ഇനി സ്വൈരാമുണ്ട്
"വേദ ഗീതാ സാരം"
പുജ്യ ശ്രീ ശ്രീ അമ്മയുടെ അനുഗ്രഹത്താല്‍ ഒക്ടോബര്‍ നാലാം തിയതി അര്‍ദ്ധരാത്രി പന്ത്രണ്ടുമണിക്ക് ലോകജനക്ഷേമത്തിനായി ഗുരുജിഅമ്മയുടെ ശിഷ്യനായ ശ്രീ ഗോപാലവല്ലി ദാസര്‍ അവര്‍കള്‍ക്ക് ഭഗവാന്‍ശ്രീകൃഷ്ണന്‍ അരുളിച്ചെയ്ത "വേദ ഗീതാ സാരം" ഇനിയൊരു ഭയമില്ല ധൈര്യമുണ്ട് !
ഇനിയൊരു തടസ്സമില്ല മാര്‍ഗ്ഗമുണ്ട് !
ഇനിയൊരു ചഞ്ചലമില്ല നിശ്ചയമുണ്ട് !
ഇനിയൊരു ബലഹീനതയില്ല ബലംഉണ്ട് !
ഇനിയൊരു പ്രശ്നമില്ല പരിഹാരമുണ്ട് !
ഇനിയൊരു കള്ളമില്ല സത്യമുണ്ട് !
ഇനിയൊരു തിരക്കില്ല സാവധാനമുണ്ട് !
ഇനിയൊരു ഉപദ്രവമില്ല പ്രയത്നമുണ്ട് !
ഇനിയൊരു രോഗമില്ല ആരോഗ്യമുണ്ട് !
ഇനിയൊരു ക്ഷാമമില്ല സമൃദ്ധിയുണ്ട് !
ഇനിയൊരു ശത്രുതയില്ല സ്നേഹമുണ്ട് !
ഇനിയൊരു അലസതയില്ല ഉണര്‍വ്വ് ഉണ്ട് !
ഇനിയൊരു അജ്ഞാനമില്ലാ ജ്ഞാനമുണ്ട് !
ഇനിയൊരു സംശയമില്ല സമാധാനം ഉണ്ട് !
ഇനിയൊരു പതനമില്ല ഉയര്‍ച്ചയുണ്ട് !
ഇനിയൊരു നഷ്ടമില്ല ലാഭമുണ്ട് !
ഇനിയൊരു കടമില്ല ദാനമുണ്ട് !
ഇനിയൊരു അധര്‍മ്മമില്ല ധര്‍മ്മം ഉണ്ട് !
ഇനിയൊരു പരാജയമില്ല വിജയമുണ്ട് !
ഇനിയൊരു ദുഃഖമില്ല ആനന്ദമുണ്ട് !
ഇനിയൊരു നിരാശയില്ല മാറ്റമുണ്ട് !
ഇനിയൊരു അപമാനമില്ല ആദരവുണ്ട് !
ഇനിയൊരു ദാരിദ്ര്യമില്ല തീരാത്ത സമ്പത്തുണ്ട് !
ഇനിയൊരു ആപത്തില്ല ആശ്വാസമുണ്ട് !
ഇനിയൊരു ഇരുട്ടില്ലാ ഉദയമുണ്ട് !
ഇനിയൊരു അപകടമില്ല പുരോഗതി ഉണ്ട് !
ഇനിയൊരു ദേഷ്യമില്ല നല്ല ഗുണമുണ്ട് !
ഇനിയൊരു പിരിമുറുക്കമില്ല ധ്യാനമുണ്ട് !
ഇനിയൊരു വൈകല്യമില്ല ഉറപ്പുണ്ട് !
ഇനിയൊരു ശങ്കയില്ല അവസരങ്ങള്‍ ഉണ്ട് !
ഇനിയൊരു വിഡ്ഢിത്തമില്ല സാമാര്‍ത്ഥ്യം ഉണ്ട് !
ഇനിയൊരു വിശപ്പില്ല ഭക്ഷണം ഉണ്ട് !
ഇനിയൊരു ഉപദ്രവമില്ല ഉപകാരമുണ്ട് !
ഇനിയൊരു തിന്മയില്ല നന്മയുണ്ട് !
ഇനിയൊരു നാശമില്ല സൃഷ്ടിയുണ്ട് !
ഇനിയൊരു അഹംഭാവമില്ല വിനയം ഉണ്ട് !
ഇനിയൊരു വിലാപമില്ല പ്രാര്‍ത്ഥന ഉണ്ട് !
ഇനിയൊരു കുറവില്ല നിറവുണ്ട് !
ഇനിയൊരു വെറുപ്പില്ല ഭക്തിയുണ്ട് !
ഇനിയൊരു പാപമില്ല സത്സംഗം ഉണ്ട് !
ഇനിയൊരു ഒറ്റപ്പെടലില്ല ഭക്തന്മാര്‍ ഉണ്ട്! !
ഇനിയൊരു ആശങ്കയില്ല ശരണാഗതിഉണ്ട് !
ഇനിയൊരു ആവശ്യമില്ല ജീവിതമുണ്ട് !
ഇനിയൊരു കാമമില്ല പ്രേമമുണ്ട് !
ഇനിയൊരു മരണമില്ല മോക്ഷമുണ്ട് !
ഭഗവാന്‍ കൃഷ്ണന്‍ ഉണ്ട് ! "രാധേകൃഷ്ണ " നാമജപം ഉണ്ട് ! സത്ഗുരുനാഥന്റെ തുണ എന്നുമുണ്ട് !
ഇനി ഉറപ്പായും സ്വൈരമുണ്ട് !
0 comments:
Post a Comment