Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, December 4, 2009

അവസാനമല്ല ആരംഭം!

അവസാനമല്ല ആരംഭം!
 രാധേകൃഷ്ണ 
പുലര്‍ച്ചയുടെ തുടക്കത്തില്‍ ഇരുട്ടിന്റെ 
അവസാനം......
വിനയത്തിന്റെ ആരംഭത്തില്‍ 
അഹംഭാവത്തിന്റെ അവസാനം.....
ധൈര്യത്തിന്റെ ആരംഭത്തില്‍
ഭയത്തിന്റെ അവസാനം.....
ചൊടിയുടെ  ആരംഭത്തില്‍
അലസതയുടെ അവസാനം....
സത്യത്തിന്റെ ആരംഭത്തില്‍ 
അസത്യത്തിന്റെ അവസാനം.....
പരിശ്രമത്തിന്റെ ആരംഭത്തില്‍
കള്ളത്തരത്തിന്റെ അവസാനം....
വിളവിന്റെ ആരംഭത്തില്‍
വിശപ്പിന്റെ അവസാനം....
പൊതുനലത്തിന്റെ ആരംഭത്തില്‍
സ്വാര്‍ത്ഥതയുടെ അവസാനം..... 
മറുപടിയുടെ ആരംഭത്തില്‍
 ചോദ്യത്തിന്റെ അവസാനം... 
തെളിവിന്റെ ആരംഭത്തില്‍
സംശയത്തിന്റെ അവസാനം....
ഉണര്‍വിന്റെ ആരംഭത്തില്‍
ഉറക്കത്തിന്റെ അവസാനം...
സാവകാശത്തിന്റെ ആരംഭത്തില്‍
തിരക്കിന്റെ അവസാനം....
ദാനത്തിന്റെ ആരംഭത്തില്‍ 
പിശുക്കിന്റെ അവസാനം...
സ്നേഹത്തിന്റെ ആരംഭത്തില്‍
പിരിവിന്റെ അവസാനം...
പരിഹാരത്തിന്റെ ആരംഭത്തില്‍
പ്രശ്നങ്ങളുടെ അവസാനം...
ധര്‍മ്മത്തിന്റെ ആരംഭത്തില്‍ 
അധര്‍മ്മത്തിന്റെ അവസാനം.....
ആനന്ദത്തിന്റെ ആരംഭത്തില്‍
ദുരിതങ്ങളുടെ അവസാനം....
സൃഷ്ടിയുടെ ആരംഭത്തില്‍
നാശത്തിന്റെ അവസാനം...
സത്സംഗത്തിന്റെ ആരംഭത്തില്‍
പതനത്തിന്റെ അവസാനം...
ധ്യാനത്തിന്റെ ആരംഭത്തില്‍
ചഞ്ചലത്തിന്റെ അവസാനം
ഭക്തിയില്‍ ആരംഭത്തില്‍
കുഴപ്പതിന്റെ അവസാനം....
നാമജപത്തിന്റെ ആരംഭത്തില്‍
പാപത്തിന്റെ അവസാനം...
ജ്ഞാനത്തിന്റെ ആരംഭത്തില്‍
അജ്ഞാനത്തിന്റെ അവസാനം....
പ്രേമത്തിന്റെ ആരംഭത്തില്‍ 
കാമത്തിന്റെ അവസാനം...
ശരണാഗതിയുടെ  ആരംഭത്തില്‍
സംസാര സാഗരത്തിന്റെ അവസാനം....
ഗുരു കൃപയുടെ ആരംഭത്തില്‍
സകല ദു:ഖങ്ങളുടെയും അവസാനം..

അതു കൊണ്ടു ഇനി അവസാനത്തെക്കാള്‍ 
ആരംഭം തന്നെ പ്രധാനം...
ഇനി ഏതിന്റെയും അവസാനത്തിനു വേണ്ടി 
ഏങ്ങുന്നതിനെക്കാള്‍ എന്തിന്റെ 
ആരംഭത്തില്‍ എന്തിന്റെ അവസാനം
എന്ന്‍ കണ്ടുപിടിക്കു.....
നിന്റെ അന്വേഷണത്തിന്റെ ആരംഭത്തില്‍
നിന്റെ  തൊന്തരവുകളുടെ  അവസാനം ...

ഇനി ആരംഭത്തില്‍ അവസാനം....
അടുത്ത വേദസാരത്തിന്റെ ആരംഭത്തില്‍
ഈ വേദസാരത്തിന്റെ അവസാനം.....
ഈ വേദസാരത്തിന്റെ ആരംഭത്തില്‍ 
നിന്റെ പുതിയ ചിന്തനയുടെ ആരംഭം.....

അതു കൊണ്ടു ഇതു അവസാനമല്ല
ആരംഭമാണ്..
മാറ്റത്തിന്റെ ആരംഭം....

നിനക്കും അവസാനമില്ല

നിന്റെ കൃഷ്ണനും അവസാനമില്ല
നിന്റെ ഭക്തിക്കും അവസാനമില്ല
നിന്റെ നാമജപത്തിനും അവസാനമില്ല

നിന്റെ ഗുരു കൃപയ്ക്കും അവസാനമില്ല 

അതു കൊണ്ടു ഇതു ആനന്ദത്തിന്റെ ആരംഭം
പുതിയ ജീവിതത്തിന്‍ ആരംഭം
മുക്തിയുടെ ആരംഭം 
പരമാനന്ദ രഹസ്യത്തിന്റെ ആരംഭം..


0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP