Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, December 5, 2009

കൃഷ്ണനെ വിശ്വസിക്കു!

കൃഷ്ണനെ വിശ്വസിക്കു!
രാധേകൃഷ്ണ 
കൃഷ്ണനെ വിശ്വസിക്കു!
കൃഷ്ണനെ മനസ്സിലാക്കു!
കൃഷ്ണന്‍ എന്നും നിനക്കു നല്ലത് മാത്രമേ ചെയ്യുന്നുള്ളൂ!
കൃഷ്ണന്‍ അല്ലാതെ മറ്റാര്‍ക്കാണ് 
നിനക്കു നല്ലത് ചെയ്യാന്‍ സാധിക്കുക?
ഇതു വരെ നീ തന്നെയാണ് സ്വയം 
കഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്!
പക്ഷെ അതിലും ഉപരിയായി കൃഷ്ണന്‍ 
നിനക്കു നല്ലത് മാത്രം ചെയ്യുന്നു!
നീ വിചാരിച്ചാല്‍ പോലും നിന്റെ കൃഷ്ണന്‍
നിന്നെ ദു:ഖതിലാഴ്ത്താന്‍ സമ്മതിക്കില്ല!
നീ ചോദിച്ചില്ലെങ്കില്‍ പോലും നിന്റെ കൃഷ്ണന്‍
നിനക്കു ആനന്ദം മാത്രമേ നല്‍കുന്നുള്ളൂ!
നീ വിശ്വസിച്ചില്ലെങ്കിലും നിന്റെ കൃഷ്ണനു 
നിന്നില്‍ ദൃഡ വിശ്വാസം ഉണ്ട്! 
നീ മറന്നാലും നിന്റെ കൃഷ്ണന്‍ നിന്നെ
ഒരിക്കലും മറക്കാന്‍ പോകുന്നില്ല!
നീ വെറുത്താലും നിന്റെ കൃഷ്ണന്‍
നിന്നെ ഒരിക്കലും വെറുക്കില്ല!
നീ തന്നെ തുരത്തിയാലും നിന്റെ കൃഷ്ണന്‍
നിന്നെ വിട്ടു ഒരു കാലവും അകലുകയില്ല!
എത്ര പേരോടു നിനക്കു ആഴമായ 
വിശ്വാസം ഉണ്ട്? 
തന്റെ ശരീരത്തിന് സുഖം നല്‍കുന്നവരെ 
എത്രത്തോളം വിശ്വസിക്കുന്നു?
അന്യനാട്ടില്‍ ചെല്ലുമ്പോള്‍ അവിടെ വാഹനം 
ഓടിക്കുന്നവരെ എത്ര മാത്രം 
വിശ്വസിക്കുന്നു!
നീ ഇരിക്കുന്ന കസേര നിന്നെ താങ്ങും 
എന്ന്‍ എത്ര ഉറപ്പോടെ വിശ്വസിക്കുന്നു!
വാല്‍ ആട്ടി വരുന്ന കാവല്‍ പട്ടിയെ 
സത്യമായും വിശ്വസിക്കുന്നു!
നിനക്കു യാതൊരു ബന്ധവും ഇല്ലാത്ത 
ഭോജന ശാലയിലെ ഭക്ഷണത്തില്‍ 
വിഷം ഉണ്ടാവുമോ എന്ന് സംശയിക്കാതെ 
വിശ്വസിക്കുന്നു!
രാത്രിയെ വിശ്വസിക്കുന്നു!
പകലിനെ വിശ്വസിക്കുന്നു!
സൂര്യനെ  വിശ്വസിക്കുന്നു!
 ചന്ദ്രനെ വിശ്വസിക്കുന്നു!
കാറ്റിനെ വിശ്വസിക്കുന്നു!
കടലിനെ വിശ്വസിക്കുന്നു
ചെടിയെ വിശ്വസിക്കുന്നു!
കൊടിയെ വിശ്വസിക്കുന്നു!
മരത്തിനെ വിശ്വസിക്കുന്നു!
പൂട്ടിനെ വിശ്വസിക്കുന്നു!
 ചെരുപ്പിനെ വിശ്വസിക്കുന്നു!
തുണിയെ വിശ്വസിക്കുന്നു!
തീവണ്ടി സൌഹൃദത്തെ വിശ്വസിക്കുന്നു!
ആകാശ വിമാനത്തെ വിശ്വസിക്കുന്നു!
പൂവിനെ വിശ്വസിക്കുന്നു!
പണത്തിനെ വിശ്വസിക്കുന്നു!
ഭൂവസ്തുവിനെ വിശ്വസിക്കുന്നു!
സ്വര്‍ണ്ണത്തെ വിശ്വസിക്കുന്നു!
വജ്രത്തെ വിശ്വസിക്കുന്നു!
ശര്‍ക്കരയെ വിശ്വസിക്കുന്നു!
ഉപ്പിനെ വിശ്വസിക്കുന്നു!
മുളകിനെ വിശ്വസിക്കുന്നു!
വിരല്‍ നഖത്തെ വിശ്വസിക്കുന്നു!
തലമുടിയെ വിശ്വസിക്കുന്നു!
ചൂലിനെ പോലും വിശ്വസിക്കുന്നു!
ഘടികാരത്തെ വിശ്വസിക്കുന്നു!
ടെലെഫോണിനെ വിശ്വസിക്കുന്നു!
ആധാര പത്രത്തെ വിശ്വസിക്കുന്നു!
പരസ്യങ്ങളെ വിശ്വസിക്കുന്നു!
ശാസ്ത്രത്തെ വിശ്വസിക്കുന്നു!
നിന്റെ കണ്ണിനെ വിശ്വസിക്കുന്നു!
നിന്റെ ചെവിയെ വിശ്വസിക്കുന്നു!
നിന്റെ മൂക്കിനെ വിശ്വസിക്കുന്നു!
നിന്റെ കയ്യെ വിശ്വസിക്കുന്നു!
നിന്റെ വേദനയെ വിശ്വസിക്കുന്നു!
നിന്റെ തലയണയെ വിശ്വസിക്കുന്നു!
നിന്റെ ശീതീകരിണിയെ വിശ്വസിക്കുന്നു!
നിന്റെ പുതപ്പിനെ വിശ്വസിക്കുന്നു!
നിന്റെ നാക്കിന്റെ രുചിയെ വിശ്വസിക്കുന്നു!
നിന്റെ കാമത്തെ വിശ്വസിക്കുന്നു!
നിനക്കു ഇഷ്ടമുള്ളവരെ വിശ്വസിക്കുന്നു!
നിന്റെ ശരീര രോഗങ്ങളെ വിശ്വസിക്കുന്നു!
നശ്വരമായ നിന്റെ ശരീരത്തെ വിശ്വസിക്കുന്നു!
നിന്റെ ആത്മ വിശ്വാസത്തെ വിശ്വസിക്കുന്നു!
നിന്റെ ബുദ്ധിയെ വിശ്വസിക്കുന്നു!
നിന്റെ മനസ്സിനെ വിശ്വസിക്കുന്നു!
ഇനിയും എത്രയോ നീചമായവയെ
അതെ പോലെ വിശ്വസിക്കുന്ന നിനക്കു
നിന്റെ കൃഷ്ണനെ വിശ്വസിക്കാന്‍ സാധിക്കില്ലേ?
സാധിക്കും...നിന്നാല്‍ സാധിക്കും....
നിനക്കു കൃഷ്ണനെ വിശ്വസിക്കാന്‍ സാധിക്കും..
നിനക്കു കൃഷ്ണനെ കാണാനും സാധിക്കും...
നിനക്കു കൃഷ്ണനോടു സംസാരിക്കാനും സാധിക്കും..
നിനക്കു കൃഷ്ണനെ അനുഭവിക്കാനും സാധിക്കും....


കൃഷ്ണനെ വിശ്വസിച്ചു നോക്കു!

പിന്നീട് പലരോടും നീ പറയും....



"കൃഷ്ണനെ വിശ്വസിക്കു"


0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP