Sri Ananatha Padhma Nabha Swami
Saturday, October 31, 2009
Friday, October 30, 2009
സത്യമായിട്ടും നഷ്ടമല്ല!
സത്യമായിട്ടും നഷ്ടമല്ല!
രാധേകൃഷ്ണ
Posted by VEDHASAARAM at 9:00 AM 0 comments
നിനക്കും തുളസി ആകാം!
നിനക്കും തുളസി ആകാം!
രാധേകൃഷ്ണ
എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഹരിതത്തെ രക്ഷിക്കു!
നിന്നെ കൊണ്ട് ഭഗവാനു എന്ത് പ്രയോജനം?
സ്വയം നിനക്കു പ്രയോജനമായിരുന്നാല്‍
ഭഗവാനു അതു മാത്രം മതി!
ഭഗവാനെ വിശ്വാസിക്കു!
ഭാഗവന്നാമത്തെ പറയു!
മനസ്സിനെ ഭഗവാന്റെ വൈഭവത്തില്‍ ഇരുത്തു!
നിന്റെ ജീവിതത്തെ നല്ല രീതിയില്‍ നടത്തി
ആനന്ദത്തില്‍ മൂഴ് കി
ഈ ജന്മത്തില്‍ തന്നെ കരപറ്റിയാല്‍
ഭഗവാനു പ്രയോജനം !
എല്ലാവര്‍ക്കും പ്രയോജനപ്രദമായി ഇരിക്കാന്‍ സാധിക്കുമോ?
അങ്ങനെ ആരെങ്കിലും ഉണ്ടോ?
ഉണ്ട് ! ഉണ്ട്!
തുളസിയെ കൊണ്ട് തുളസിക്ക് ഉപയോഗം!
തുളസിയെ കൊണ്ട് മറ്റുള്ളവര്‍ക്ക് ഉപയോഗം!
തുളസിയെ കൊണ്ട് ലോകത്തിനു ഉപയോഗം!
തുളസിയെ കൊണ്ടു ഭഗവാന് ഉപയോഗം!
തുളസി ദേവി പവിത്രയായത് കൊണ്ട് ഭഗവാന്റെ
തിരുമുടി അലങ്കരിക്കുന്നു. അതു കൊണ്ട് അവള്‍ക്ക്
സ്വയം പ്രയോജനം!
തുളസിയെകൊണ്ട് ഭഗവാനെ അര്‍ച്ചിക്കുമ്പോള്‍
മറ്റുള്ളവരുടെ പാപം നശിക്കുന്നു. അത് കൊണ്ട്
അവള്‍ മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടുന്നു!
ഈ ലോകത്തില്‍ അല്ലേ വൃന്ദാവനം?
തുളസി ദേവി അല്ലേ വൃന്ദാവനം?
വൃന്ദാവനം സ്വയം കൃഷ്ണന്‍ അല്ലേ?
ആണ്ടാള്‍ എന്ന ഭക്തയെ ലോകത്തിനു
നല്‍കിയതും തുളസിയല്ലേ? അങ്ങനെ
തുളസിയാല്‍ ഇന്ന് ലോകം മുഴുവനും കൃഷ്ണനെ
അനുഭവിക്കുന്നത് കൊണ്ട് അവള്‍ ലോകത്തിനു
പ്രയോജനമായി!
എന്നും കൃഷ്ണന്റെ ഇഷ്ടത്തിനനുസരിച്ച് ഇരിക്കുന്നത്
കൊണ്ട് ഒരിക്കലും പിരിയാത്ത കൃഷ്ണപ്രിയയാണ് തുളസി !
ഇന്ന് അവള്‍ ഭഗവാന് സ്വയം അര്‍പ്പിച്ച ദിവസം!
ഭഗവാനെ വിവാഹം ചെയ്ത ദിവസം !
ഭഗവാനും തുളസി മുടിയില്‍ ചൂടിയ ദിവസം !
ഇന്ന് തുളസിയെ കൊണ്ടാടു!
താല്പര്യത്തോടെ പൂജിക്കു!
എന്നും തുളസിയെ ആശ്രയിച്ചു കൊള്ളൂ!
ദിവസവും കൃഷ്ണന് തുളസി സമര്‍പ്പിക്കു!
നിനക്കും സ്വയം തുളസിയകാമല്ലോ?
പിന്നെ നിന്നെയും ഭഗവാന് അര്‍പ്പിക്കാമല്ലോ!
Posted by VEDHASAARAM at 5:53 AM 0 comments
Thursday, October 29, 2009
കൃഷ്ണനു മാത്രം!
കൃഷ്ണനു മാത്രം!
നിന്റെ മനസ്സില്‍ ആയിരം സംഭവങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം മുറിവുകള്‍!
നിന്റെ മനസ്സില്‍ ആയിരം വഴക്കുകള്‍!
നിന്റെ മനസ്സില്‍ ആയിരം നൊമ്പരങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം രോദനങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം കുറ്റബോധങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം പാപങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം അന്വേഷണങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം പ്രശ്നങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം ബന്ധങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം ശത്രുക്കള്‍!
നിന്റെ മനസ്സില്‍ ആയിരം സംശയങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം മലങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം വൃത്തികേടുകള്‍!
നിന്റെ മനസ്സില്‍ ആയിരം അഹംഭാവങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം സ്വപ്രശംസകള്‍!
നിനെ മനസ്സില്‍ ആയിരം അസൂയകള്‍!
നിന്റെ മനസ്സില്‍ ആയിരം നിരാശകള്‍ !
നിന്റെ മനസ്സില്‍ ആയിരം രഹസ്യങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം പദ്ധതികള്‍!
നിന്റെ മനസ്സില്‍ ആയിരം ചതികള്‍!
നിന്റെ മനസ്സില്‍ ആയിരം തോല്‍വികള്‍!
നിന്റ മനസ്സില്‍ ആയിരം അപമാനങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം വിഭ്രമങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം സ്വപ്നങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം സങ്കല്‍പ്പങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം ദ്രോഹങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം അളവുകള്‍!
നിന്റ മനസ്സില്‍ ആയിരം വ്യത്യാസങ്ങള്‍!
നിന്റെ മനസ്സില്‍ ആയിരം ഏറ്റക്കുറച്ചിലുകള്‍ !
രാധേകൃഷ്ണ!
നിന്റെ മനസ്സിന്റെ കളികളെ കണ്ടോ?
ആശ്ചര്യം തോന്നുന്നുവോ? ഭയം തോന്നുന്നുവോ?
ഇനിയും പറയട്ടെ? സത്യം താങ്ങാനാകുമോ?
പോട്ടെ കളയു!
മനസ്സില്‍ ഇതൊക്കെ ഇരുന്നാല്‍ എവിടെ സ്വൈരം?
ഇതിനൊക്കെ സ്ഥലം ഉണ്ടാവുമെങ്കില്‍ എവിടെ
കൃഷ്ണനു സ്ഥലം?കൃഷ്ണനു മാത്രം
സ്ഥലമുണ്ടെങ്കില്‍ ഇവയ്ക്കു എവിടെ സ്ഥലം?
മനസ്സില്‍ കൃഷ്ണനു മാത്രം സ്ഥലം നല്‍കുവാന്‍
ചെവിയില്‍ ഒരു രഹസ്യം പറയട്ടെ?
നിന്റെ ചെവി എന്റടുത്തു കൊണ്ടു വരു!
"രാധേകൃഷ്ണ" എന്ന്‍ വിടാതെ ഗുരുജിഅമ്മയുടെ
ധ്യാനത്തോടെ പറഞ്ഞു കൊണ്ടിരിക്കു!
ഇത് മാത്രം നീ ചെയ്യു! പിന്നെന്താ!!!!!
ആരും അറിയാതെ നിന്റെ ഹൃദയത്തില്‍
നിന്റെ കണ്ണനെ മാത്രം അനുഭവിച്ചു കൊണ്ടിരിക്കാം!
അങ്ങനെ നിന്റെ കണ്ണനെ ഉള്ളതു പോലെ അനുഭവിക്കാന്‍
തുലാ മാസത്തിലെ ചതയ തിരുനക്ഷത്രമായ
ഇന്ന് "തിരു" കണ്ട, "പൊന്മേനി" കണ്ട,
"അണി നിറം" കണ്ട, "പൊന്നാഴി" കണ്ട,
"ശംഖം കൈ" കണ്ട, പേയാള്‍വാരുടെ
ചരണങ്ങളില്‍ പ്രാര്‍ത്ഥിക്കു!
Posted by VEDHASAARAM at 5:29 AM 0 comments
Wednesday, October 28, 2009
സ്നേഹമായി മാറൂ!
Posted by VEDHASAARAM at 2:14 PM 0 comments
നീ തന്നെ പറയു!
നീ തന്നെ പറയു!
എന്നാല്‍ ഭഗവാനും സൌലഭ്യമില്ല!
ഭക്തനും ഭഗവാനും തമ്മില്‍ വലിയ വ്യത്യാസമില്ല!
അത് കൊണ്ട് വൈകുണ്ഠ ലോകം അത്ര ഉയര്‍ന്നതല്ല!
ഇന്ദ്രന്റെ സ്വര്‍ഗ്ഗലോകത്തില്‍ ശരീര സുഖം ധാരാളം ലഭ്യമാണ്!
അവിടെ രംഭയുണ്ട്! ഉര്‍വശിയുണ്ട് ! ആട്ടവും പാട്ടും ഉണ്ട്!
അമൃതം ഉണ്ട്! അസുര ഭയവും ഉണ്ട്!
തീര്‍ച്ചയായും ശാശ്വതമല്ല!
എപ്പോള്‍ വേണമെങ്കിലും താഴേക്കു തള്ളിയിടും!
കൂടാതെ നല്ലവരായവര്‍ ആരും അവിടെ ഇരിക്കില്ല!
നന്നാവാന്‍ അവിടെ ഒരു വഴിയും ഇല്ല!
അത് കൊണ്ട് സ്വര്‍ഗ്ഗവും വ്യര്‍ത്ഥമാണ് !
നരക ലോകം ഭയങ്കരമായതാണ് !
ശിക്ഷകള്‍ മാത്രമാണ് അതിന്റെ ഫലം!
84 ലക്ഷം വിധത്തില്‍ ശിക്ഷകള്‍ ഉണ്ട് !
പാപികളും, മഹാപാപികളും, ഉണ്ട് !
ക്രൂരതയുണ്ട് , ഭീകരതയുണ്ട് !
ക്ലേശങ്ങളുണ്ട്, ശരീര വേദന ധാരാളം ഉണ്ട് !
പക്ഷെ ശിക്ഷ കൊണ്ട് നല്ല ബുദ്ധി ഉണ്ടാവും!
മനുഷ്യ ജീവിതത്തിന്റെ മഹത്വം മനസ്സിലാകും!
അത് കൊണ്ടു നരക ലോകം നല്ലതാണ്!
ഭുഗോളം എല്ലാം കലര്‍ന്ന ഒന്നാണ്!
വിശപ്പുണ്ട്, പട്ടിണിയുണ്ട് !
സ്നേഹം ഉണ്ട്, ഷഡ് രസ ഭക്ഷണം ഉണ്ട് !
ഭയം ഉണ്ട്, ചഞ്ചലം ഉണ്ട് !
നിശയുണ്ട്, ഉദയം ഉണ്ട്!
വഴക്ക് ഉണ്ട്, സമാധാനം ഉണ്ട്!
വിരോധി ഉണ്ട്, സുഹൃത്ത് ഉണ്ട്!
ജനനം ഉണ്ട്, മരണം ഉണ്ട്!
നന്മയുണ്ട് തിന്മായുണ്ട് !
ചിരിയുണ്ട്, കരച്ചില്‍ ഉണ്ട് !
രോഗം ഉണ്ട് ഔഷധം ഉണ്ട് !
യൌവനം, ഉണ്ട്, വാര്‍ദ്ധക്യം ഉണ്ട്!
അജ്ഞതയുണ്ട്, അറിവുണ്ട് !
പ്രതീക്ഷ ഉണ്ട്, നിരാശ ഉണ്ട് !
ദൌര്‍ബല്യം ഉണ്ട്, ബലം ഉണ്ട്!
ചോദ്യം ഉണ്ട്, ഉത്തരം ഉണ്ട് !
വിയോഗം ഉണ്ട്! കൂടിച്ചേരല്‍ ഉണ്ട്!
വൈകല്യം ഉണ്ട്, സഹായം ഉണ്ട്!
ചതി ഉണ്ട്, വിശ്വാസം ഉണ്ട് !
തെറ്റുണ്ട് പരിഹാരം ഉണ്ട് !
പാപം ഉണ്ട്, പഴിയുണ്ട്, പുണ്യം ഉണ്ട് !
ദാരിദ്ര്യം ഉണ്ട്, പണം ഉണ്ട് !
പിശുക്ക് ഉണ്ട്, ദാനം ഉണ്ട് !
അഹംഭാവം ഉണ്ട്, നാശം ഉണ്ട് !
ക്ഷാമം ഉണ്ട്, ധൂര്‍ത്ത് ഉണ്ട് !
അഹങ്കാരം ഉണ്ട്, വധം ഉണ്ട് !
മോഷണം ഉണ്ട്, നുണയുണ്ട്!
നല്ലവന്‍ ഉണ്ട്, ദുഷ്ടനുണ്ട്!
ഇനിയും എന്തൊക്കെയോ ഉണ്ട് !
ഇവയല്ലാതെ
ക്ഷേത്രം ഉണ്ട്, പുണ്യ നദികള്‍ ഉണ്ട്!
പുരാണങ്ങള്‍ ഉണ്ട്, ഇതിഹാസങ്ങള്‍ ഉണ്ട് !
അവതാരങ്ങള്‍ ഉണ്ട്, ഭക്തന്മാര്‍ ഉണ്ട് !
സദ്ഗുരു ഉണ്ട്, ഭക്തി ഉണ്ട്, നാമജപം ഉണ്ട് !
സത്സംഗം ഉണ്ട്, ശരണാഗതി ഉണ്ട്,
ആള്‍വാര്‍കള്‍ ഉണ്ട്, രാമാനുജര്‍ ഉണ്ട് !
ആണ്ടാള്‍ ഉണ്ട്, മധ്വര്‍ ഉണ്ട്, രാഘവേന്ദ്രര്‍ ഉണ്ട് !
കൃഷ്ണ ചൈതന്യര്‍ ഉണ്ട്, മീരാ ഉണ്ട്, ജയദേവര്‍ ഉണ്ട് !
തുക്കാരാം ഉണ്ട്, അന്നമാചാര്യാ ഉണ്ട് !
വേദാന്ത ദേശികര്‍ ഉണ്ട്, സക്കുബായ് ഉണ്ട് !
ഇനിയും പലരും ഉണ്ട് !
രാധികാ ഉണ്ട്, കൃഷ്ണന്‍ ഉണ്ട്, വൃന്ദാവനം ഉണ്ട് !
പ്രേമം ഉണ്ട്, രാസക്രീഡ ഉണ്ട്, ഗുരുജി അമ്മ ഉണ്ട് !
ദിവസവും വേദസാരം ഉണ്ട് !
ഇപ്പോള്‍ നീ തന്നെ പറയു !
Posted by VEDHASAARAM at 4:00 AM 0 comments
Tuesday, October 27, 2009
നീരാടി വന്നു !
വന്നു! ക്ഷീരാബ്ധി നാഥന്‍ ലവണ സമുദ്രത്തില്‍
സന്തോഷത്തോടെ നീരാടി വന്നു!
നീരാടി വന്നു!ഉപ്പു മാങ്ങാ കടിക്കുന്നവന്‍,
ഭക്തര്‍കളോട് കൂടെ ചാടി ചാടി ഉരുണ്ടു ഉരുണ്ടു
വിമാനങ്ങളെ തടഞ്ഞ് രാജാധിരാജന്‍, ഒന്നിനും
അടങ്ങാത്ത ദേവാതി ദേവന്‍ നീരാടി വന്നു!
യവനര്‍കളുടെ ശിരം താഴ്ത്തി വീറോടെ നീരാടി
നീരാടി വന്നു! മുന്ന് വിധ മദങ്ങളും പിടിച്ച ദ്വിജന്മാരെ
എല്ലാവരോടും കൂടി സ്നാനം ചെയ്യിപ്പിച്ച് നീരാടി വന്നു!
ഗോപാലവല്ലിക്ക് തിരുക്കോളൂരില്‍ ക്ഷേമവിത്തനായി
ദര്‍ശനം തന്ന്‍ നീരാടി വന്നു! ഇനിയും ആറുമാസം
ഉണ്ടല്ലോ അടുത്ത ആറാട്ടിന് ! അത് വരെ
ശരീരം ഇരിക്കുമോ? ജീവന്‍ തങ്ങുമോ? ഓര്‍മ്മ ഉറയ്ക്കുമോ?
ശ്രദ്ധ കൂടുമോ? ഇതൊക്കെ ഉണ്ടാവുമെങ്കില്‍
അടുത്ത ആറാട്ടിന് ഇപ്പോഴേ പറഞ്ഞ് വെക്കണം!
നാമും പോയി ചേരണം! അത് വരെ ആയിരത്തിലെ
ഒരു നാമം പറഞ്ഞിരിക്കാം!
Posted by VEDHASAARAM at 10:56 PM 0 comments
നീരാട്ടാടാന്‍ പോകുന്നു!
Posted by VEDHASAARAM at 5:15 PM 0 comments
ആനന്ദം പൊഴിയുന്നു!
ആനന്ദം പൊഴിയുന്നു!
രാധേകൃഷ്ണ !
Posted by VEDHASAARAM at 5:26 AM 0 comments
ജയിക്കുന്നത് സുലഭം!
ജയിക്കുന്നത് സുലഭം!
നിന്നെ പറ്റിക്കുന്നത് ! ആദ്യം നിന്റെ മനസ്സാല്‍ നീ
പറ്റിക്കപ്പെട്ടതിനു ശേഷം മാത്രമാണ്
മറ്റുള്ളവരാല്‍ നീ പറ്റിക്കപ്പെടുന്നത് ! അത് കൊണ്ട്
നിന്റെ മനസ്സിനെ നീ ആദ്യം ജയിക്കു! സ്വന്തം
മനസ്സിനെ ആരാണോ ജയിക്കുന്നത് അവര്‍ക്ക് മാത്രമാണ്
ലോകത്തെ ജയിക്കുന്നതിനു കഴിയുക! നിന്റെ മനസ്സിനെ
ജയിക്കുന്നത് വളരെ സുലഭം! വിടാതെ ഭാഗവന്നാമം
ഉരുവിട്ട് കൊണ്ടിരുന്നാല്‍ തന്നെ മനസ്സ് താനേ അടങ്ങും!
"രാധേകൃഷ്ണ രാധേകൃഷ്ണ എന്ന്‍ പറഞ്ഞുകൊണ്ടേയിരിക്കു!
നിന്റെ മനസ്സിനെ ജയിക്കാനുള്ള രഹസ്യം ഭഗവാന്‍
കൃഷ്ണന് മാത്രമേ അറിയുള്ളു!
Posted by VEDHASAARAM at 4:00 AM 0 comments
Monday, October 26, 2009
നിനക്കും മനസ്സിലാകും!
നിനക്കും മനസ്സിലാകും!
Posted by VEDHASAARAM at 12:25 PM 0 comments
കണ്ണനെ അപഹരിക്കു!
കണ്ണനെ അപഹരിക്കു!
മലയെവീണ്ടും താഴെ വെച്ച ദിനം! ഇന്ദ്രന്‍
കാമധേനുവിനെ കൊണ്ട് കൃഷ്ണന് ആകാശ ഗംഗയാല്‍ അഭിഷേകം ചെയ്ത് "ഗോവിന്ദാ ഗോവിന്ദാ!" എന്ന്‍
വിളിച്ച് കണ്ണന്റെ പാദങ്ങളില്‍ തന്നെ അര്‍പ്പിച്ച
ഉന്നതമായ ദിവസം!നീയും നിന്റെ അഹംഭാവത്തെ
ഉപേക്ഷിച്ച് കണ്ണന്റെ കഴലിണകളെ പിടിച്ചു
കൊള്ളൂ!"ഗോവിന്ദാ ഗോവിന്ദാ!" എന്ന്‍ വാവിട്ടലറി
Posted by VEDHASAARAM at 10:07 AM 0 comments
ഇതാണ് സത്യം!
Posted by VEDHASAARAM at 4:00 AM 0 comments
Sunday, October 25, 2009
നിന്‍ മനം
വൃന്ദാവനമാക്കി മാറ്റാന്‍ രാധയേ ശരണം പ്രാപിക്കു!
ഗോവര്‍ധനമായി മാറ്റാന്‍ശ്രീ കൃഷ്ണ ചൈതന്യരോട്
രഹസ്യമായി പ്രാര്‍ത്ഥിക്കു!
കൃഷ്ണ ഭ്രാന്തായി മാറ്റാന്‍ ശുക ബ്രഹ്മാര്‍ഷിയോട്
പ്രേമ പാഠം അഭ്യസിക്കു!
Posted by VEDHASAARAM at 4:00 AM 0 comments
Saturday, October 24, 2009
നിന്റെ കടമ !!
ചെയ്യുന്നതാണ് നിന്റെ കടമ!
Posted by VEDHASAARAM at 4:00 AM 0 comments
Friday, October 23, 2009
വാശി നല്ലതാണ്!
വാശി നല്ലതാണ്!
Posted by VEDHASAARAM at 4:00 AM 0 comments
Thursday, October 22, 2009
നിനക്ക് അടിമ
രാധേകൃഷ്ണ !!
Posted by VEDHASAARAM at 4:04 AM 0 comments
Wednesday, October 21, 2009
ഇനിയെങ്കിലും നന്നാകൂ!
ഓരോ ദിവസവും ലോകത്തില്‍ കോടി കോടി സംഭവങ്ങള്‍
Posted by VEDHASAARAM at 4:00 AM 0 comments
Tuesday, October 20, 2009
ദീപാവലി തീര്‍ന്നിട്ടില്ല !
Posted by VEDHASAARAM at 4:00 AM 0 comments
Monday, October 19, 2009
ഇന്ന് ഗോവര്‍ധന പുജാ!
രാധേകൃഷ്ണ!
ഇന്ന് ഗോവര്‍ധന പൂജ ചെയ്യാം!
Posted by VEDHASAARAM at 5:00 PM 0 comments
നീ ആര്?
നീ വിഡ്ഢിയല്ല ബുദ്ധിമാനുമല്ല
നീ രോഗിയല്ല ഭ്രാന്തനുമല്ല
നീ ശരീരമല്ല മനസ്സുമല്ല
നിന്നെ ആരും നിയന്ത്രിക്കുന്നില്ല
നീ സ്വയം കബളിപ്പിച്ചു കൊണ്ടിരിക്കുന്നു.
ഇനിയെങ്കിലും മനസ്സിലാക്കു
നീ ആത്മാവാണ് അനശ്വരമായ ആത്മാവാണ്
ആരാലും നശിപ്പിക്കപ്പെടാന്‍ സാധിക്കാത്ത ആത്മാവാണ്
നീ ഭഗവാന്റെ സ്വത്താണ്
ഭഗവാന് ഏറ്റവും പ്രിയമായ പരിശുദ്ധമായ ആത്മാവാണ്.
ഇത് നല്ല വണ്ണം മനസ്സിലാക്കി നിന്റെ ശരീരം എന്ന ഉപകരണത്തെ നല്ല രീതിയില്‍ ഉപയോഗിച്ചു ജീവിത വിജയം കൈവരിക്കുക.
Posted by VEDHASAARAM at 4:00 AM 0 comments
Sunday, October 18, 2009
ചവറ്റു കുട്ടയോ രത്ന പേടകമോ
Posted by VEDHASAARAM at 4:00 AM 0 comments
Saturday, October 17, 2009
വരണം വരണം !
Posted by VEDHASAARAM at 10:25 AM 0 comments
ഇന്ന് ഉന്നതമായ ദിവസമാകുന്നു!
Posted by VEDHASAARAM at 10:08 AM 0 comments
കൃഷ്ണ ദീപാവലി
കൃഷ്ണന്റെ കൂടെ കളിച്ച, രാധിക റാണിയുടെ സ്നേഹമയമായ ആശിസ്സുകളോടെ,ഗുരുജി അമ്മയുടെ കുഞ്ഞായി,
കൃഷ്ണനോടു കൂടി കുളിരണം!
Posted by VEDHASAARAM at 9:31 AM 0 comments
ഇനി എന്നും ജ്ഞാന ദീപാവലി
പ്രകാശിക്കുവാനാണ് "ദീപാവലി"!
"കാമ ക്രോധശ്ച്ച ലോഭസ്ച ദേഹേ തിഷ്ഠന്തി തസ്ക്കരാ
നമ്മുടെ ശരീരത്തിലുള്ള കാമം ക്രോധം സ്വാര്‍ത്ഥത എന്ന മുന്നു കള്ളന്മാര്‍ നമ്മുടെ ജ്ഞാനം എന്ന രത്നത്തെ അപഹരിക്കുന്നു. അത് കൊണ്ട് ജാഗ്രതയോടെ ഇരിക്കുക
ജാഗ്രതയോടെ ഇരിക്കുക! അത് കൊണ്ട് ആരും ജ്ഞാനത്തിനെ അന്വേഷിച്ച് പോകണ്ട കാര്യമില്ല! നമ്മിലുള്ള കാമ, ക്രോധ ലോഭത്തെ നശിപ്പിച്ചാല്‍ തന്നെ മതിയാകും!
ചിലരൊക്കെ പറയുന്നത് പോലെ ഭയം ജ്ഞാനത്തിന്റെ ആരംഭമല്ല! ഭയമില്ലാതെ ഇരിക്കുന്നതാണ് ജ്ഞാനം! ഉള്ളതിനെ ഉള്ളത് പോലെ അറിഞ്ഞു ഭയമില്ലാതെ, ചഞ്ചലമില്ലാതെ, ദു:ഖിക്കാതെ ആനന്ദത്തോടെ ഇരിക്കുന്നതാണ് ജ്ഞാനം!
കാമം ക്രോധം ലോഭം തുടങ്ങിയവ അസുര ഗുണങ്ങളാകുന്നു.ഭക്തി, ശാന്തത ത്യാഗം പോലെയുള്ള ദേവ ഗുണങ്ങള്‍ ഈ അസുര ഗുണങ്ങള്‍ക്ക് ഒട്ടും യോജിക്കാത്തതാണ്. ദേവ ഗുണങ്ങള്‍ അസുരഗുണങ്ങളോട് അടങ്ങി പോകും. അസുരഗുണങ്ങള്‍ എല്ലാം
നരകാസുരനാകുന്നു. ദേവഗുണങ്ങള്‍ ഇന്ദ്രനും. അപ്പോള്‍ ഇവയെ നശിപ്പിക്കാന്‍ സാധിക്കില്ലയോ എന്ന പ്രതീക്ഷ കൈവെടിയണ്ട! ഇവറ്റയെ നശിപ്പിക്കാന്‍ ദേവഗുണങ്ങള്‍ ഒരേയൊരു കാര്യം മാത്രം ചെയ്‌താല്‍ മതി. അതെന്താണ്? വളരെ കഠിനമായ കാര്യമാണോ? വളരെ പ്രയത്നിച്ച് ഒരു പാടു കാലം
കാത്തിരിക്കണ്ടതാണോ? ഇല്ലേയില്ല! ലോകത്തില്‍ ഏറ്റവും സുലഭമായ ഒരേയൊരു കാര്യം! എല്ലാര്‍ക്കും ചെയ്യാന്‍ അര്‍ഹതയുള്ളതും സാധിക്കുന്നതുമായ ഒരു കാര്യം!
ജാതി, വയസ്സ്, വിദ്യാഭ്യാസം, അന്തസ്സ്, പണം, പദവി, ആണ്, പെണ്ണ്, തുടങ്ങിയ യാതൊരു വിഷയങ്ങളാലും ബാധിക്കപ്പെടാത്ത സമത്വത്തിന്റെ പ്രതീകമായ ഒരേയൊരു വിഷയം
ശരണാഗതിയാണ്. ഭഗവാനില്‍ ശരണാഗതി ചെയ്തു കഴിഞ്ഞാല്‍ തീര്‍ച്ചയായും വിജയിക്കും. ശരണാഗതി എന്നാല്‍ "നിന്റെ ചരണങ്ങളെ ഗതി" എന്നര്‍ത്ഥം. അതായത് "എനിക്ക് നീ തന്നെ
ആശ്രയം" എന്നര്‍ത്ഥം ! എല്ലാരും ഗാഡ നിദ്രയില്‍ യാതൊരു ചീത്ത പ്രവൃത്തിയും ചെയ്യുന്നില്ല. കാരണം ആ സമയത്തില്‍ തന്നെപ്പറ്റിയുള്ള ചിന്തകള്‍ മറന്നു പോകുന്നു. അതേ സമയം എല്ലാവരും ഭഗവാനില്‍ ലയിക്കുകയും ചെയ്യുന്നു! അത് കൊണ്ടാണ് ഉറക്കത്തെ എല്ലാവരും ഇഷ്ടപ്പെടുകയും,
രസിക്കുകയും, അനുഭവിക്കുകയും ചെയ്യുന്നത്. ഉറങ്ങുന്ന നേരത്ത് ഇഷ്ടമോ അനിഷ്ടമോ, ഭയമോ, സംശയമോ, ഭൂതകാലമോ ഭാവിയോ, പ്രതികാര ചിന്തയോ, ദു:ഖമോ ഒന്നും തന്നെയില്ല! അതേ പോലെ ഉണര്‍ന്നിരിക്കുമ്പോഴും ശാന്തിയോടെ ജീവിക്കാനാണ് "ശരണാഗതി" ഭഗവാനില്‍ തന്നെ പരിപൂര്‍ണ്ണമായി അര്‍പ്പിക്കുന്നതാണ് ശരണാഗതി! അസുരഗുണങ്ങളാകുന്ന നരകാസുരനെ ഇല്ലാതാക്കാന്‍ സാത്വീക ഗുണങ്ങളായ ദേവേന്ദ്രന്‍ ഭഗവാനില്‍ ശരണാഗതി ചെയ്യണം. അപ്പോള്‍ താനേ മനസ്സിന് ശാന്തിയും സമാധാനമും തീര്‍ച്ചയായും ലഭിക്കും!
ഭഗവാന്‍ ഭഗവത് ഗീതയില്‍ അര്‍ജ്ജുനനു,
പതിനെട്ടാമത്തെ അധ്യായത്തില്‍,
"സര്‍വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ
അഹം ത്വാ സര്‍വ പാപേഭ്യോ മോക്ഷയിഷ്യാമി മാ ശുച!"
എന്ന് വാക്ക് കൊടുക്കുന്നു. അതായത് "എല്ലാ ധര്‍മ്മങ്ങളെയും വിട്ടു എന്നെ മാത്രം ശരണം പ്രാപിക്കു.
ഞാന്‍ നിന്നെ സര്‍വ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതാണ്" എന്ന്‍ അനുഗ്രഹം ചെയ്യുന്നു.
ദു:ഖത്തിന്റെ അസ്ഥിവാരം പാപങ്ങളാണ്! അത് കൊണ്ട് അസുര ഗുണങ്ങളെ വേരോടെ നശിപ്പിക്കുന്നതാണ്
ആനന്ദത്തിന്റെ രഹസ്യം! ശരണാഗതി അതിനുള്ള ഉപായമാണ്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍ തന്നെയാണ് ശരണാഗതവത്സലന്‍ ! അത് കൊണ്ട് ഹേ ഭക്ത ജനങ്ങളെ! ഇനി ഒരു ചഞ്ചലമില്ല ! ഇനി
അസുരഗുണങ്ങളാകുന്ന നരകാസുരനെക്കുറിച്ച് നിങ്ങള്‍ വേവലാതിപ്പെടണ്ട! ഈ ദീപാവലിക്ക് ഭഗവാന്‍
ശ്രീ കൃഷ്ണന്റെ തിരുവടികളില്‍ ശരണാഗതി ചെയ്തു നിങ്ങളെ അര്‍പ്പിച്ചു കൊള്ളുക ! അപ്പോള്‍ നിങ്ങളുടെ
ഉള്ളില്‍ ഒരു അത്ഭുതമായ ജ്ഞാന പ്രകാശത്തെ നിങ്ങള്‍ അനുഭവിക്കും. ജ്ഞാന പ്രകാശം ഉള്ളിടത്ത്
അജ്ഞാന ഇരുട്ടിനു സ്ഥാനമില്ല! ജ്ഞാനമുള്ളവര്‍ക്ക് എന്നെന്നും ദീപാവലി തന്നെയാണ്.
ഇനി ഒരു വ്യാകുലതയില്ല ശരണാഗതി ഉണ്ട് !
ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ഉണ്ട്! രാധേകൃഷ്ണ നാമജപം ഉണ്ട്!
സദ് ഗുരുനാഥന്‍ തുണ എന്നും ഉണ്ട്!
ഇനി എന്നും ജ്ഞാന ദീപാവലി!
അത് കൊണ്ട് ഇനി തീര്‍ച്ചയായും, ശാന്തി സമാധാനം, ഐശ്വര്യം, തീരാത്ത സമ്പത്ത്,
ആരോഗ്യം സ്നേഹം ജീവിതം, നിരന്തരമായി ഉണ്ട്! ഉണ്ട്! ഉണ്ട്!
രാധേകൃഷ്ണ! രാധേകൃഷ്ണ! രാധേകൃഷ്ണ!
മംഗളം!
Posted by VEDHASAARAM at 9:00 AM 0 comments
Print this Page Button
My Blog List
-
கொஞ்சம் பூவும், நிறைஞ்ச மனசும் - 💞🙌🏽🕉🙏🏾✨👣🌸🌷💐 *கொஞ்சம் பூவும், நிறைஞ்ச மனசும் !!!* சில சமயங்களில் தெய்வத்தின் அருளை நாம் மனிதர்கள் மூலமாக புரிந்து கொள்கிறோம் ! #ராதேக்ருஷ்ணா *...6 years ago
-
645. மணவாள மாமுனிகள் - 👣👏🏻🙌🏼💫🕉🔥 *மணவாள மாமுனி திருநக்ஷத்திரம் !* எங்கள் மாமுனியே... கலி கண்ட மாமுனியே... எம் கலி தீர்க்க வந்த மாமுனியே... சாதாரண ஜனங்களும் எம்பெருமானிட...6 years ago
-
-
Panduranga - 26 - Thukkaram - 10 Radhekrishna! The creation, protection, and destruction of this universe is wholly controlled by Bhagavan. We must depend on that bhag...10 years ago
-
Hindu Spiritual Calendar for January 2014 - Jan 01 Amavasya Jan 11 Vaikunda Ekadesi, Koodaravalli Jan 14 Pongal, Sankaranthi Jan 15 Poornima Jan 21 Saint Thayagaraja Aaradanai Jan 27 Ekadesi Ja...11 years ago
-
-
-
சரியாக புரிந்துகொள்... - ராதேக்ருஷ்ணா! எல்லா மஹாத்மாக்களையும் எல்லோரும் கொண்டாடுவதில்லை! எல்லா மஹாத்மாக்களும் உலகில் தங்கள் மஹிமையை காட்டுவதில்லை! சரியாக புரிந்துகொள்வதே சரி!12 years ago
-
-
Why do we chant Om? - *JAY SHREE POOJYASHREE SHREE AMMA* *JAY MAHAN BRAHMASHREE GOPALAVALLIDASAR* *JAY SHREE RADHEKRISHNA SATHSANG* Dear Readers, Radhekrishna! In this pos...12 years ago
-
Realise the Lord - Jay Shree Radhekrishna Jay Shree Poojya Shree Shree Amma Jay Shree Mahan Brahma Shree Gopalavallidasar Jay Shree Radhekrishna Sathsangam Radhekrishna L...13 years ago
-
-
Readers now Reading
Visitors from 09'Dec'09
Archives
-
▼
2009
(90)
-
▼
October
(33)
- ഒരേ വഴി !
- സത്യമായിട്ടും നഷ്ടമല്ല!
- നിനക്കും തുളസി ആകാം!
- കൃഷ്ണനു മാത്രം!
- സ്നേഹമായി മാറൂ!
- നീ തന്നെ പറയു!
- നീരാടി വന്നു !
- നീരാട്ടാടാന്‍ പോകുന്നു!
- ആനന്ദം പൊഴിയുന്നു!
- ജയിക്കുന്നത് സുലഭം!
- നിനക്കും മനസ്സിലാകും!
- കണ്ണനെ അപഹരിക്കു!
- ഇതാണ് സത്യം!
- നിന്‍ മനം
- നിന്റെ കടമ !!
- വാശി നല്ലതാണ്!
- നിനക്ക് അടിമ
- ഇനിയെങ്കിലും നന്നാകൂ!
- ദീപാവലി തീര്‍ന്നിട്ടില്ല !
- ഇന്ന് ഗോവര്‍ധന പുജാ!
- നീ ആര്?
- ചവറ്റു കുട്ടയോ രത്ന പേടകമോ
- വരണം വരണം !
- ഇന്ന് ഉന്നതമായ ദിവസമാകുന്നു!
- കൃഷ്ണ ദീപാവലി
- ഇനി എന്നും ജ്ഞാന ദീപാവലി
- ആരാണ് രക്ഷിക്കുന്നത്?
- കൃഷ്ണനെ മാത്രം വിശ്വാസിക്കു
- ഭക്തി മാത്രം പ്രധാനം
- ഓര്മ്മയിരിക്കട്ടെ
- ശ്വാസോഛ്വാസം പോലെ നാമജപം !
- വരുന്നതെന്തും സ്വീകരിക്കുക!
- ഇനി സ്വൈരാമുണ്ട്
-
▼
October
(33)