുന്നു.

78.   ഞാന്‍ പറയുന്നത് അനുസരിക്കുന്നതാണ് നിന്റെ കടമ.

79.  എന്നെ പൂര്‍ണ്ണമായി വിശ്വസിക്കു! ചഞ്ചലപ്പെടരത്!
        എന്നെ വിശ്വസിച്ചു ശരണാഗതി ചെയ്യു!

80.   ഞാനാണ് നിന്നെ രക്ഷിക്കുന്നത്!

81.   ഞാനാണ് നിന്റെ എല്ലാം!

82.   ഞാന്‍ തന്നെ കൈകളായി ജോലികളെല്ലാം ചെയ്യുന്നു.
        ഞാന്‍ തന്നെ കാലുകളായി  നടക്കുന്നു.

83.   ഞാനാണ് അറിവ്.

84.   ഞാന്‍ തന്നെ വളരുന്നു. ഞാന്‍ തന്നെ മായുന്നു.
        ഞാന്‍ തന്നെ ഉത്ഭവിക്കുന്നു.

85.    നീ സൃഷ്ടിക്കുന്നില്ല. നീ നശിപ്പിക്കുന്നില്ല. നീ 
         വളര്‍ക്കുന്നില്ല. അതു കൊണ്ടു അഹങ്കാരം വേണ്ട.

86.   ഞാനാണ് ഓംകാരം. ഞാന്‍ സ്വയം ആരംഭിച്ചു, 
        വളര്‍ന്നു  അടങ്ങുന്നു.

87.    ഇതില്‍ നിന്റെതായിട്ടു ഒന്നും ഇല്ല.

88.   ഞാന്‍ തന്നെ നല്‍കുന്നു. ഞാന്‍ തന്നെ  
        തിരിച്ചെടുക്കുന്നു.

89.   ഞാന്‍ തന്നെ സംഗീതം. ഞാന്‍ തന്നെ നാടകം, ഞാന്‍
        തന്നെ കാരണം, ഞാന്‍ തന്നെ കഥാപാത്രം, ഞാന്‍ 
        തന്നെ സംവിധാനം, ഞാന്‍ തന്നെ അഭിനേതാവ്, 
        ഞാന്‍ തന്നെ അവസാനിപ്പിക്കുന്നവന്‍!

90.   ഞാന്‍ അവതരിച്ചു കൊണ്ടേ ഇരിക്കുന്നു. ഞാന്‍ 
        ഇരിക്കുന്നു. ഞാന്‍ ഇരുന്നു രക്ഷിക്കുന്നു. ഞാന്‍ 
        നടത്തിവെക്കുന്നു.

91.   ഞാന്‍ തന്നെ ഇവിടെ എല്ലാമായി, എല്ലാവട്ടിലും
        ഇല്ലാത്തതുമായി, എങ്ങും നിറഞ്ഞു, നിന്റെ ഉള്ളില്‍ 
        നിന്നും നിന്നെ നല്‍വഴിപ്പെടുതുന്നു.

92.   നിന്റേതു എന്ന മായയെ കൊടുത്തവന്‍ ഞാനാണ്.
        അതിനെ മാറ്റി എന്റേത് എന്ന് തോന്നിപ്പിക്കുന്നതും
        ഞാനാണ്.

93.   എന്നെ പറ്റിക്കാന്‍ സാധ്യമല്ല. എന്നെ പറ്റിക്കാന്‍
         ഒരുങ്ങുന്നവന്‍ നിരാശനാകുന്നു. പറ്റിക്കപ്പെടുന്നു.

94.   ഞാനാണ് സൂര്യ ചന്ദ്രന്മാര്‍, ഞാനാണ് നക്ഷത്രങ്ങളും!
        ഞാന്‍ തന്നെ ഭൂലോകം, ഞാന്‍ തന്നെ വിണ്ണും, ഞാന്‍ 
        തന്നെ സാഗരം!

95.   ഞാന്‍ തന്നെ വര്‍ണ്ണം. ഞാന്‍ തന്നെ ജീവന്‍. ഞാന്‍
        തന്നെ ആത്മാവ്. ഞാന്‍ തന്നെ ജീവിതം. ഞാന്‍ 
        തന്നെ ആരംഭം. ഞാന്‍ തന്നെ അവസാനം.

96.    ഞാന്‍ തന്നെ നിധി, ഞാന്‍ തന്നെ ഭക്തി, ഞാന്‍ 
         തന്നെ  മോക്ഷം.

97.   ഞാന്‍ തന്നെ സൌന്ദര്യം, ഞാന്‍ തന്നെ ധനം, 
        ഞാന്‍  തന്നെയാണ് ഗോപിയും.

98.   ഞാന്‍ തന്നെ ആണ്. ഞാന്‍ തന്നെ പെണ്ണ്. ഞാന്‍ 
        തന്നെ ശിശു. ഞാന്‍ തന്നെ ബീജം, ഞാന്‍ തന്നെ 
        വിത്ത്.

99.    ഞാന്‍ തന്നെ ശക്തി. ഞാന്‍ തന്നെ അഗ്നി. ഞാന്‍ 
         തന്നെ പകല്‍. ഞാന്‍ തന്നെ രാത്രി.

100.   ഇവിടെ എന്നെയല്ലാതെ മറ്റൊന്നും തന്നെയില്ല.

101.   അതു കൊണ്ടു എന്നെ ശരണം പ്രാപിച്ചു, എന്നെ
          അറിഞ്ഞു, എന്റെ കൂടെ ജീവിച്ചു, സന്തോഷിച്ചു, 
         എന്നെ പ്രാപിക്കു. എന്നില്‍ ലയിക്കു!  
         ഇതാണ് അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകന്‍,
         ഗുരുജിഅമ്മയുടെ ശിഷ്യന് വേണ്ടി ആദ്യം
         തിരുവായരുളിയ തമിഴ് ഗീതയുടെ മലയാള 
         വിവര്‍ത്തനം. 
         ഇതിനെ വീണ്ടും വീണ്ടും വായിച്ചു കൊണ്ടേ ഇരിക്കു. 
        പല ജീവിത രഹസ്യങ്ങളും സ്പഷ്ടമായി മനസ്സിലാകും.
        ഇനിയും ഭക്തിയുടെ ആഴത്തില്‍ അനുഭവിക്കും.
         കൃഷ്ണന്റെ ശബ്ദം കേള്‍ക്കുന്നത് ആനന്ദമാണ്. 
         അതിലും  അവന്റെ തിരുവായില്‍ നിന്നും ഗീത 
         കേള്‍ക്കുന്നത്  പരമാനന്ദം! ഇതെല്ലാം 
         സാധ്യമാക്കിയ  എന്റെ ഗുരുജിഅമ്മയ്ക്ക് കോടാനു 
         കോടി വന്ദനങ്ങള്‍. 
         ജയ്‌ ശ്രീ രാധേകൃഷ്ണ. 
         ജയ്‌ ശ്രീ രാധേകൃഷ്ണ സത്സംഗം.
         ജയ് ശ്രീ പുജ്യശ്രീശ്രീ അമ്മ. 

       എന്റെ ഗുരുജിഅമ്മയുടെ ആജ്ഞ അനുസരിച്ചു 
       കളിയായിട്ടു നാമജപം ചെയ്തതിനു കൃഷ്ണന്‍ ഈ 
       ജന്തുവിനു കനിഞ്ഞു അരുളിയ ഭിക്ഷയാണ്‌ ഇതു.  
       കോടി ജന്മാങ്ങളായാലും അടിയന്‍ ഇതിനു  
       കടപ്പെട്ടവനാണ്. എന്തു ചെയ്താലും ഈ കടം 
       വീടില്ല. വീട്ടുകയും വേണ്ട. 
       നീയും വിടാതെ നാമജപം ചെയ്യുമ്പോള്‍, കൃഷ്ണന്‍ 
       നിന്നോടു സംസാരിക്കുന്നത് സത്യമായും നീ 
       കേള്‍ക്കും.
         രാധേകൃഷ്ണ..... രാധേകൃഷ്ണ.... രാധേകൃഷ്ണ....







0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP