Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Wednesday, October 28, 2009

നീ തന്നെ പറയു!

                                                         നീ തന്നെ പറയു!

         രാധേകൃഷ്ണ !
ഏതു സ്ഥലമാണ് വളരെ ഉന്നതമായത്?
വൈകുണ്ഠലോകമോ,  സ്വര്‍ഗ്ഗമോ, ഭു‌മിയോ, നരകമോ?
വൈകുണ്ഠത്തില്‍ വ്യാകുലതയില്ല!
പ്രശ്നങ്ങളില്ല! വഴക്കില്ല! ക്ലേശമില്ല ! ഭയം ഇല്ല!
ദുഷ്ടന്മാരില്ല! രാത്രിയില്ല ! പകലില്ല !
വിശപ്പില്ല! ഭക്ഷണമില്ല! ശത്രു ഇല്ല!
മായ ഇല്ല! മയക്കം ഇല്ല! ചാഞ്ചല്യം  ഇല്ല!
എന്നാല്‍   ഭഗവാനും  സൌലഭ്യമില്ല!
ഭക്തനും ഭഗവാനും തമ്മില്‍ വലിയ വ്യത്യാസമില്ല!
അത് കൊണ്ട് വൈകുണ്ഠ ലോകം അത്ര ഉയര്‍ന്നതല്ല!
ഇന്ദ്രന്റെ സ്വര്‍ഗ്ഗലോകത്തില്‍  ശരീര സുഖം ധാരാളം ലഭ്യമാണ്!
അവിടെ രംഭയുണ്ട്!  ഉര്‍വശിയുണ്ട് ! ആട്ടവും പാട്ടും ഉണ്ട്!
അമൃതം ഉണ്ട്! അസുര ഭയവും ഉണ്ട്!
തീര്‍ച്ചയായും  ശാശ്വതമല്ല!
എപ്പോള്‍ വേണമെങ്കിലും താഴേക്കു തള്ളിയിടും!
കൂടാതെ  നല്ലവരായവര്‍ ആരും അവിടെ ഇരിക്കില്ല!
നന്നാവാന്‍ അവിടെ ഒരു വഴിയും ഇല്ല!
അത് കൊണ്ട് സ്വര്‍ഗ്ഗവും  വ്യര്‍ത്ഥമാണ്‌ !
നരക ലോകം ഭയങ്കരമായതാണ് !
ശിക്ഷകള്‍ മാത്രമാണ് അതിന്റെ ഫലം!
84 ലക്ഷം വിധത്തില്‍ ശിക്ഷകള്‍ ഉണ്ട് !
പാപികളും, മഹാപാപികളും, ഉണ്ട് !
 ക്രൂരതയുണ്ട് ,  ഭീകരതയുണ്ട് ! 
ക്ലേശങ്ങളുണ്ട്, ശരീര വേദന ധാരാളം ഉണ്ട് !
പക്ഷെ ശിക്ഷ കൊണ്ട് നല്ല ബുദ്ധി ഉണ്ടാവും!
മനുഷ്യ ജീവിതത്തിന്റെ മഹത്വം മനസ്സിലാകും!
അത് കൊണ്ടു നരക ലോകം നല്ലതാണ്!
ഭു‌ഗോളം  എല്ലാം കലര്‍ന്ന ഒന്നാണ്!
വിശപ്പുണ്ട്, പട്ടിണിയുണ്ട് !
സ്നേഹം ഉണ്ട്, ഷഡ് രസ ഭക്ഷണം ഉണ്ട് !
ഭയം ഉണ്ട്, ചഞ്ചലം ഉണ്ട് !
നിശയുണ്ട്, ഉദയം ഉണ്ട്!
വഴക്ക്‌ ഉണ്ട്, സമാധാനം ഉണ്ട്!
വിരോധി ഉണ്ട്, സുഹൃത്ത്‌ ഉണ്ട്! 
ജനനം ഉണ്ട്, മരണം ഉണ്ട്!
നന്മയുണ്ട് തിന്മായുണ്ട് ! 
ചിരിയുണ്ട്‌, കരച്ചില്‍ ഉണ്ട് !
രോഗം ഉണ്ട് ഔഷധം ഉണ്ട് !    
യൌവനം, ഉണ്ട്, വാര്‍ദ്ധക്യം ഉണ്ട്!
അജ്ഞതയുണ്ട്, അറിവുണ്ട് !
പ്രതീക്ഷ ഉണ്ട്, നിരാശ ഉണ്ട് !
ദൌര്‍ബല്യം ഉണ്ട്, ബലം ഉണ്ട്!
ചോദ്യം ഉണ്ട്, ഉത്തരം ഉണ്ട് !
വിയോഗം ഉണ്ട്! കൂടിച്ചേരല്‍ ഉണ്ട്!
വൈകല്യം ഉണ്ട്, സഹായം ഉണ്ട്!
ചതി ഉണ്ട്, വിശ്വാസം ഉണ്ട് !
തെറ്റുണ്ട്   പരിഹാരം ഉണ്ട് ! 
പാപം ഉണ്ട്, പഴിയുണ്ട്, പുണ്യം ഉണ്ട് !
ദാരിദ്ര്യം ഉണ്ട്, പണം ഉണ്ട് !
പിശുക്ക്‌ ഉണ്ട്, ദാനം ഉണ്ട് !
അഹംഭാവം ഉണ്ട്, നാശം ഉണ്ട് !
ക്ഷാമം ഉണ്ട്, ധൂര്‍ത്ത് ഉണ്ട് !
അഹങ്കാരം ഉണ്ട്, വധം ഉണ്ട് !
മോഷണം ഉണ്ട്, നുണയുണ്ട്! 
നല്ലവന്‍ ഉണ്ട്, ദുഷ്ടനുണ്ട്!
ഇനിയും എന്തൊക്കെയോ ഉണ്ട് !
ഇവയല്ലാതെ 
ക്ഷേത്രം ഉണ്ട്, പുണ്യ നദികള്‍ ഉണ്ട്!
പുരാണങ്ങള്‍ ഉണ്ട്, ഇതിഹാസങ്ങള്‍ ഉണ്ട് !
അവതാരങ്ങള്‍ ഉണ്ട്, ഭക്തന്മാര്‍ ഉണ്ട് ! 
സദ്ഗുരു ഉണ്ട്, ഭക്തി ഉണ്ട്, നാമജപം ഉണ്ട് !
സത്സംഗം ഉണ്ട്, ശരണാഗതി ഉണ്ട്, 
ആള്‍വാര്‍കള്‍ ഉണ്ട്, രാമാനുജര്‍ ഉണ്ട് !
ആണ്ടാള്‍ ഉണ്ട്, മധ്വര്‍ ഉണ്ട്, രാഘവേന്ദ്രര്‍ ഉണ്ട് !
കൃഷ്ണ ചൈതന്യര്‍ ഉണ്ട്, മീരാ ഉണ്ട്, ജയദേവര്‍ ഉണ്ട് !
തുക്കാരാം ഉണ്ട്, അന്നമാചാര്യാ ഉണ്ട് !
വേദാന്ത ദേശികര്‍ ഉണ്ട്, സക്കുബായ് ഉണ്ട് !
ഇനിയും പലരും ഉണ്ട് ! 
രാധികാ ഉണ്ട്, കൃഷ്ണന്‍ ഉണ്ട്, വൃന്ദാവനം ഉണ്ട് !
പ്രേമം ഉണ്ട്, രാസക്രീഡ ഉണ്ട്, ഗുരുജി അമ്മ ഉണ്ട് !
ദിവസവും വേദസാരം ഉണ്ട് !
ഇപ്പോള്‍ നീ തന്നെ പറയു !








0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP