Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Thursday, December 31, 2009

നിനക്കായി!



നിനക്കായി!
രാധേകൃഷ്ണ 
ലോകത്തില്‍ നിനക്കായി ഒരിടം 
എന്നുമുണ്ട്!
ലോകത്തില്‍ നിനക്കായി 
ഒരു ജീവിതം എന്നുമുണ്ട്!
ലോകത്തില്‍ നിനക്കായി
ഒരു വിശപ്പ്‌ എന്നുമുണ്ട്!
ലോകത്തില്‍ നിനക്കായി
 ഒരു ആഹാരം എന്നുമുണ്ട്!
 ലോകത്തില്‍ നിനക്കായി
മനുഷ്യര്‍ എന്നുമുണ്ട്!
ലോകത്തില്‍ നിനക്കായി
കാറ്റ് എന്നുമുണ്ട്!
ലോകത്തില്‍ നിനക്കായി
 ഉടുവസ്ത്രം എന്നുമുണ്ട്!
ലോകത്തില്‍ നിനക്കായി
വിശ്രമ സ്ഥലം എന്നുമുണ്ട്!
 ലോകത്തില്‍ നിനക്കായി
ശാന്തി എന്നുമുണ്ട്!
ലോകത്തില്‍ നിനക്കായി
ബലം എന്നുമുണ്ട്!
ലോകത്തില്‍ നിനക്കായി
സമാധാനം എന്നുമുണ്ട്!
ലോകത്തില്‍ നിനക്കായി
സന്തോഷം എന്നുമുണ്ട്! 
ലോകത്തില്‍ നിനക്കായി
നേരം എന്നുമുണ്ട്!
  ലോകത്തില്‍ നിനക്കായി 
യാത്ര എന്നുമുണ്ട്!
  ലോകത്തില്‍ നിനക്കായി 
പഴങ്ങള്‍ എന്നുമുണ്ട്!
ലോകത്തില്‍ നിനക്കായി 
ഒതുങ്ങാന്‍ തണല്‍ എന്നുമുണ്ട്! 
ലോകത്തില്‍ നിനക്കായി
കുടിനീര്‍ എന്നുമുണ്ട്!  
ലോകത്തില്‍ നിനക്കായി
 ഇരിക്കാന്‍ സ്ഥലം എന്നുമുണ്ട്!
ലോകത്തില്‍ നിനക്കായി 
ഒരു കിടക്ക എന്നുമുണ്ട്!
ലോകത്തില്‍ നിനക്കായി 
ഒരു ഉറക്കം എന്നുമുണ്ട്!
ലോകത്തില്‍ നിനക്കായി 
വെളിച്ചം എന്നുമുണ്ട്!  
ലോകത്തില്‍ നിനക്കായി
ഉണര്‍വ്വ് എന്നുമുണ്ട്!  
ലോകത്തില്‍ നിനക്കായി 
ഒരു കടമ എന്നുമുണ്ട്!
ലോകത്തില്‍ നിനക്കായി
 ഒരു മനം എന്നുമുണ്ട്!
ലോകത്തില്‍ നിനക്കായി
   ആത്മ ബന്ധുക്കള്‍ എന്നുമുണ്ട്!
ലോകത്തില്‍ നിനക്കായി
കൃഷ്ണ നാമജപം എന്നുമുണ്ട്! 
ലോകത്തില്‍ നിനക്കായി
രാധയും കൃഷ്ണനും എന്നുമുണ്ട്!  
ലോകത്തില്‍ നിനക്കായി 
ഭഗവാന്റെ ക്ഷേത്രങ്ങള്‍ എന്നുമുണ്ട്! 
 ലോകത്തില്‍ നിനക്കായി
സത്സംഗം എന്നുമുണ്ട്!  
ലോകത്തില്‍ നിനക്കായി
 കൃഷ്ണ ലീല എന്നുമുണ്ട്!
ലോകത്തില്‍ നിനക്കായി
വൃന്ദാവനം ഉണ്ട്  
ലോകത്തില്‍ നിനക്കായി
ഭഗവത് പ്രസാദം ഉണ്ട്. 
ലോകത്തില്‍ നിനക്കായി 
ഗുരു ഉണ്ട്. 
ലോകത്തില്‍ നിനക്കായി ഇത്രയും
ഇരിക്കുമ്പോള്‍ എന്തു കൊണ്ടു
ഒന്നുമില്ല എന്ന് പറയുന്നത്?
ഇതു പോലെ നിനക്കായി പലതും ഉണ്ട്.
അതു കൊണ്ടു ഇനി സമാധാനമായി 
ഇരിക്കു.
ഇതാ നിനക്കായി ഈ ഉപദേശ വേദസാരം
വന്നില്ലേ..
അതു കൊണ്ടു മനം തെളിയു....
ഭയത്തെ വിടു..
മനക്കുഴപ്പം ഇല്ലാതാക്കു...
ദൌര്‍ബല്യം മറന്നേക്കു..
ശത്രുതയെ കൊന്നേക്ക്..
അലസതയെ മാറ്റു...
ജീവിതം ജീവിക്കു...
നേരം സന്തോഷത്തോടെ കഴിക്കു...




Wednesday, December 30, 2009

ശഠഗോപന്‍!


ശഠഗോപന്‍!
രാധേകൃഷ്ണ
ശഠഗോപാ!

കലി ആഗതമായ ഉടന്‍ അങ്ങ് വന്നത് കൊണ്ടു
ഞങ്ങള്‍ക്കും കണ്ണന്റെ കരുണ ലഭിച്ചു.


പരാങ്കുശാ!
അങ്ങ് മധുര കവിയെ അയോധ്യയില്‍ നിന്നും 
വിളിപ്പിച്ചത് കൊണ്ടല്ലേ അഹംഭാവികളായ
ഞങ്ങള്‍ക്കും ഗുരു മഹിമ മനസ്സിലായത്..


കാരിമാറാ!
അങ്ങയുടെ തിരുവാക്കിന്റെ ബലം കൊണ്ടാണ് 
മൂഡന്മാരായ ഞങ്ങള്‍ക്കും യതിരാജന്‍
രാമാനുജരെ ലഭിച്ചത്..


വകുളാഭരണാ!
അങ്ങ് നാദമുനിയ്ക്ക് കനിഞ്ഞത് കൊണ്ടല്ലേ
ശരീര അഭിമാനികളായ ഞങ്ങള്‍ക്കും
നാലായിര ദിവ്യ പ്രബന്ധം ലഭിച്ചത്..

കുരുഗൂര്‍ നമ്പി!
അങ്ങയുടെ വായില്‍ നിന്നും ഒരു പാസുരം
കിട്ടാന്‍ 108  ദിവ്യദേശ പെരുമാളും വരി
നിന്നത് കൊണ്ടല്ലേ ഞങ്ങള്‍ക്കും ഭക്തി വന്നത്...


ഉടയ നങ്കയുടെ മകനെ!
അങ്ങ് ഇരുന്ന തിരുപ്പുളിആള്‍വാര്‍ ഇനിയും
ഉള്ളത് കൊണ്ടല്ലേ ഞങ്ങളുടെ മരം പോലത്തെ
ഹൃദയവും അലിയുന്നത്..


വൈഷ്ണവ കുലപതിയെ!
അങ്ങയുടെ മഹത്വം പറഞ്ഞത് കൊണ്ടല്ലേ
കമ്പന്റെ രാമായണത്തെയും ഞങ്ങള്‍ക്ക്
രംഗരാജന്‍ നല്‍കിയത്..

വേദം തന്ന പെരുമാളെ!
അങ്ങയെ കാണാന്‍ നവതിരുപ്പതി 
പെരുമാളും വരുന്നത് കൊണ്ടല്ലേ
ഞങ്ങള്‍ക്ക് നവഗരുഡ സേവ ലഭിക്കുന്നത്..


പ്രപന്ന ജന കൂടസ്ഥാ!
താങ്കള്‍ വൈകുണ്ഠം പോകാന്‍ തയ്യാറായത് 
കൊണ്ടല്ലേ അലസന്മാരായ ഞങ്ങള്‍ക്കും
വൈകുണ്ഠഏകാദശിക്കു ഉണരാന്‍ തോന്നുന്നത്..

ശഠഗോപാ!
താങ്കള്‍ കലിയുഗത്തില്‍ വന്നിരുന്നില്ലെങ്കില്‍
ഞങ്ങളുടെ ഗതി എന്താകുമായിരുന്നു..


നമ്മാഴ്വാരേ!
ഇന്നും താങ്കള്‍ ഇരുന്നു ഞങ്ങളെ 
സ്വാധീനിക്കുന്നത് കൊണ്ടല്ലേ
ഭഗവാനോട് പൂര്‍ണ്ണ വിശ്വാസം ഇല്ലാത്ത 
ഞങ്ങള്‍ക്കും അവനുടെ 
ദു:ഖശമന ചരണകമലങ്ങളില്‍ ശരണാഗതി 
ചെയ്യാന്‍ തോന്നുന്നത്....
അതു കൊണ്ടു നമ്മാഴ്വാരെ!
ഒരിക്കലും ഈ പാപികളെ വിട്ടു 
എവിടെയും പോകരുത്..
താങ്കളാണ് ഞങ്ങളുടെ ബലം..
താങ്കളാണ് ഞങ്ങളുടെ ആവശ്യം..
താങ്കളാണ് ഞങ്ങളുടെ ദൈവം..
താങ്കളാണ് ഞങ്ങളുടെ മോക്ഷം..

മധുരകവി..
താങ്കള്‍ ആചാര്യനോടു പറയു..
ഞങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കില്ലാ..
ഈ താമ്രപര്‍ണ്ണി നദിക്കര വിട്ടു എങ്ങും
പോകാന്‍ പാടില്ല..

സദ്ഗുരു ശഠഗോപാ..
സദ്ഷിശ്യ മധുരകവി...
ഈ പാവങ്ങളെ രക്ഷിക്കണേ..
അതിനുള്ള പക്വ്യത ഇല്ലെങ്കിലും..
പ്രയോജനം ഇല്ലെങ്കിലും..
ഈ കലിയുഗ ജനങ്ങളെ

 നല്‍വഴിപ്പെടുത്തി അനുഗ്രഹിക്കു...


Tuesday, December 29, 2009

ചിരി!



ചിരി!
രാധേകൃഷ്ണ
ജീവിതത്തിന്റെ ഏറ്റവും വലിയ നിധി 
ചിരിയാണ്..
വാക്കുകളാല്‍ അവര്‍ണ്ണനീയമായ 
അനുഭവം... 
ചിരിയുടെ കാരണത്തെ നമുക്കൊന്ന് 
ചികഞ്ഞു നോക്കാം..
 ജീവനില്ലാത്ത പാവയ്ക്കായി ചിരിച്ചു...
അമ്മ എടുത്തപ്പോള്‍ ചിരിച്ചു..
അഛന്റെ കൂടെ പുറത്തു പോകുന്നതിനു ചിരിച്ചു...
മറ്റുള്ളവര്‍ കൊഞ്ചിയതിനു ചിരിച്ചു..
പുതു വസ്ത്രം കിട്ടിയതിനു ചിരിച്ചു..
നിന്റെ വസ്ത്രം നല്ലത് എന്ന്‍ മറ്റുള്ളവര്‍ 
പറഞ്ഞതിന് ചിരിച്ചു...
 തോഴരോടും തോഴിമാരോടും കളിച്ചു
ചിരിച്ചു..
മത്സരങ്ങളില്‍ സമ്മാനം നേടിയതിനു
ചിരിച്ചു..
പലരും കൊണ്ടാടിയപ്പോള്‍ ചിരിച്ചു..
ഇഷ്ടമുള്ള ഭക്ഷണം കഴിച്ചപ്പോള്‍ ചിരിച്ചു..
പടക്കം പൊട്ടിച്ചതിനു ചിരിച്ചു..
മറ്റുള്ളവരുടെ ഭ്രാന്തിനു ചിരിച്ചു...
നിന്നെ കഷ്ടപ്പെടുതിയവരുടെ കഷ്ടം
കണ്ടു ചിരിച്ചു...
നിന്റെ വിജയത്തില്‍ ചിരിച്ചു...
നിനക്കു ഇഷ്ടമുള്ളവരെ കാണുമ്പോള്‍
ചിരിച്ചു...
സൌന്ദര്യം ഉള്ളവരെ കാണുമ്പോള്‍
ചിരിച്ചു...
പഠിത്തത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍
ചിരിച്ചു...
കാമത്തില്‍ മയങ്ങി ചിരിച്ചു...
വിചാരിച്ചത് നടന്നപ്പോള്‍ ചിരിച്ചു..
പ്രശ്നങ്ങള്‍ അവസാനിച്ചപ്പോള്‍ ചിരിച്ചു...
പ്രശ്നങ്ങളില്‍ നിന്നും രക്ഷപെട്ടപ്പോള്‍
ചിരിച്ചു...
രോഗം മാറിയതും ചിരിച്ചു..
അന്യ നാട്ടിലേക്ക് പോകുമ്പോള്‍ ചിരിച്ചു..
സുഖമായി ഉറങ്ങി ഉണര്‍ന്നപ്പോള്‍ ചിരിച്ചു..
കുറച്ചു നേരം വിശ്രമിച്ചതിനു ചിരിച്ചു...
കുടുംബാംഗങ്ങള്‍ ശ്ലാഘിച്ചപ്പോള്‍ ചിരിച്ചു..
നാട്ടില്‍ മര്യാദ കിട്ടിയപ്പോള്‍ ചിരിച്ചു..
ഇഷ്ടപെട്ട വസ്തു വാങ്ങിയതും ചിരിച്ചു..
നഷ്ടപ്പെട്ടത് വീണ്ടും ലഭിച്ചപ്പോള്‍ ചിരിച്ചു..
വലിയ സംഘത്തില്‍ നിന്റെ വാക്കുകള്‍
അംഗീകരിക്കപ്പെട്ടപ്പോള്‍ ചിരിച്ചു..
ഡാക്ടര്‍ ഒന്നും പേടിക്കണ്ടആവശ്യമില്ല 
എന്ന് പറഞ്ഞപ്പോള്‍ ചിരിച്ചു..
പുതിയ ജോലി കിട്ടിയപ്പോള്‍ ചിരിച്ചു...
ജോലി ചെയ്യുന്നിടത്ത് ശമ്പളം 
കൂടിയത് ചിന്തിച്ചു ചിരിച്ചു..
നിന്റെ സൌന്ദര്യം മറ്റുള്ളവര്‍ ശ്ലാഘിച്ചത്
ചിന്തിച്ചു ചിരിച്ചു..
ഇനിയും എത്രയോ വിഷയങ്ങള്‍ക്കായി 
ചിരിച്ചു..
ചിരിച്ചു കൊണ്ടിരിക്കുന്നു..
 ഇനിയും ചിരിക്കാന്‍ പോകുന്നു..
ഇതിനോക്കെക്കാള്‍ ഉന്നതമായ 
ചിരിയുണ്ട്‌..
ഈ ചിരി അത്രയും ചേര്‍ന്നാലും
അതിനു സമമാവില്ല..
അതാണ്‌ പരമാനന്ദ ചിരി..
വിടാതെ നാമജപം ചെയ്‌താല്‍..

തുടര്‍ന്നു ഗുരു ധ്യാനം ചെയ്‌താല്‍..

ആ ചിരി വരും..
അതു ദൈവീക ചിരി..
ആത്മാവിന്റെ ചിരി..
ഹൃദയത്തിന്റെ ചിരി..
സത്യമായ ചിരി..

ജീവിതത്തിന്റെ ചിരി..


ആണ്ടാള്‍ ചിരിച്ചു..
പോയ്കൈആള്‍വാര്‍ ചിരിച്ചു..
കണികണ്ണന്‍ ചിരിച്ചു..
മഞ്ചുള ചിരിച്ചു..
രാജാ അംബരീഷന്‍ ചിരിച്ചു..
ദേവഹുതി ചിരിച്ചു..
ഗുഹന്‍ ചിരിച്ചു..
ഭീഷ്മര്‍ ചിരിച്ചു..
ഇനിയും പലരും ആ ദൈവീക ചിരി
ചിരിച്ചു..
ഗുരുജിഅമ്മ ചിരിക്കുന്നു..
വന്നു നോക്കു..
കേട്ടു നോക്കു..
നീയും നാമജപം ചെയ്യു
നിനക്കും ആ ചിരി വരും...
ചിരിച്ചു നോക്കു..
അനുഭവിച്ചു നോക്കു..
പരമാനന്ദത്തില്‍ വിഹരിച്ചു നോക്കു..
ദൈവീക ചിരി വേഗം വരട്ടെ..
അതു കാണാന്‍ ഞാന്‍ ആശയോടെ
കാത്തിരിക്കുകയാണ്...



Monday, December 28, 2009

കരച്ചില്‍!

  
കരച്ചില്‍!
രാധേകൃഷ്ണ 
കരച്ചില്‍.. കരച്ചില്‍.. കരച്ചില്‍..
എന്തിനെല്ലാം കരച്ചില്‍...
ആരെങ്കിലും ശകാരിച്ചാല്‍ കരച്ചില്‍ വരുന്നു...
അപമാനിച്ചാല്‍ കരച്ചില്‍ വരുന്നു...
എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ കരച്ചില്‍ വരുന്നു...
വിചാരിച്ചത് നടന്നില്ലെങ്കില്‍ കരച്ചില്‍ വരുന്നു... 
 ചെയ്ത തെറ്റിന് ശിക്ഷ ലഭിച്ചാല്‍ 
കരച്ചില്‍ വരുന്നു... 
നീ ചെയ്ത പാപത്തെ ആരെങ്കിലും പറഞ്ഞാല്‍ 
കരച്ചില്‍ വരുന്നു... 
ദുരിതങ്ങളില്‍ ആരും തിരിഞ്ഞു നോക്കിയില്ലെങ്കില്‍ 
കരച്ചില്‍ വരുന്നു...
ശരീര വ്യാധി വന്നാല്‍ 
കരച്ചില്‍ വരുന്നു... 
പ്രിയപ്പെട്ടവര്‍ മരിക്കുമ്പോള്‍ കരച്ചില്‍ വരുന്നു... 
തോറ്റു പോയാല്‍ കരച്ചില്‍ വരുന്നു...
 വസ്തു നഷ്ടപ്പെട്ടാല്‍  കരച്ചില്‍ വരുന്നു...
ഇഷ്ടമില്ലാത്ത ജോലി ചെയ്‌താല്‍ 
 കരച്ചില്‍ വരുന്നു... 
അടുത്തുള്ളവരുടെ  വേര്‍പാടില്‍ 
കരച്ചില്‍ വരുന്നു... 
നല്ല ഭക്ഷണം ലഭിച്ചില്ലെങ്കില്‍ 
കരച്ചില്‍ വരുന്നു... 
ഇഷ്ടപ്പെട്ട വസ്ത്രം കീറി പോയാല്‍
കരച്ചില്‍ വരുന്നു... 
നല്ല ചെരുപ്പ് കളഞ്ഞു പോയാല്‍
കരച്ചില്‍ വരുന്നു... 
ആരും മനസ്സിലാക്കിയില്ലെങ്കില്‍ 
കരച്ചില്‍ വരുന്നു... 
മരണ ഭയത്തില്‍ കരച്ചില്‍ വരുന്നു...
ഭീകര സ്വപ്നം കണ്ടാല്‍ കരച്ചില്‍ വരുന്നു...
ഇങ്ങനെ എന്തു മാത്രം കരച്ചില്‍..
ബാല്യത്തില്‍ കളിപ്പാവയ്ക്കു കരച്ചില്‍...
സ്കൂളില്‍ പോകാന്‍ കരച്ചില്‍..
പാഠം പഠിക്കാന്‍ കരച്ചില്‍..
ചെറുപ്പത്തില്‍ പ്രേമം എന്ന് കരച്ചില്‍..
വാര്‍ദ്ധക്യത്തില്‍ ഏകാന്തത എന്ന് കരച്ചില്‍..
ഛെ..ഛെ.. എന്തു പ്രയോജനം....
ഈ കരച്ചില്‍ കൊണ്ടു എന്തു ലഭിച്ചു...
മറ്റുള്ളവരെ പറ്റിച്ചു...
സ്വയം പരിതപിച്ചു...
ഇതല്ലാതെ എത്ര അവസരങ്ങളില്‍ 
കള്ള കരച്ചില്‍ വന്നു....
ലജ്ജിക്കു....
ഇതു പോലെ പ്രയോജനമില്ലാതെ കരഞ്ഞു
ജീവിതം പാഴാക്കിയില്ലേ.....
ഇതു വരെ എത്ര പ്രാവശ്യം കൃഷ്ണനു
വേണ്ടി കരഞ്ഞിട്ടുണ്ട്..

ഇതു വരെ എത്ര പ്രാവശ്യം നിന്റെ തെറ്റുകള്‍ക്ക്
വേണ്ടി മനം നൊന്തു കരഞ്ഞിട്ടുണ്ട്...
എന്നാണു കൃഷ്ണനു വേണ്ടി
കരയാന്‍ പോകുന്നത്...
ദിവസവും നിന്നോടു തന്നെ ചോദിച്ചു കൊള്ളു..
"ഇന്നു കൃഷ്ണനു വേണ്ടി കരഞ്ഞോ"
ചോദിച്ചാല്‍ നിനക്കു തന്നെ മനസ്സിലാകും...
മീരയെ പോലെ കരഞ്ഞു നോക്കു..
ആണ്ടാളെ പോലെ കരഞ്ഞു നോക്കു...
നമ്മാള്‍വാരെ പോലെ കരഞ്ഞു നോക്കു...
തിരുമങ്കൈആള്‍വാരെ പോലെ 
കരഞ്ഞു നോക്കു..
സക്കുബായിയെ പോലെ കരഞ്ഞു നോക്കു...
രാമാനുജരെ പോലെ കരഞ്ഞു നോക്കു...
കൃഷ്ണ ചൈതന്യരെ പോലെ കരഞ്ഞു നോക്കു..
തുക്കാറാമിനെ പോലെ കരഞ്ഞു നോക്കു..
അന്നമാചാര്യരെ പോലെ കരഞ്ഞു നോക്കു..
ത്യാഗരാജരെ പോലെ കരഞ്ഞു നോക്കു..
രുക്മിണിയെ പോലെ കരഞ്ഞു നോക്കു..
യശോദയെ പോലെ കരഞ്ഞു നോക്കു..
കൌസല്യാദേവിയെ പോലെ കരഞ്ഞു നോക്കു..


ധ്രുവനെ പോലെ കരഞ്ഞു നോക്കു..
പ്രഹ്ലാദനെ പോലെ കരഞ്ഞു നോക്കു..
പരീക്ഷിത്ത് രാജനെ  പോലെ കരഞ്ഞു നോക്കു
ഗോപികകളെ പോലെ കരഞ്ഞു നോക്കു..
രാധികയെ പോലെ കരഞ്ഞു നോക്കു..
ഗുരുജിഅമ്മയെ പോലെ കരഞ്ഞു നോക്കു..
വിടാതെ നമ ജപം ചെയ്യു...
മനസ്സുരുകി പ്രാര്‍ത്ഥിക്കു..
താനേ കരച്ചില്‍ വരും..
പിന്നെ അല്‍പ വിഷയങ്ങള്‍ക്കായി
ഭ്രാന്തു പിടിച്ചു കരയില്ല്ല..
ആ ദിനം എന്നാണോ...
എന്തു കൊണ്ടു അതു ഇന്നായിക്കൂടാ..






Saturday, December 26, 2009

ഹേ രാധേ!

ഹേ രാധേ!
രാധേകൃഷ്ണ
ഹേ രാധേ നിന്നോടു കൃഷ്ണനു അന്തരംഗ
കൈങ്കര്യം ചെയ്യാന്‍ ഭക്തിയെ നല്‍കു!
ഹേ രാധേ നിനക്കും കൃഷ്ണനും അലങ്കാരം
ചെയ്യാന്‍ ഭാഗ്യം നല്‍കു!
ഹേ രാധേ നീയും കൃഷ്ണനും ധരിച്ചു അഴിച്ച 
വസ്ത്രങ്ങളെ കഴുകാന്‍ ആജ്ഞാപിക്കു!
ഹേ രാധേ നിനക്കും കൃഷ്ണനും ആഹാരം
ഊട്ടിക്കൊടുക്കാന്‍ അനുമതി നല്‍കു!
ഹേ രാധേ നീയും കൃഷ്ണനും കിടക്കാനുള്ള കിടക്ക 
തയ്യാറാക്കാന്‍ കണ്ണ് കൊണ്ടു ആംഗ്യം കാണിക്കു!
ഹേ രാധേ നീയും കൃഷ്ണനും കിടക്കുമ്പോള്‍
നിങ്ങള്‍ക്ക് വിശറി വീശാന്‍ എന്നെ വിളിക്കുമോ?
ഹേ രാധേ നിന്നെ ആരും കാണാതെ കൃഷ്ണ
സംഗമത്തിന് വിളിച്ചു കൊണ്ടു പോകാന്‍
എനിക്കു അവസരം തരു!
ഹേ രാധേ നിന്റെ കൃഷ്ണനെ പറ്റി നിന്നോട് 
കുറ്റം പറയാന്‍ എനിക്കു ഒരു സന്ദര്‍ഭം തരു.
ഹേ രാധേ നിനക്കായി കൃഷ്ണനോടു
ദൂതിന്‌ അയയ്ക്കാന്‍ എന്നെ നിന്റെ
സ്വത്തായി മാറ്റു!
ഹേ രാധേ നീയും കൃഷ്ണനും പറയുന്ന
രഹസ്യ സംഭാഷണങ്ങളെ കേള്‍ക്കാന്‍
എനിക്കു തീക്ഷ്ണമായ ചെവി തരു. 
ഹേ രാധേ നീയും കൃഷ്ണനും കളിക്കുന്ന
രാസത്തെ കാണാന്‍ എനിക്കു 
പ്രേമ വീക്ഷണം നല്‍കു!
ഹേ രാധേ നിന്റെയും കൃഷ്ണന്റെയും
മണം ഘ്രാണിച്ചു രസിക്കുന്ന സുഖത്തെ
എന്റെ മൂക്കിനു നല്‍കു!

ഹേ രാധേ നിന്നെയും കൃഷ്ണനെയും
മടിയിലിട്ടു താരാട്ട് പാടാന്‍
എന്റെ നാവിനു ഭാഗ്യം നല്‍കു!
ഹേ രാധേ നിനക്കും കൃഷ്ണനും
ദൃഷ്ടി ദോഷത്തിന് ഉഴിയാന്‍ എനിക്കു
ബലം നല്‍കു!
ഹേ രാധേ നിന്നെയും കൃഷ്ണനെയും
കുളിപ്പിക്കാന്‍ എന്നോടു അജ്ഞാപിക്കു!
ഹേ രാധേ നീയും കൃഷ്ണനും ഊഞ്ഞാലാടാന്‍
അതിനെ ആട്ടുന്ന ആനന്ദത്തെ
എനിക്കു നല്‍കു!
ഹേ രാധേ നിനക്കും കൃഷ്ണനും പഴങ്ങളും പാലും 
കൊണ്ടു വരുന്ന ദാസിയായി എന്നെ ആക്കു!
ഹേ രാധേ നീയും കൃഷ്ണനും യമുനയില്‍ 
ചെല്ലുന്ന വള്ളത്തിന്റെ വള്ളക്കാരിയാകാന്‍ 
എനിക്കു വരം തരു!
ഹേ രാധേ ഏതോ ഒരു ജന്മത്തില്‍ നിന്നെ


വയിറ്റില്‍ ചുമക്കാനുള്ള ദിവ്യമായ
ഗര്‍ഭപാത്രം എനിക്കു നല്‍കു!
ഹേ രാധേ എന്നും എപ്പോഴും എങ്ങും 
നിന്റെയും കൃഷ്ണന്റെയും പുകഴ് പാടുന്ന
ഒരു ഭ്രാന്തനായി എന്നെ മാറ്റു!
ഹേ രാധേ ഇനിയും എന്തൊക്കെയോ 
ചോദിക്കാന്‍ എന്റെ മനസ്സ് വെമ്പുന്നു.
നിനക്കു എന്നെ അറിയാമല്ലോ....
ഹേ രാധാ മാതാ എന്നോടു ക്ഷമിക്കു..
ഞാന്‍ ആവശ്യപെട്ട ഒന്നിനും എനിക്കു
അര്‍ഹതയില്ല. എന്റെ മോഹം കൊണ്ടു 
പറഞ്ഞു പോയതാണ്!
നിന്നോടു ഇത്രയും പറയാന്‍ ഈ അധമ ജീവനു
ഒരു അവസരം തന്നില്ലേ..
അതു തന്നെ മതി...
നിന്നോടു പുലംബിയതിനെ ചിന്തിച്ചു 
കോടി ജന്മങ്ങള്‍ ഞാന്‍ കഴിച്ചുകൂട്ടും.
ഞാന്‍ പറഞ്ഞത് ചെവിക്കോണ്ടില്ലേ....
അതു നിന്റെ കാരുണ്യത്തിന്റെ ബലമാണ്‌..
എനിക്കറിയാം...ഞാന്‍ ഗുരുജിഅമ്മയുടെ
കുട്ടിയായത് കൊണ്ടു  മാത്രമാണ് 
ഞാന്‍ പറഞ്ഞത് നീ കേട്ടത്..
ഇതു പോലെ നിന്നോടു പറയാനും 
പ്രാര്‍ത്ഥിക്കാനും, പുലമ്പാനും, അര്‍ഹത 
തന്ന എന്റെ ഗുരുജിഅമ്മയുടെ മനസ്സ് 
നോവിക്കാതെഞാന്‍ ജീവിച്ചാല്‍ 
അതു തന്നെ ധാരാളം...
ആ ഒരു വരം മാത്രം എനിക്കു തരു..



Friday, December 25, 2009

രാധേ രാധേ...


രാധേ രാധേ...
രാധേകൃഷ്ണ 
കൃഷ്ണ പ്രിയ രാധേ രാധേ
പ്രേമ പ്രിയ രാധേ രാധേ 
ബര്‍സാനാ ദേവി രാധേ രാധേ
വൃന്ദാവന റാണി രാധേ രാധേ
രാസ ലീലാ പ്രിയ രാധേ രാധേ
സുന്ദര മോഹന രാധേ രാധേ 
സേവാ കുഞ്ചപ്രിയ രാധേ രാധേ  
 രാസ ലീലാ നായകന്‍ തേടുന്ന രാധേ രാധേ 
രാജാധി രാജന്റെ ദേവി രാധേ രാധേ 
ഹേ രാധേ എനിക്കും നിന്നെപോലെ
കൃഷ്ണ ഭക്തി ചെയ്യണം എന്ന് ആശ!
ഹേ രാധേ എനിക്ക്കും നിന്നെപ്പോലെ കൃഷ്ണന്റെ
ഇഷ്ടത്തിനൊത്തു ജീവിക്കുവാന്‍ ആശ!
ഹേ രാധേ എനിക്കും നിന്നെ പോലെ കൃഷ്ണ 
നാമത്തെ ശ്വാസക്കാറ്റായി ശ്വസിക്കാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെ പോലെ കൃഷ്ണന്റെ
വസ്ത്രങ്ങളെ ഉടുക്കാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ കൃഷ്ണനാല്‍ 
അലങ്കരിക്കപ്പെടണം എന്ന് ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ കൃഷ്ണന്റെ
ആലിംഗനം അനുഭവിക്കണം എന്ന് ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ കൃഷ്ണന്റെ 
അധരാമൃതം കുടിക്കാന്‍ ആശ. 
ഹേ രാധേ എനിക്കും നിന്നെപോലെ കൃഷ്ണനെ
നെഞ്ചില്‍ ചുമക്കാന്‍ ആശ. 
ഹേ രാധേ എനിക്കും നിന്നെപോലെ കൃഷ്ണന്റെ
മടിയില്‍ ഇഴയാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ എനിക്കും
നിന്നെപ്പോലെ കൃഷ്ണന്റെ കൈകളില്‍
എന്നെ നല്‍കാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ കൃഷ്ണനു
സ്നേഹത്തോടെ അഴകുള്ള പുഷ്പങ്ങളാല്‍ 
അര്‍ചിക്കാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ 
കൃഷ്ണനെ പ്രേമയില്‍ കെട്ടിയിടാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
കൃഷ്ണന്റെ കൂടെ യമുനയില്‍ നീന്തി 
കളിക്കാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ 
കൃഷ്ണന്റെ കൂടെ ഏകാന്തമായി നികുഞ്ചത്തില്‍
കളിക്കാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
കൃഷ്ണവിരഹത്തില്‍ തുടിക്കാന്‍ ആശ. 
ഹേ രാധേ എനിക്കും നിന്നെപോലെ
കൃഷ്ണനെ ഹൃദയത്തിനുള്ളില്‍ പൂട്ടി വയ്ക്കാനാശ.
ഹേ രാധേ എനിക്കും നിന്നെപോലെ കൃഷ്ണന്‍ 
എന്നെ രഹസ്യമായി അനുഭവിക്കാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
ഭക്തന്മാരോടു കൂടെ കൃഷ്ണനെ ആസ്വദിക്കാന്‍ 
ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
കൃഷ്ണ ചരണത്തില്‍ ശരണാഗതി
ചെയ്യാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
കൃഷ്ണന്റെ വേണുഗാനത്തില്‍ മയങ്ങാന്‍ ആശ.


ഹേ രാധേ എനിക്കും നിന്നെപോലെ
കൃഷ്ണന്റെ സ്നേഹത്തിനു അടിമയാകാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
അഹങ്കാരമില്ലാത്ത ശുദ്ധ പ്രേമയില്‍
വിഹരിക്കുവാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
കൃഷ്ണ നാമം കേട്ടു പുളകമടയാന്‍ ആശ.
ഹേ രാധേ എനിക്കും നിന്നെപോലെ
ഉച്ചി മുതല്‍ ഉള്ളങ്കാല്‍ വരെ
ശ്വാസക്കാറ്റു മുതല്‍ ശരീരം വരെ
മനസ്സ് മുതല്‍ ആത്മാവ് വരെ
ഉറക്കം മുതല്‍ ഉണര്‍വ് വരെ
ഓര്‍മ്മ മുതല്‍ കനവു വരെ
ഏകാന്തത മുതല്‍ ആള്‍കൂട്ടം വരെ 
എങ്ങും എപ്പോഴും കൃഷ്ണനെ 
പ്രേമിക്കാന്‍ ആശ.
പക്ഷെ സത്യമായും ഒരിക്കലും 
നിന്നെപ്പോലെ പറ്റില്ല.
എന്തെന്നാല്‍ നിന്റെ കൃഷ്ണന്‍ സത്യമായിട്ടും 
തന്റെ ഹൃദയത്തില്‍ നിനക്കായി നല്‍കിയ 
സ്ഥലം മറ്റാര്‍ക്കും തരില്ല.
അതു കൊണ്ടു എന്നെ നിന്റെ ദാസിയായി 
അടിമയായി, സ്വന്തായി മാറ്റു.....
അതു മതി...
നിന്റെ ദാസിയായി ഇരിക്കുന്നതിനേക്കാള്‍ 
കൃഷ്ണ പ്രേമ വലുതുമല്ല സുഖമുമല്ല.
ആവശ്യവുമില്ല...
ഞാന്‍ രാധികാ ദാസി എന്നത് കൊണ്ടു മാത്രം 
കൃഷ്ണന്‍ എന്നെ പരിഗണിക്കും....
ഹേ രാധേ.. കൃഷ്ണന്റെ ആനന്ദ വേദമായ 
നീയാണ് എനിക്കു ആനന്ദവേദം..

ദയവു ചെയ്തു ഈ അധമ ജീവന് 
അര്‍ഹത ഉണ്ടോ ഇല്ലയോ.....
ഏതു ജന്മത്തിലും നിന്റെ തിരുവടിയുടെ
അരികില്‍ എന്നെ വെച്ചു കൊള്ളു...
രാധേ രാധേ രാധേ രാധേ
രാധേ രാധേ രാധേ രാധേ
രാധേ രാധേ രാധേ രാധേ
രാധേ രാധേ രാധേ രാധേ!







Thursday, December 24, 2009

നിന്നെക്കൊണ്ടു സാധിക്കും!



നിന്നെക്കൊണ്ടു സാധിക്കും!
രാധേകൃഷ്ണ 
നിന്നെക്കൊണ്ടു നിന്റെ മനസ്സിനെ 
വെല്ലാന്‍ സാധിക്കും!
നിന്നെക്കൊണ്ടു രോഗത്തെ
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു കരച്ചിലിനെ 
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു ഭയത്തെ 
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു ഭ്രാന്തിനെ 
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു ആശയെ 
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു അഹംഭാവത്തെ 
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു  പിടിവാശിയെ  
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു വിഡ്ഢിത്തരത്തെ
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു അലസതയെ 
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു കോപത്തെ 
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു കര്‍മവിനയെ
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു വെപ്രാളത്തെ
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു അഹംഭാവികളെ
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു അക്രമികളെ 
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു സ്വാര്‍ത്ഥ പിശാചുക്കളെ 
വെല്ലാന്‍ സാധിക്കും!
നിന്നെക്കൊണ്ടു മറവിയെ
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു സംശയത്തെ 
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു ശണ്ഠയെ 
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു കാമത്തെ 
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു കളവിനെ
  വെല്ലാന്‍ സാധിക്കും!
നിന്നെക്കൊണ്ടു വൃത്തികേടിനെ 
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു അപമാനത്തെ
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു പെരുമയെ
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു ലോകത്തെ 
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു നിന്നെ 
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു ജീവിതത്തില്‍ 
വെല്ലാന്‍ സാധിക്കും! 
നിന്നെക്കൊണ്ടു ജീവിതത്തെ 
വെല്ലാന്‍ സാധിക്കും! 
എന്തുകൊന്റെന്നാല്‍ നിന്നെകൊണ്ട് 
കൃഷ്ണ നാമജപം ചെയ്യാന്‍ സാധിക്കും!
നിന്നെകൊണ്ട് കൃഷ്ണന്റെ തിരുവടികളില്‍ 
ശരണാഗതി ചെയ്യുവാന്‍ സാധിക്കും!
നിന്നെകൊണ്ട് കൃഷ്ണന്റെ അടുക്കല്‍ 
മനസ്സ് നല്‍കാന്‍ സാധിക്കും!
നിന്നെക്കൊണ്ടു കൃഷ്ണന്റെ ഇഷ്ട പ്രകാരം 
ജീവിക്കാന്‍ സാധിക്കും!

അതുകൊണ്ടു നിന്നെക്കൊണ്ടു സാധിക്കും!
സത്യമായിട്ടും സാധിക്കും!
നിശ്ചയമായിട്ടും സാധിക്കും!
നീ ചെയ്യും....







Wednesday, December 23, 2009

ഞാന്‍ ഒരു ഗോപി!



ഞാന്‍ ഒരു ഗോപി!
രാധേകൃഷ്ണ
എന്റെ പേരു ഗോപാലവല്ലി...

പ്രായം...
കൃഷ്ണനെക്കാള്‍ കുറവ്!


വിദ്യാഭ്യാസം..
രാധാകൃഷ്ണ പ്രേമ!

തൂക്കം..
കൃഷ്ണനെ താങ്ങുന്ന തൂക്കം!

ഉയരം..
കൃഷ്ണന്റെ ഇഷ്ടത്തിനൊത്ത ഉയരം!

കുലം....ഭക്തര്‍ കുലം!

സ്വന്ത നാട്....വൃന്ദാവനം!

അമ്മ....ഭക്തി ദേവി!

അഛന്‍....ജ്ഞാനം!

സഹോദരി....വൈരാഗ്യം!

സഹോദരന്‍....നാമജപം!

എജമാനി.. രാധികാറാണി!

പ്രിയ തോഴികള്‍... മീരാ, ഗോദാ!

ഇഷ്ടപ്പെട്ട കളി.. രാസക്രീഡ!

കാമുകന്‍.. സുന്ദരന്‍ കൃഷ്ണന്‍!

ഇഷ്ടപ്പെട്ട കളിസ്ഥലം...
ശുദ്ധമായ യമുനാ തീരം!

ഇഷ്ടപ്പെട്ട വ്രതം..
തിരുപ്പാവൈ വ്രതം!

രസിച്ചു ഭക്ഷിക്കുന്നത്..
ശ്രീകൃഷ്ണ അധരാമൃതം!

ഇഷ്ടപെട്ട നൃത്തം..
കൃഷ്ണന്റെ പീതാംബരം അഴിഞ്ഞു 
ഊര്‍ന്നിറങ്ങുന്ന നൃത്തം!

 നേരം പോക്ക്...
കൃഷ്ണനെപ്പറ്റി ഏഷണി പറയുന്നത്!

ഇഷ്ടപ്പെട്ട ജോലി...
കൃഷ്ണന്‍ അറിയാതെ വെണ്ണ ഒളിച്ചു വെക്കുന്നത്!

ഇഷ്ടമില്ലാത്തത്...
കൃഷ്ണന്‍ എന്നെ കണ്ടില്ലെന്നു നടിക്കുന്നത്!

അറിയാവുന്നത്...കൃഷ്ണന്റെ പ്രേമ!

അറിയാത്തത്..
കൃഷ്ണന്‍ അറിയാതെ വെണ്ണ ഒളിച്ചു വെക്കുന്നത്!

താങ്ങാനാവാത്തത്...കൃഷ്ണന്റെ വേര്‍പാട്!

ഇഷ്ടമുള്ള വസ്ത്രം...കൃഷ്ണന്‍ അഴിച്ചു ഇട്ട വസ്ത്രം!

വേണ്ടത്...കൃഷ്ണന്റെ ആലിംഗനം!

വേണ്ടാത്തതു...അഹംഭാവം!

ഉടന്‍ ആവശ്യം...കൃഷ്ണ സ്പര്‍ശം!

അത്യാവശ്യം....
കൃഷ്ണന്റെ കൂടെ രാസക്രീഡ!

ഭയപ്പെടുന്നത്...മമകാരത്തിന്!

ഭയപ്പെടാത്തത്... ഭക്തി ചെയ്യുന്നതിന്!

ബലം.. കൃഷ്ണ ഭക്തി!
ദൌര്‍ബല്യം... കൃഷ്ണന്റെ സൌന്ദര്യം!

ആശിക്കുന്നത്..
രാധികയുടെ ദാസിയാകാന്‍!

ഇഷ്ടമുള്ള സംഗീതം..
കണ്ണന്റെ പുല്ലാംകുഴല്‍ നാദം!

ഇഷ്ടപ്പെട്ട ശബ്ദം..
രാധികയുടെ ചെല്ലച്ചിണുങ്ങല്‍!

ഇഷ്ടപ്പെട്ട കൈങ്കര്യം..
രാധികയെ അലങ്കാരം ചെയ്യുന്നത്!

അപഹരിക്കുന്നത്...
രാധിക ധരിച്ച വസ്ത്രത്തെ!

രാത്രിയില്‍ തങ്ങുന്നത്...സേവാ കുഞ്ചത്തില്‍!

പകലില്‍ ഉറങ്ങുന്നത്...ബര്‍സാനാവില്‍!

ഇഷ്ടമുള്ള ഭക്ഷണം..
രാധാ കൃഷ്ണ ഉച്ചിഷ്ടം!

ഇഷ്ടപ്പെട്ട പര്‍വതം...ഗോവര്‍ധന ഗിരി!

ഇഷ്ടപ്പെട്ട നദി....യമുനാ!

ഇഷ്ടപ്പെട്ട  നാട്.... ബര്‍സാനാ!

മേല്‍വിലാസം....
പുജ്യ ശ്രീശ്രീ അമ്മയുടെ തിരുമാളിക,

രാധേകൃഷ്ണാ  സത്സംഗം!

Tuesday, December 22, 2009

രഹസ്യമായി പറയുമോ?



രഹസ്യമായി പറയുമോ?
രാധേകൃഷ്ണ
 ആഞ്ചനേയാ!   ഹനൂമന്താ!
വായുകുമാരാ!    വാനരോത്തമാ!
രാമദാസാ!
എനിക്കു നിന്നോടു ചില രഹസ്യങ്ങള്‍ 
ചോദിച്ചറിയാന്‍ ആശയുണ്ട്!
നിന്റെ കാതോടു പറഞ്ഞു വെയ്ക്കാം!
 എനിക്കു പക്വത വരുമ്പോള്‍ മറക്കാതെ 
പറഞ്ഞു തരു!


ജഡാമുടിയും മരവുരിയും ധരിച്ച വനവാസ രാമന്റെ
സൌന്ദര്യം ദര്‍ശിച്ച നിന്റെ കണ്ണുകളുടെ സുഖത്തെ
സ്നേഹമുള്ള ആഞ്ചനേയാ!
എനിക്കു രഹസ്യമായി പറഞ്ഞു തരാമോ? 

മനുഷ്യ വേഷം ധരിച്ച രാമനോട് ബ്രഹ്മചാരി വേഷം
ധരിച്ചു സംസാരിച്ചു, രാമന്റെ മറുപടിയും കേട്ട
നിന്റെ കാതിന്റെ സുഖത്തെ
വാക്ക്ധീരാ ആഞ്ചനേയാ! 
എനിക്കു രഹസ്യമായി പറഞ്ഞു തരാമോ? 

ഒരു തോളില്‍ രാമനെയും മറു തോളില്‍ ലക്ഷ്മണനെയും 
ചുമന്ന തോളിന്റെ സുഖത്തെ 
ബലശാലി ആഞ്ജനേയാ! 
എനിക്കു രഹസ്യമായി പറഞ്ഞു തരാമോ?

രാമന്‍ നിന്നെ വിളിച്ചു മോതിരം നല്‍കി 
സീതയ്ക്ക് കൊടുക്കാന്‍ പറഞ്ഞപ്പോള്‍
അതു വാങ്ങിയ നിന്റെ കൈകളുടെ സുഖത്തെ
മാരുതിരായാ ആഞ്ചനേയ!
 എനിക്കു രഹസ്യമായി പറഞ്ഞു തരാമോ? 

സീതയെ അന്വേഷിച്ചു ലങ്കയിലേക്ക് ചാടുമ്പോള്‍ 
"ജയ്‌ ശ്രീരാം" എന്ന നാമത്തെ ഉറക്കെ പറഞ്ഞ
നിന്റെ നാവിന്റെ സുഖത്തെ
രാമദാസ ആഞ്ചനേയ!
 എനിക്കു രഹസ്യമായി പറഞ്ഞു തരാമോ?
 
അശോക വനത്തില്‍ സീതാ ദേവിയെ കണ്ട ആ
നിമിഷങ്ങളില്‍ നിന്‍ മനസ്സിലുണ്ടായ
പരമാനന്ദത്തെ പ്രേമദൂതാ ആഞ്ചനേയാ!
എനിക്കു രഹസ്യമായി പറഞ്ഞു തരാമോ? 
 
രാമന്റെ വക്ഷസ്ഥലത്തില്‍ കുടികൊള്ളുന്ന സീതയോട് 
രാമായണം പറഞ്ഞ നിന്റെ തിരുവായായുടെ
സന്തോഷത്തെ, അശോക ആഞ്ചനേയ!
എനിക്കു രഹസ്യമായി പറഞ്ഞു തരാമോ?
 
അമ്മയെയും പ്രഭുവിനെയും വേര്‍പിരിച്ച ദുഷ്ട 
അസുരനെ കണ്ടപ്പോള്‍ നിന്റെ മനസ്സിലുണ്ടായ
കോപത്തെ രാ‍മദൂത ആഞ്ചനേയ!
എനിക്കു രഹസ്യമായി പറഞ്ഞു തരാമോ?
 
സീതയെ പിരിയാത്ത രാമനോട് "കണ്ടേന്‍ സീതയെ"
എന്ന്‍ പറഞ്ഞു, സീതയുടെ ചൂടാമണിയെ കൊടുത്തു 
രാമന്റെ ആലിംഗനം അനുഭവിഅച്ച നിന്റെ തിരുമേനിയുടെ
പുളകത്തെ രാമഭാദ്ര ആഞ്ചനേയാ!
എനിക്കു രഹസ്യമായി പറഞ്ഞു തരാമോ?
 
വിഭീഷണനു  വേണ്ടി നീ രാമനോട് വാദിച്ചു
ലോകത്തിനായി രാമന്‍ ശരണാഗതി പറഞ്ഞു തന്ന
സമയത്തില്‍ നിന്റെ കണ്ണില്‍ നിന്നും ഒഴുകിയ
ആനന്ദകണ്ണീരിന്റെ രുചിയെ
ഭക്തവത്സല  ആഞ്ചനേയ!
 എനിക്കു രഹസ്യമായി പറഞ്ഞു തരാമോ?
 
രാമന്റെ ധര്‍മ്മ യുദ്ധത്തില്‍ നാശരഹിതരായ 
രാമലക്ഷ്മണര്‍ക്കു  വേണ്ടി സഞ്ചീവിനി മലയെ 
കൊണ്ടു വന്ന ധീരത ചൊരിയുന്ന നിന്റെ ഭുജത്തിന്റെ
 സുഖത്തെ സഞ്ചീവിനി ആഞ്ചനേയ!
 എനിക്കു രഹസ്യമായി പറഞ്ഞു തരാമോ?
 
ദാശരഥി രാമന്റെ വിജയത്തെ സീതയോട് 
പറഞ്ഞു രാക്ഷസികളെ വധിക്കാന്‍ വരം ചോദിക്കേ
സീത നിന്നോടു ക്ഷോഭിച്ചപ്പോള്‍ 
ചടുലതയാര്‍ന്ന നിന്റെ ഹൃദയത്തുടിപ്പിനെ
ശ്രീരാമ ജയ ആഞ്ചനേയ!
എനിക്കു രഹസ്യമായി പറഞ്ഞു തരാമോ?
 
ഭരദ്വാജരുടെ ആശ്രമത്തില്‍ നിന്റെ ഭഗവാന്‍ 
ശ്രീരാമനോട് കൂടെ ഒരേ ഇലയില്‍ വിരുന്നുണ്ടപ്പോള്‍
പുരുഷോത്തമനോടു തോറ്റു, നിന്റെ പുരുഷത്വം 
നഷ്ടപ്പെട്ടു പരിതപിച്ചത്‌ 
വീര ആഞ്ചനേയ!
  എനിക്കു രഹസ്യമായി പറഞ്ഞു തരാമോ? 
 
ചക്രവര്‍ത്തി തിരുമകന്റെ പട്ടാഭിഷേകത്തില്‍ നിന്റെ
ഹൃദയത്തില്‍ സഞ്ചരിച്ച നിന്റെ രാമന്റെ
സൌന്ദര്യത്തില്‍ ഭ്രമിച്ച നിന്റെ
ഇന്ദ്രിയങ്ങളുടെ കോലാഹല വൈഭവത്തെ 
അതി സുന്ദര ആഞ്ചനേയാ!
എനിക്കു രഹസ്യമായി പറഞ്ഞു തരാമോ?
 
എല്ലാരും കൈങ്കര്യം തട്ടിപ്പറിക്കാന്‍ വിചാരിക്കെ 
സുന്ദരന്‍ കോട്ടുവായിടുമ്പോള്‍ വിരല്‍ ഞൊടിക്കുന്ന
കൈങ്കര്യം ചെയ്ത നിന്റെ വിരലുകളുടെ 
അത്ഭുതമായ ഭാഗ്യ വിശേഷത്തെ 
കൈങ്കര്യ ശിഖാമണി ആഞ്ചനേയാ!
എനിക്കു രഹസ്യമായി പറഞ്ഞു തരാമോ? 
 
ഇവയല്ലാതെ നീ അനുഭവിക്കുന്ന രാ‍മ രഹസ്യങ്ങള്‍
പല കോടി....
എനിക്കു നിന്റെ രാമനെ വേണ്ടാ...
നിന്റെ അനുഭവങ്ങള്‍ മാത്രം മതി....

എന്റെ കൃഷ്ണനെ എന്റെ രാധികയെ
ഞാന്‍ അനുഭവിക്കാന്‍.
നിന്റെ വിനയം വേണം...
നിന്റെ ഭക്തി വേണം...
നിന്റെ ദാര്‍ഡ്യം വേണം..
നിന്റെ ബലം വേണം...
നിന്റെ മനം വേണം...
അതിനെ നീ എനിക്കു
 എനിക്കു രഹസ്യമായി പറഞ്ഞു തരു...
അതു മതി.
 
 ഞാനും വാനരം തന്നെയാണ്...
പക്ഷെ നിന്നെ പോലെ നല്ല വാനരമല്ല...
നിന്നെപ്പോലെ ഭക്ത വാനരമല്ല...

എന്റെ രാധികാകൃഷ്ണന് സേവാ കുഞ്ചത്തില്‍ 
കൈങ്കര്യം ചെയ്യുന്ന ഒരു കൃഷ്ണവാനരമായി
രാധികാ ചൂടാമണിയെ എടുത്തുകൊണ്ടു 
ഇടയനോടു "കണ്ടേന്‍ രാധയേ" എന്ന് 
പറഞ്ഞു ഒരു രഹസ്യ ആലിംഗനം 
പ്രാപിക്കാന്‍ നിന്നെ പ്രാര്‍ത്ഥിക്കുന്നു.

രാധികയും "ഹേ ഗോപാല വാനരമേ
കൃഷ്ണനെ വേഗം വരാന്‍ പറയു" എന്ന്
തന്റെ പ്രേമത്തെ എന്നോടു പറഞ്ഞു 
അതു കേട്ടു ഞാന്‍ തലകുത്തി മറിഞ്ഞു 
രാധികയെ ചിരിപ്പിക്കുന്ന ഒരു വാനരമായി 
മാറാന്‍ എനിക്കു പ്രേമഭക്തിയെ 
കൃഷ്ണാഞ്ചനേയാ! രഹസ്യമായി പറഞ്ഞു തരുമോ?

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP