അനാഥര്‍!
അനാഥര്‍!
രാധേകൃഷ്ണ
ലോകത്തില്‍ ആരാണ് അനാഥര്‍? !!
ഈ "അനാഥര്‍" എന്ന വാക്ക് എത്ര പേരുടെ
ജീവിതത്തെ ബാധിക്കുന്നു എന്നറിയാമോ?
ആരാണ് അനാഥന്‍? അന്വേഷിച്ചു നോക്കാം...
അമ്മയില്ലാത്തവര്‍ അനാഥനരല്ല!
അച്ഛനില്ലാത്തവര്‍ അനാഥരല്ല!
അഛനമ്മമാരില്ലാത്തവര്‍ അനാഥരല്ല!
സഹോദരന്‍ ഇല്ലാത്തവര്‍ അനാഥരല്ല!
സഹോദരി ഇല്ലാത്തവര്‍ അനാഥരല്ല!
ഭര്‍ത്താവ് ഇല്ലാത്തവര്‍ അനാഥരല്ല!
ഭാര്യ ഇല്ലാത്തവര്‍ അനാഥരല്ല!
മകന്‍ ഇല്ലാത്തവര്‍ അനാഥരല്ല!
മകള്‍ ഇല്ലാത്തവര്‍ അനാഥരല്ല!
കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍ അനാഥരല്ല!
ധാരണം ഇല്ലാത്തവര്‍ അനാഥരല്ല!
സ്വന്തക്കാര്‍ ഇല്ലാത്തവര്‍ അനാഥരല്ല!
സുഹൃത്തുക്കള്‍ ഇല്ലാത്തവര്‍ അനാഥരല്ല!
സഹായത്തിനു ആരും ഇല്ലാത്തവര്‍ അനാഥരല്ല!
വികലാംഗമുള്ളവര്‍ അനാഥരല്ല!
സ്വന്തമായിട്ട് വീടു ഇല്ലാത്തവര്‍ അനാഥരല്ല!
സ്വന്ത നാടില്ലാത്തവര്‍ അനാഥരല്ല!
അമ്മയാല്‍ കൈവിടപ്പെട്ടവര്‍ അനാഥരല്ല!
അച്ഛനാല്‍ ഒതുക്കപ്പെട്ടവര്‍ അനാഥരല്ല!
അച്ഛനമ്മമാരാല്‍ തള്ളപ്പെട്ടവര്‍ അനാഥരല്ല!
മക്കളാല്‍ നോക്കപ്പെടാത്തവര്‍ അനാഥരല്ല!
ബന്ധുക്കളാല്‍ വിരട്ടപ്പെട്ടവര്‍ അനാഥരല്ല!
ഭര്‍ത്താവിനാല്‍ തള്ളിവെയ്ക്കപ്പെട്ടവര്‍ അനാഥരല്ല!
ഭാര്യയാല്‍ വഞ്ചിക്കപ്പെട്ടവര്‍ അനാഥരല്ല!
ധനം നഷ്ടപ്പെട്ടവര്‍ അനാഥരല്ല!
ശരീര ബലം നഷ്ടപ്പെട്ടവര്‍ അനാഥരല്ല!
"അനാഥര്‍" എന്നാല്‍ നാഥനില്ലാത്തവര്‍
എന്നാണു അര്‍ത്ഥം!
അമ്മയില്ലാത്തവര്‍ക്കും കൃഷ്ണന്‍ നാഥനായിരിക്കുന്നു!
അഛനില്ലാതവര്‍ക്കും കൃഷ്ണന്‍ നാഥനായിരിക്കുന്നു!
കുട്ടികള്‍ ഇല്ലാത്തവര്‍ക്കും കൃഷ്ണന്‍ നാഥനായിരിക്കുന്നു!
ധനം ഇല്ലാത്തവര്‍ക്കും കൃഷ്ണന്‍ നാഥനായിരിക്കുന്നു!
മറ്റുള്ളോരാല്‍ കൈവിടപ്പെട്ടവര്‍ക്കും കൃഷ്ണന്‍
പരമ ദരിദ്രനും കൃഷ്ണന്‍ നാഥനായിരിക്കുന്നു!
വലിയ ധനവാനും കൃഷ്ണന്‍ നാഥനായിരിക്കുന്നു!
വളരെ പഠിച്ചവര്‍ക്കും കൃഷ്ണന്‍ നാഥനായിരിക്കുന്നു!
ഒന്നും പഠിക്കാത്തവര്‍ക്കും കൃഷ്ണന്‍ നാഥനായിരിക്കുന്നു!
ആണിനും പെണ്ണിനും എല്ലാര്‍ക്കും എന്നും
കൃഷ്ണന്‍ നാഥനായിരിക്കുന്നു!
കൃഷ്ണനാണ് നാഥനില്ലാത്തത്....
കൃഷ്ണനെ ആജ്ഞാപിക്കാന്‍ ആളില്ല...
അവനെ മനസ്സിലാക്കാനും ആളില്ല.....
അതു കൊണ്ടു എന്നും ഭഗവാന്‍
ശ്രീകൃഷ്ണന്‍ മാത്രമാണ് ലോകത്തിലെ
ഒരേ ഒരു അനാഥന്‍...
മറ്റുള്ളവര്‍ക്കെല്ലാം
"അനാഥനാഥാ ദീനബന്ധോ രാധേഗോവിന്ദാ"
ഇനി ആരും അനാഥരല്ല!
ഇനി ആരും അനാഥരല്ല!
0 comments:
Post a Comment