നീയായി നിന്റെ കൃഷ്ണനായി!
നീയായി നിന്റെ കൃഷ്ണനായി!
രാധേകൃഷ്ണ
കോപമാണോ?
നിന്റെ കൃഷ്ണന്റെ കൂടെ വഴക്കിടു!
സന്തോഷമാണോ?
നിന്റെ കൃഷ്ണന്റെ കൂടെ കൊണ്ടാടു!
കരച്ചിലാണോ?
നിന്റെ കൃഷ്ണനോടു പറഞ്ഞു കരയു!
കുഴപ്പമാണോ?
നിന്റെ കൃഷ്ണനോടു വഴി ചോദിക്കു!
പ്രശ്നമാണോ?
നിന്റെ കൃഷ്ണനോടു ആലോചിക്കു!
രോഗമാണോ?
നിന്റെ കൃഷ്ണനോടു പ്രാര്‍ത്ഥിക്കു!
അപമര്യാദയാണോ?
നിന്റെ കൃഷ്ണന്റെ തിരുവടികളില്‍ സമര്‍പ്പിക്കു!
തോല്‍വിയാണോ?
നിന്റെ കൃഷ്ണനോടു വിജയരഹസ്യം അന്വേഷിക്കു!
വിജയമാണോ?
നിന്റെ കൃഷ്ണനെ ശ്ലാഘിക്കു!
സംശയമാണോ?
നിന്റെ കൃഷ്ണനോടു നിന്റെ മനസ്സിലുള്ളത് മുഴുവനും
പകര്‍ന്നു കൊടുക്കു!
വിശ്വാസമാണോ?
നിന്റെ കൃഷ്ണന്റെ തിരുവടികളില്‍ വീഴു!
രഹസ്യമാണോ?
നിന്റെ കൃഷ്ണനോടു പങ്കു വെയ്ക്കു!
കലക്കമാണോ?
നിന്റെ കൃഷ്ണന്റെ കൈകളേ പിടിച്ചു കൊള്ളു!
ഭയമാണോ?
നിന്റെ കൃഷ്ണനോടു ധൈര്യമായി പറയു!
വെറുപ്പാണോ?
നിന്റെ കൃഷ്ണനോടു നിന്നെ സമാധാനിപ്പിക്കാന്‍
പറയു!
അസൂയയാണോ?
നിന്റെ കൃഷ്ണനു കൊടുത്തേക്കു!
അലസതയാണോ?
നിന്റെ കൃഷ്ണനു വേണ്ടി വിട്ടു കളയു!
കടമയാണോ?
നിന്റെ കൃഷ്ണനു വേണ്ടി ചെയ്യു!
ചിന്തനയാണോ?
നിന്റെ കൃഷ്ണനു വേണ്ടി ധ്യാനിക്കു!
പദ്ധതിയാണോ?
നിന്റെ കൃഷ്ണനോടു ആസൂത്രണം ചെയ്യാന്‍ പറയു!
കാമമാണോ?
നിന്റെ കൃഷ്ണനു നിവേദിക്കു!
സ്വപ്രശംശയാണോ?
നിന്റെ കൃഷ്ണനോടു നിന്റെ തലയില്‍ കിഴുക്കാന്‍ പറയു!
അഹംഭാവമാണോ?
നിന്റെ കൃഷ്ണനോടു നിന്നെ ശകാരിക്കാന്‍ പറയു!
അത്യാഗ്രഹമാണോ?
നിന്റെ കൃഷ്ണനോടു അതിനെ വധിക്കാന്‍ യാചിക്കു!
സ്വസ്ഥതയാണോ?
നിന്റെ കൃഷ്ണനോടു നന്ദി പറയു!
നിന്റെ മനസ്സിന്റെ സ്ഥിതി എന്തായാലും
ഒരേ ഒരു പോംവഴി കൃഷ്ണന്‍ മാത്രമാണ്!
നിന്റെ മനസ്സിനെ ഉള്ളത് പോലെ കൃഷ്ണനല്ലാതെ
വേറെ ആരറിയും?
നിന്റെ മനസ്സില്‍ നിരന്തരമായി കൃഷ്ണനല്ലാതെ
വേറെ ആരിരിക്കും?
നിന്റെ കൃഷ്ണന്‍ അല്ലാതെ നിന്റെ മനസ്സിന്
ആരു തീറ്റ നല്‍കും?
നിന്റെ മനസ്സിനെ അടക്കാന്‍ കൃഷ്ണനല്ലാതെ
വേറെ ആര്‍ക്കു സാധിക്കും?
നിന്റെ കൃഷ്ണനല്ലാതെ ആരു നിന്റെ മനസ്സിനെ
കൊണ്ടാടും?
നിന്റെ കൃഷ്ണനല്ലാതെ ആര്‍ക്കു നിന്റെ മനസ്സിന്
ആശ്വാസം നല്‍കാന്‍ കഴിയും?
നീയായി... നിന്റെ കൃഷ്ണനായി..
നിന്റെ പാട്.... നിന്റെ കൃഷ്ണന്റെ പാട്......
ഇതില്‍ ആര്‍ക്കും തലയിടാന്‍ പറ്റില്ല!
അതിനുള്ള അധികാരവും ഇല്ല!
നീയും അവനും...
നിന്റെ മനസ്സും നിന്റെ കൃഷ്ണനും...
നിന്റെ ജീവിതവും, അവന്റെ കൃപയും....
നിന്റെ ആനന്ദവും അവന്റെ ആശീര്‍വാദമും.....
നിന്റെ ദു:ഖവും അവന്റെ സാന്ത്വനമും....
നിന്റെ കോപമും അവന്റെ സമാധാനമും....
നിന്റെ കടമയും അവന്റെ സഹായമും....
നിന്റെ രോഗമും അവന്റെ ചികിത്സയും....
നിന്റെ ഭാരമും അവന്റെ ചുമതലയും...
നിന്റെ സ്വസ്ഥതയും അവന്റെ ആനന്ദവും....
ഇതു നിങ്ങളുടെ സ്വന്തം കാര്യം.....
ഇതില്‍ ആരു ഇടപെട്ടാലും പ്രശ്നമാകും...
നിന്റെ ഗുരുവിനെ ഒഴിച്ചു....
0 comments:
Post a Comment