ഭയപ്പെടരുത്!
ഭയപ്പെടരുത്!
രാധേകൃഷ്ണ
എന്തുവന്നാലും നീ ഭയപ്പെടരുത്!
ജീവിതത്തെ കുറിച്ച് ഭയപ്പെടരുത്!
ഭാവിയെ കുറിച്ച് ഭയപ്പെടരുത്!
ഹാനി സംഭവിക്കുമോ എന്ന്‍ ഭയപ്പെടരുത്!
നല്ലത് നടക്കാതെ പോകുമോ എന്ന്‍ ഭയപ്പെടരുത്!
രോഗം വരുമോ എന്ന്‍ ഭയപ്പെടരുത്!
രോഗം ഭേദമാകില്ലയോ എന്ന്‍ ഭയപ്പെടരുത്!
നാളെ അനാഥനായേക്കുമോ എന്ന് ഭയപ്പെടരുത്!
പ്രേതം പിശാചു പിടിക്കുമോ എന്ന്‍ ഭയപ്പെടരുത്!
ആരെങ്കിലും ഭയപ്പെടരുത്!
നിന്നെ കബളിപ്പിക്കുമോ എന്ന്‍ ഭയപ്പെടരുത്!
ഭാവിയില്‍ എന്താകും എന്ന്‍
ജോലി നഷ്ടപ്പെടുമോ എന്ന് ഭയപ്പെടരുത്!
വ്യാപാരത്തില്‍ പരാജയപ്പെടുമോ എന്ന്‍ ഭയപ്പെടരുത്!
നിന്റെ വീട്ടില്‍ മോഷണം സംഭവിക്കുമോ എന്ന്‍ ഭയപ്പെടരുത്!
നിന്നെ പട്ടി കടിക്കുമോ എന്ന്‍ ഭയപ്പെടരുത്!
ഇരുട്ട് കണ്ടിട്ട് അവിടെ ആരെങ്കിലും
ഒളിഞ്ഞിരിപ്പുണ്ടോ എന്ന്‍ ഭയപ്പെടരുത്!
ഭഗവാന്‍ നിന്നെ രക്ഷിക്കുകയില്ലയോ എന്ന്‍ ഭയപ്പെടരുത്!
ജീവിതത്തില്‍ നീ വിജയിക്കില്ലയോ എന്ന്‍ ഭയപ്പെടരുത്!
നിന്റെ കുഞ്ഞുങ്ങളുടെ ജീവിതം എങ്ങനെ
ഇരിക്കും എന്ന്‍ ഭയപ്പെടരുത്!
ഭാവിയില്‍ ദാരിദ്ര്യം വരുമോ എന്ന്‍ ഭയപ്പെടരുത്!
നിനക്കു പഠിപ്പ് വരില്ലയോ എന്ന്‍ ഭയപ്പെടരുത് !
നിന്നെ കൊണ്ടു പഠിക്കാന്‍ സാധിക്കുമോ
എന്ന്‍ ഭയപ്പെടരുത്!
കൂടെ ജോലി ചെയ്യുന്നവര്‍ നിന്നെ കമഴ്ത്തുമോ
എന്ന്‍ ഭയപ്പെടരുത്!
നീ സമ്പാദിച്ചു വെച്ച സ്വത്തെല്ലാം നിന്നെ വിട്ടു
പോകുമോ എന്ന്‍ ഭയപ്പെടരുത്!
ആര്‍ക്കൊക്കെയോ നടന്ന വിഷയങ്ങള്‍ നിന്റെ
ജീവിതത്തിലും വരുമോ എന്ന്‍ ഭയപ്പെടരുത്!
നാളെ ലോകത്ത് വലിയ അപമാനം
സംഭവിക്കുമോ എന്ന്‍ ഭയപ്പെടരുത്!
നിന്നോടു ആരെങ്കിലും വിശ്വാസ വഞ്ചന
കാണിക്കുമോ എന്ന്‍ ഭയപ്പെടരുത്!
എന്തിനാണ് നിന്റെ മനസ്സിനെ അലട്ടുന്നത്?
നീ പേടിച്ചത് കൊണ്ടു എന്തു സംഭവിക്കാന്‍?
നീ എന്തിനെ കുറിച്ച് പേടിക്കുന്നുവോ അതു തന്നെ നിന്റെ
മനസ്സില്‍ ആഴമായി പതിയും!
നിന്റെ മനസ്സില്‍ ആഴത്തില്‍ പതിയുന്നത് നടക്കും!
അതു കൊണ്ടു നീ ഭയപ്പെടുന്നത് തന്നെ
ജീവിതത്തില്‍ നടക്കും!
ഇതു ആവശ്യമാണോ?
നല്ലത് മാത്രം ചിന്തിക്കു..
മഹാപാപികളേ ഓര്‍ത്തു ഭയപ്പെടരുത്!
നിന്റെ ഭര്‍ത്താവിനെ ഓര്‍ത്തു ഭയപ്പെടരുത്!
നിന്റെ ഭാര്യയെ ഓര്‍ത്തു ഭയപ്പെടരുത്!
നിന്റെ കുഞ്ഞിനെ ഓര്‍ത്തു ഭയപ്പെടരുത്!
നിന്റെ മുതലാളിയെ ഓര്‍ത്തു ഭയപ്പെടരുത്!
നിന്റെ കൂടെ ജോലി ചെയ്യുന്നവരെ ഓര്‍ത്തു ഭയപ്പെടരുത്!
നിന്റെ അയല്‍വക്കക്കാരെ ഓര്‍ത്തു ഭയപ്പെടരുതു!
മന്ത്രവാദികളെ ഓര്‍ത്തു ഭയപ്പെടരുത്!
നിന്നെ കുറിച്ച് അപവാദം പറയുന്നവരെ
ഓര്‍ത്തു ഭയപ്പെടരുത്!
നിനക്കു ദ്രോഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നവരെ
ഓര്‍ത്തു ഭയപ്പെടരുത്!
നിന്റെ ജോലിസ്ഥലത്ത് നല്‍കുന്ന ജോലി
ഭാരത്തെ ഓര്‍ത്തു ഭയപ്പെടരുത്!
ഗൃഹ കാര്യങ്ങളെ ഓര്‍ത്തു ഭയപ്പെടരുത്!
മുന്‍പിന്‍ പരിചയം ഇല്ലാത്തവരെ കുറിച്ച് ഭയപ്പെടരുത്!
നിനക്കു പ്രിയമായവരുടെ ശരീരസ്ഥിതിയെ
ഓര്‍ത്തു ഭയപ്പെടരുത്!
നിന്റെ കൃഷ്ണനോടു നിന്റെ ഭയത്തെ കൊടുക്കു!
നിന്റെ കൃഷ്ണനോടു ധൈര്യം ചോദിക്കു!
ഭഗവാനെ ഭയപ്പെടരുത്!
'അമ്പോറ്റി' നിന്നെ ഒന്നും ചെയ്യില്ല!
ഇപ്പോള്‍ മുതല്‍ ഭയപ്പെടാന്‍ ഭയപ്പെടു...
0 comments:
Post a Comment