ഞാന്‍ ഒരു ഗോപി!
ഞാന്‍ ഒരു ഗോപി!
രാധേകൃഷ്ണ
എന്റെ പേരു ഗോപാലവല്ലി...
പ്രായം...
കൃഷ്ണനെക്കാള്‍ കുറവ്!
വിദ്യാഭ്യാസം..
രാധാകൃഷ്ണ പ്രേമ!
തൂക്കം..
കൃഷ്ണനെ താങ്ങുന്ന തൂക്കം!
ഉയരം..
കൃഷ്ണന്റെ ഇഷ്ടത്തിനൊത്ത ഉയരം!
കുലം....ഭക്തര്‍ കുലം!
സ്വന്ത നാട്....വൃന്ദാവനം!
അമ്മ....ഭക്തി ദേവി!
അഛന്‍....ജ്ഞാനം!
സഹോദരി....വൈരാഗ്യം!
സഹോദരന്‍....നാമജപം!
എജമാനി.. രാധികാറാണി!
പ്രിയ തോഴികള്‍... മീരാ, ഗോദാ!
ഇഷ്ടപ്പെട്ട കളി.. രാസക്രീഡ!
കാമുകന്‍.. സുന്ദരന്‍ കൃഷ്ണന്‍!
ഇഷ്ടപ്പെട്ട കളിസ്ഥലം...
ശുദ്ധമായ യമുനാ തീരം!
ഇഷ്ടപ്പെട്ട വ്രതം..
തിരുപ്പാവൈ വ്രതം!
രസിച്ചു ഭക്ഷിക്കുന്നത്..
ശ്രീകൃഷ്ണ അധരാമൃതം!
ഇഷ്ടപെട്ട നൃത്തം..
കൃഷ്ണന്റെ പീതാംബരം അഴിഞ്ഞു
ഊര്‍ന്നിറങ്ങുന്ന നൃത്തം!
ഊര്‍ന്നിറങ്ങുന്ന നൃത്തം!
നേരം പോക്ക്...
കൃഷ്ണനെപ്പറ്റി ഏഷണി പറയുന്നത്!
ഇഷ്ടപ്പെട്ട ജോലി...
കൃഷ്ണന്‍ അറിയാതെ വെണ്ണ ഒളിച്ചു വെക്കുന്നത്!
ഇഷ്ടമില്ലാത്തത്...
കൃഷ്ണന്‍ എന്നെ കണ്ടില്ലെന്നു നടിക്കുന്നത്!
അറിയാവുന്നത്...കൃഷ്ണന്റെ പ്രേമ!
അറിയാത്തത്..
കൃഷ്ണന്‍ അറിയാതെ വെണ്ണ ഒളിച്ചു വെക്കുന്നത്!
താങ്ങാനാവാത്തത്...കൃഷ്ണന്റെ വേര്‍പാട്!
ഇഷ്ടമുള്ള വസ്ത്രം...കൃഷ്ണന്‍ അഴിച്ചു ഇട്ട വസ്ത്രം!
വേണ്ടത്...കൃഷ്ണന്റെ ആലിംഗനം!
വേണ്ടാത്തതു...അഹംഭാവം!
ഉടന്‍ ആവശ്യം...കൃഷ്ണ സ്പര്‍ശം!
അത്യാവശ്യം....
കൃഷ്ണന്റെ കൂടെ രാസക്രീഡ!
ഭയപ്പെടുന്നത്...മമകാരത്തിന്!
ഭയപ്പെടാത്തത്... ഭക്തി ചെയ്യുന്നതിന്!
ബലം.. കൃഷ്ണ ഭക്തി!
ദൌര്‍ബല്യം... കൃഷ്ണന്റെ സൌന്ദര്യം!
ആശിക്കുന്നത്..
രാധികയുടെ ദാസിയാകാന്‍!
ഇഷ്ടമുള്ള സംഗീതം..
കണ്ണന്റെ പുല്ലാംകുഴല്‍ നാദം!
ഇഷ്ടപ്പെട്ട ശബ്ദം..
രാധികയുടെ ചെല്ലച്ചിണുങ്ങല്‍!
ഇഷ്ടപ്പെട്ട കൈങ്കര്യം..
രാധികയെ അലങ്കാരം ചെയ്യുന്നത്!
അപഹരിക്കുന്നത്...
രാധിക ധരിച്ച വസ്ത്രത്തെ!
രാത്രിയില്‍ തങ്ങുന്നത്...സേവാ കുഞ്ചത്തില്‍!
പകലില്‍ ഉറങ്ങുന്നത്...ബര്‍സാനാവില്‍!
ഇഷ്ടമുള്ള ഭക്ഷണം..
രാധാ കൃഷ്ണ ഉച്ചിഷ്ടം!
ഇഷ്ടപ്പെട്ട പര്‍വതം...ഗോവര്‍ധന ഗിരി!
ഇഷ്ടപ്പെട്ട നദി....യമുനാ!
ഇഷ്ടപ്പെട്ട നാട്.... ബര്‍സാനാ!
മേല്‍വിലാസം....
പുജ്യ ശ്രീശ്രീ അമ്മയുടെ തിരുമാളിക,
രാധേകൃഷ്ണാ സത്സംഗം!
0 comments:
Post a Comment