Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, December 13, 2009

കാത്തിരിക്കുന്നു!



കാത്തിരിക്കുന്നു!
രാധേകൃഷ്ണ
കൃഷ്ണന്റെ സൌന്ദര്യം എങ്ങനെയിരിക്കും.....
അറിയാവുന്നവരോടു ചോദിച്ചാല്‍ പറഞ്ഞു തരും. 
ചോദിച്ചു നോക്കാം....
ചോദിച്ചു നോക്കിക്കളയാം..
നിനക്കു കേള്‍ക്കാന്‍ ആശയുണ്ടെങ്കില്‍ ‍
അതു മതി....
കൃഷ്ണന്റെ പാദങ്ങള്‍ എങ്ങനെയിരിക്കും...
വൃന്ദാവനത്തോട് ചോദിക്കാം വരു ....
കൃഷ്ണന്റെ കാല്‍ വിരലുകള്‍ എങ്ങനെയിരിക്കും..
തിരുമങ്കൈ മന്നനോടു ചോദിക്കാം വരു....
കൃഷ്ണന്റെ കഴലിണ  എങ്ങനെയിരിക്കും..
കാലിലെ ചിലങ്കയോടു ചോദിക്കാം വരു....
കൃഷ്ണന്റെ  കണങ്കാല്‍ എങ്ങനെയിരിക്കും...
യമുനയിലെ ചേറിനോട് ചോദിക്കാം വരു.... 
കൃഷ്ണന്റെ തുട എങ്ങനെയിരിക്കും...
യമുനയിലെ മത്സ്യങ്ങളോട് ചോദിക്കാം വരു....
കൃഷ്ണന്റെ ഗുഹ്യപ്രദേശം എങ്ങനെയിരിക്കും...
കോമണത്തിനോട് ചോദിക്കാം വരു...
കൃഷ്ണന്റെ അരക്കെട്ട് എങ്ങനെയിരിക്കും..
യശോദ കെട്ടിയിട്ട കയറിനോടു ചോദിക്കാം വരു...
കൃഷ്ണന്റെ നാഭിപ്രദേശം എങ്ങനെ ഇരിക്കും...
ബ്രഹ്മദേവരോടു ചോദിക്കാം വരു... 
കൃഷ്ണന്റെ തിരുമാറു എങ്ങനെയിരിക്കും...
വൈജയന്തി മാലയോടു ചോദിക്കാം  വരു....
കൃഷ്ണന്റെ വക്ഷസ്ഥലം എങ്ങനെയിരിക്കും...
ലക്ഷ്മീ ദേവിയോട് ചോദിക്കാം വരു...
കൃഷ്ണന്റെ തോളുകള്‍ എങ്ങനെയിരിക്കും..
പശുക്കിടാങ്ങളോട് ചോദിക്കാം വരു...
കൃഷ്ണന്റെ കൈമുട്ട് എങ്ങനെയിരിക്കും....
വെണ്ണക്കലത്തിനോടു   ചോദിക്കാം വരു....
കൃഷ്ണന്റെ കൈകള്‍ എങ്ങനെയിരിക്കും..
വളകളോട് ചോദിക്കാം വരു... 
കൃഷ്ണന്റെ ഉള്ളങ്കൈ എങ്ങനെയിരിക്കും...
ഗോവര്‍ധന മലയോടു ചോദിക്കാം വരു...
കൃഷ്ണന്റെ കൈരേഖകള്‍ എങ്ങനെയിരിക്കും..
ഭക്തന്മാര്‍ നല്‍കുന്ന നിവേദ്യത്തിനോടു 
ചോദിക്കാം വരു...
കൃഷ്ണന്റെ കൈ വിരലുകള്‍ എങ്ങനെയിരിക്കും...
പുല്ലങ്കുഴലിനോടു ചോദിക്കാം വരു...
കൃഷ്ണന്റെ കൈ വിരല്‍ നഖങ്ങള്‍ എങ്ങനെയിരിക്ക്. .
മയിലാഞ്ചിയോട് ചോദിക്കാം വരു...
കൃഷ്ണന്റെ തിരുക്കഴുത്തു എങ്ങനെയിരിക്കും...
കുബ് ജയോടു ചോദിക്കാം വരു....
കൃഷ്ണന്റെ തിരു മുഖം എങ്ങനെയിരിക്കും...
കണ്ണാടി അറയോടു ചോദിക്കാം വരു...
കൃഷ്ണന്റെ ചെഞ്ചുണ്ട് എങ്ങനെയിരിക്കും...
ഗോപികകളോട് ചോദിക്കാം വരു....
കൃഷ്ണന്റെ മുത്തുപ്പല്ലുകള്‍ എങ്ങനെയിരിക്കും...
പഴങ്ങളോട് ചോദിക്കാം വരു...
കൃഷ്ണന്റെ നാക്ക് എങ്ങനെയിരിക്കും...
താംബൂലത്തിനോടു ചോദിക്കാം വരു...
കൃഷ്ണന്റെ തൊണ്ട എങ്ങനെയിരുക്കും...
വെണ്ണയോട്  ചോദിക്കാം വരു....
കൃഷ്ണന്റെ കവിളുകള്‍ എങ്ങനെയിരിക്കും...
കവിളത്തെ കുറിയോടു ചോദിക്കാം വരു...
കൃഷ്ണന്റെ മൂക്ക് എങ്ങനെയിരിക്കും...
മൂക്കിലെ പുല്ലാക്കിനോടു ചോദിക്കാം വരു...
കൃഷ്ണന്റെ ശ്വാസവായു ഇങ്ങനെയിരിക്കും...
വേദത്തിനോട് ചോദിക്കാം വരു...
കൃഷ്ണന്റെ കാതുകള്‍ എങ്ങനെയിരിക്കും....
മകര കുണ്ഡലങ്ങളോട് ചോദിക്കാം വരു...
കൃഷ്ണന്റെ കണ്ണുകള്‍ എങ്ങനെയിരിക്കും...
ആണ്ടാളോട് ചോദിക്കാം വരു...
കൃഷ്ണന്റെ കണ്ണിമകള്‍ എങ്ങനെയിരിക്കും...
കണ്‍മഷിയോടു ചോദിക്കാം വരു...
കൃഷ്ണന്റെ പുരികങ്ങള്‍ എങ്ങനെയിരിക്കും...
പെരിയാള്‍വാരോടു ചോദിക്കാം വരു...
കൃഷ്ണന്റെ നെറ്റി എങ്ങനെയിരിക്കും...
കസ്തൂരി തിലകത്തിനോടു ചോദിക്കാം വരു... 
കൃഷ്ണന്റെ തിരുമുടിക്കെട്ടു എങ്ങനെയിരിക്കും...
മയില്‍പീലിയോടു ചോദിക്കാം വരു...
കൃഷ്ണന്റെ തലമുടി എങ്ങനെയിരിക്കും...
തുളസിയോട് ചോദിക്കാം വരു...
കൃഷ്ണന്റെ ശിഖ എങ്ങനെയിരിക്കും...
കൃഷ്ണന്റെ നാവിതനോടു ചോദിക്കാം വരു...
കൃഷ്ണന്റെ പിടലി എങ്ങനെയിരിക്കും...
തലയണയോട്  ചോദിക്കാം വരു...

കൃഷ്ണന്റെ പിന്നാമ്പുറം എങ്ങനെയിരിക്കും...
മൃദുവായ പഞ്ചശയനത്തിനോട് ചോദിക്കാം... 
കൃഷ്ണന്റെ പൃഷ്ഠ ഭാഗം എങ്ങനെയിരിക്കും...
അവന്‍ കയറുന്ന വൃക്ഷങ്ങളോട് ചോദിക്കാം  വരു...
കൃഷ്ണന്റെ പിന്‍ തുട എങ്ങനെയിരിക്കും...
പീതാംബരത്തോടു ചോദിക്കാം വരു...
കൃഷ്ണന്റെ കാല്‍വണ്ണ എങ്ങനെയിരിക്കും...  
ഗോപകുട്ടികളോടു ചോദിക്കാം...
കൃഷ്ണന്റെ ഉപ്പുകുറ്റി എങ്ങനെയിരിക്കും....
പാദുകയോടു ചോദിക്കാം വരു...
കൃഷ്ണന്റെ മനസ്സ് എങ്ങനെയിരിക്കും..
രാജകുമാരി രാധികയോട് ചോദിക്കാം വരു...
കൃഷ്ണന്റെ കാരുണ്യം എങ്ങനെയിരിക്കും....
നമ്മുടെ ഗുരുജിഅമ്മയോട് ചോദിക്കാം വരു...
കൃഷ്ണ ദര്‍ശനം എങ്ങനെയിരിക്കും...
നീ അനുഭവിച്ച ശേഷം ഗുരുജിഅമ്മയോട് പറയു...
നീ കാണുമോ...
എന്താ നിനക്കു സംശയം...
നീ വിടാതെ നാമ ജപം ചെയ്യു..
ദര്‍ശനം നല്‍കേണ്ടത് അവന്റെ ചുമതല...
കണ്ടതിനു ശേഷം എന്നോടും മറക്കാതെ പറയു...
പറയുമോ..
നിന്റെ അനുഭവം കേള്‍ക്കാന്‍ ഞാന്‍ 
ആശയോടെ കാത്തിരിക്കുകയാണ്...




0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP