സ്നേഹമായി മാറൂ!
സ്നേഹമായി മാറൂ!
രാധേകൃഷ്ണ!
സ്നേഹം കൊണ്ട് എന്ത് ഫലം?
സ്നേഹം മാത്രമാണ് ജീവിതത്തിന്റെ പ്രയോജനം!
ശരിയായ സ്നേഹം ഏതാണ്?
അമ്മയുടെ സ്നേഹമോ? അച്ഛന്റെ സ്നേഹമോ?
ഭര്‍ത്താവിന്റെ സ്നേഹമോ? ഭാര്യയുടെ സ്നേഹമോ?
കുഞ്ഞിന്റെ സ്നേഹമോ?
മുത്തശ്ശന്റെ സ്നേഹമോ? മുത്തശ്ശിയുടെ സ്നേഹമോ?
കൊച്ചുമോന്റെ സ്നേഹമോ? കൊച്ചു മോളുടെ സ്നേഹമോ?
സഹോദരന്റെ സ്നേഹമോ? സഹോദരിയുടെ സ്നേഹമോ?
തോഴന്റെ സ്നേഹമോ? തോഴിയുടെ സ്നേഹമോ?
വളര്‍ത്തു നായയുടെ സ്നേഹമോ?
ഇതെല്ലാം തന്നെ ഒരു പരിധി വരെ മാത്രം സത്യമാണ്,
പക്ഷെ ഒരു അമ്മയുടെ സ്നേഹം അച്ഛനു തരാന്‍
സാധിക്കുമോ? അച്ഛന്റെ ലാളന ഭാര്യ നല്‍കുമോ?
ഭര്‍ത്താവിന്റെ പ്രേമത്തെ മകനു തരാന്‍ സാധിക്കുമോ?
സഹോദരന്റെ അധികാരം കൊച്ചു മകനു ഉണ്ടാവുമോ?
സുഹൃത്തിന്റെ സൗഹൃദം വളര്‍ത്തു നായ നല്‍കുമോ?
ഒരാളുടെ സ്നേഹം മറ്റൊരാള്‍ക്ക് നല്‍കാന്‍ സാധിക്കില്ല!
പക്ഷെ ഇവയെല്ലാം ഒന്നിച്ചു ചേര്‍ന്നാലും നല്‍കാന്‍
സാധിക്കാത്ത ഒരു സ്നേഹം തരുവാനാണ്
കൃഷ്ണന്‍ ഇരിക്കുന്നത്!
ആ സ്നേഹം അനുഭവിക്കുന്നത് മാത്രമാണ് നിന്റെ
ജീവിത ലക്‌ഷ്യം! ആരില്‍ നിന്നും എന്ത്
സ്നേഹം ലഭിച്ചില്ലെങ്കിലും അതിനെ കാള്‍ ഉയര്‍ന്ന സ്നേഹം
കണ്ണന്‍ നിനക്ക് നല്‍കുന്നു. അതിനെ ഒരു നാളും
മറക്കരുത് ! ഇനി ആരുടെ സ്നേഹത്തിനു
വേണ്ടിയും കേഴരുത് !
ആ സ്നേഹം ഒരു അകല്‍ വിളക്കാക്കി ,
ജിജ്ഞാസ നെയ്യാക്കി, സദ്‌ചിന്തകള്‍ തിരിയാക്കി,
വിളക്ക് കത്തിച്ച ഭൂതത്താള്‍വാരുടെ തിരുനക്ഷത്രമായ
തുലാത്തിലെ അവിട്ടം ദിവസമായ ഇന്ന്‍
നീയും സ്നേഹം നല്‍കു!
നീയും സ്നേഹം അനുഭവിക്കു!
നീയും സ്നേഹം പാനം ചെയ്യു!
നീയും സ്നേഹം കൊണ്ട് വിളക്ക് കത്തിക്കു!
നീയും സ്നേഹത്തില്‍ കുളിക്കു!
നീയും സ്നേഹത്തില്‍ കളിക്കു!
നീ തന്നെ കൃഷ്ണന്റെ സ്നേഹമായി മാറൂ!
0 comments:
Post a Comment