Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, October 27, 2009

നീരാടി വന്നു !

                നീരാടി വന്നു!
     ആനന്ദം ആനന്ദം ആനന്ദം
ഞങ്ങളുടെ പത്മനാഭന്‍ സീമയില്ലാത്ത ആനന്ദ സമുദ്രത്തില്‍
ഭക്തന്മാര്‍ കളിക്കാന്‍ ആറാട്ട് ആടി വന്നു!
സ്യാനന്ദൂര സുന്ദരന്‍ നീരാടി വന്നു!
ഭക്തന്മാരുടെ ഉണ്ണി തന്റ ഭക്ത കുട്ടികളോട് കൂടെ നീരാടി വന്നു!
അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകന്‍ ശംഖ്‌ മുഖം 
കടപ്പുറത്തെ മണലില്‍ ഉരുണ്ടു നീരാടി വന്നു!
സ്വാതി തിരുനാളുടെ "സുന്ദരവേന്തന്‍" സുഖമായി നീരാടി 
വന്നു! ക്ഷീരാബ്ധി നാഥന്‍ ലവണ സമുദ്രത്തില്‍ 
സന്തോഷത്തോടെ നീരാടി വന്നു!
ദശാവതാര നായകന്‍ നാല് അവതാരങ്ങളായി 
നീരാടി വന്നു!ഉപ്പു മാങ്ങാ കടിക്കുന്നവന്‍, 
ഭക്തര്‍കളോട് കൂടെ ചാടി ചാടി ഉരുണ്ടു  ഉരുണ്ടു  
നീരാടി വന്നു!താമരക്കയ്യന്‍ താമര നായകിയോടെ 
തളര്‍ന്നാടി നീരാടി വന്നു! ആളവന്താരെ 
ശ്രീരംഗത്തില്‍ നിന്നുംആനയിച്ചു കൊണ്ടു 
വന്ന അമലന്‍ നീരാടി വന്നു!
രാമാനുജരെ നാട് കടത്തിയ രാസമണ്ഡല നായകന്‍ 
നീരാടി വന്നു! ആര്‍ത്തിയോടെ പറക്കുന്ന ആകാശ 
വിമാനങ്ങളെ തടഞ്ഞ് രാജാധിരാജന്‍, ഒന്നിനും 
അടങ്ങാത്ത ദേവാതി  ദേവന്‍ നീരാടി വന്നു!  
യവനര്‍കളുടെ  ശിരം താഴ്ത്തി വീറോടെ നീരാടി 
വന്നു! മുക്കുവന്മാരുടെ താപം തീരെ താമരക്കണ്ണന്‍ 
നീരാടി വന്നു! മുന്ന് വിധ മദങ്ങളും പിടിച്ച ദ്വിജന്മാരെ 
എല്ലാവരോടും കൂടി സ്നാനം ചെയ്യിപ്പിച്ച് നീരാടി വന്നു!
ഗോപാലവല്ലിക്ക് തിരുക്കോളൂരില്‍ ക്ഷേമവിത്തനായി
ദര്‍ശനം തന്ന്‍ നീരാടി വന്നു! ഇനിയും ആറുമാസം 
ഉണ്ടല്ലോ അടുത്ത ആറാട്ടിന് ! അത് വരെ 
ശരീരം ഇരിക്കുമോ? ജീവന്‍ തങ്ങുമോ? ഓര്‍മ്മ ഉറയ്ക്കുമോ?
ശ്രദ്ധ കൂടുമോ? ഇതൊക്കെ ഉണ്ടാവുമെങ്കില്‍ 
അടുത്ത ആറാട്ടിന് ഇപ്പോഴേ പറഞ്ഞ് വെക്കണം!
നാമും പോയി ചേരണം! അത് വരെ ആയിരത്തിലെ
ഒരു നാമം പറഞ്ഞിരിക്കാം!        



0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP