Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, December 26, 2009

ഹേ രാധേ!

ഹേ രാധേ!
രാധേകൃഷ്ണ
ഹേ രാധേ നിന്നോടു കൃഷ്ണനു അന്തരംഗ
കൈങ്കര്യം ചെയ്യാന്‍ ഭക്തിയെ നല്‍കു!
ഹേ രാധേ നിനക്കും കൃഷ്ണനും അലങ്കാരം
ചെയ്യാന്‍ ഭാഗ്യം നല്‍കു!
ഹേ രാധേ നീയും കൃഷ്ണനും ധരിച്ചു അഴിച്ച 
വസ്ത്രങ്ങളെ കഴുകാന്‍ ആജ്ഞാപിക്കു!
ഹേ രാധേ നിനക്കും കൃഷ്ണനും ആഹാരം
ഊട്ടിക്കൊടുക്കാന്‍ അനുമതി നല്‍കു!
ഹേ രാധേ നീയും കൃഷ്ണനും കിടക്കാനുള്ള കിടക്ക 
തയ്യാറാക്കാന്‍ കണ്ണ് കൊണ്ടു ആംഗ്യം കാണിക്കു!
ഹേ രാധേ നീയും കൃഷ്ണനും കിടക്കുമ്പോള്‍
നിങ്ങള്‍ക്ക് വിശറി വീശാന്‍ എന്നെ വിളിക്കുമോ?
ഹേ രാധേ നിന്നെ ആരും കാണാതെ കൃഷ്ണ
സംഗമത്തിന് വിളിച്ചു കൊണ്ടു പോകാന്‍
എനിക്കു അവസരം തരു!
ഹേ രാധേ നിന്റെ കൃഷ്ണനെ പറ്റി നിന്നോട് 
കുറ്റം പറയാന്‍ എനിക്കു ഒരു സന്ദര്‍ഭം തരു.
ഹേ രാധേ നിനക്കായി കൃഷ്ണനോടു
ദൂതിന്‌ അയയ്ക്കാന്‍ എന്നെ നിന്റെ
സ്വത്തായി മാറ്റു!
ഹേ രാധേ നീയും കൃഷ്ണനും പറയുന്ന
രഹസ്യ സംഭാഷണങ്ങളെ കേള്‍ക്കാന്‍
എനിക്കു തീക്ഷ്ണമായ ചെവി തരു. 
ഹേ രാധേ നീയും കൃഷ്ണനും കളിക്കുന്ന
രാസത്തെ കാണാന്‍ എനിക്കു 
പ്രേമ വീക്ഷണം നല്‍കു!
ഹേ രാധേ നിന്റെയും കൃഷ്ണന്റെയും
മണം ഘ്രാണിച്ചു രസിക്കുന്ന സുഖത്തെ
എന്റെ മൂക്കിനു നല്‍കു!

ഹേ രാധേ നിന്നെയും കൃഷ്ണനെയും
മടിയിലിട്ടു താരാട്ട് പാടാന്‍
എന്റെ നാവിനു ഭാഗ്യം നല്‍കു!
ഹേ രാധേ നിനക്കും കൃഷ്ണനും
ദൃഷ്ടി ദോഷത്തിന് ഉഴിയാന്‍ എനിക്കു
ബലം നല്‍കു!
ഹേ രാധേ നിന്നെയും കൃഷ്ണനെയും
കുളിപ്പിക്കാന്‍ എന്നോടു അജ്ഞാപിക്കു!
ഹേ രാധേ നീയും കൃഷ്ണനും ഊഞ്ഞാലാടാന്‍
അതിനെ ആട്ടുന്ന ആനന്ദത്തെ
എനിക്കു നല്‍കു!
ഹേ രാധേ നിനക്കും കൃഷ്ണനും പഴങ്ങളും പാലും 
കൊണ്ടു വരുന്ന ദാസിയായി എന്നെ ആക്കു!
ഹേ രാധേ നീയും കൃഷ്ണനും യമുനയില്‍ 
ചെല്ലുന്ന വള്ളത്തിന്റെ വള്ളക്കാരിയാകാന്‍ 
എനിക്കു വരം തരു!
ഹേ രാധേ ഏതോ ഒരു ജന്മത്തില്‍ നിന്നെ


വയിറ്റില്‍ ചുമക്കാനുള്ള ദിവ്യമായ
ഗര്‍ഭപാത്രം എനിക്കു നല്‍കു!
ഹേ രാധേ എന്നും എപ്പോഴും എങ്ങും 
നിന്റെയും കൃഷ്ണന്റെയും പുകഴ് പാടുന്ന
ഒരു ഭ്രാന്തനായി എന്നെ മാറ്റു!
ഹേ രാധേ ഇനിയും എന്തൊക്കെയോ 
ചോദിക്കാന്‍ എന്റെ മനസ്സ് വെമ്പുന്നു.
നിനക്കു എന്നെ അറിയാമല്ലോ....
ഹേ രാധാ മാതാ എന്നോടു ക്ഷമിക്കു..
ഞാന്‍ ആവശ്യപെട്ട ഒന്നിനും എനിക്കു
അര്‍ഹതയില്ല. എന്റെ മോഹം കൊണ്ടു 
പറഞ്ഞു പോയതാണ്!
നിന്നോടു ഇത്രയും പറയാന്‍ ഈ അധമ ജീവനു
ഒരു അവസരം തന്നില്ലേ..
അതു തന്നെ മതി...
നിന്നോടു പുലംബിയതിനെ ചിന്തിച്ചു 
കോടി ജന്മങ്ങള്‍ ഞാന്‍ കഴിച്ചുകൂട്ടും.
ഞാന്‍ പറഞ്ഞത് ചെവിക്കോണ്ടില്ലേ....
അതു നിന്റെ കാരുണ്യത്തിന്റെ ബലമാണ്‌..
എനിക്കറിയാം...ഞാന്‍ ഗുരുജിഅമ്മയുടെ
കുട്ടിയായത് കൊണ്ടു  മാത്രമാണ് 
ഞാന്‍ പറഞ്ഞത് നീ കേട്ടത്..
ഇതു പോലെ നിന്നോടു പറയാനും 
പ്രാര്‍ത്ഥിക്കാനും, പുലമ്പാനും, അര്‍ഹത 
തന്ന എന്റെ ഗുരുജിഅമ്മയുടെ മനസ്സ് 
നോവിക്കാതെഞാന്‍ ജീവിച്ചാല്‍ 
അതു തന്നെ ധാരാളം...
ആ ഒരു വരം മാത്രം എനിക്കു തരു..



0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP