നീരാട്ടാടാന്‍ പോകുന്നു!
നീരാട്ടാടാന്‍ പോകുന്നു ! രാധേകൃഷ്ണ!
ഇന്ന് ഇപ്പോള്‍ തിരുവനന്തപുരത്തില്‍ ജീവിക്കുന്നവര്‍ ഭാഗ്യവാന്മാര്‍!
ഇടതെക്കൈയില്‍ ശംഖമേന്തിയവന്‍ ശംഖുമുഖം
കടല്‍തീരത്ത് നീരാടാന്‍ പോകുന്നു!
തിരുവനന്തപുരത്തെ ഇടയന്‍ നീരാടാന്‍ പോകുന്നു!
ദ്വാരകാനാഥന്‍ നീരാടാന്‍ പോകുന്നു!
ദിവാകരമുനിയുടെ ഓമന ഉണ്ണി നീരാടാന്‍ പോകുന്നു!
നമ്മാള്‍വാരുടെ കാള കൂറ്റന്‍ നീരാടാന്‍ പോകുന്നു!
തിരുവനന്തപുരത്തെ ഉണ്ണി നീരാടാന്‍ പോകുന്നു!
വില്വമംഗളത്തിന്റെ ഭഗവാന്‍ നീരാടാന്‍ പോകുന്നു!
കുലശേഖര വംശത്തിന്റെ കാവലന്‍ നീരാടാന്‍ പോകുന്നു!
സ്യാനന്ദൂരത്തിന്റെ ആനന്ദന്‍ നീരാടാന്‍ പോകുന്നു!
സ്ത്രീകളെ മയക്കുന്ന സ്ത്രീലോലന്‍ നീരാടാന്‍ പോകുന്നു!
പതിനെട്ട് അടി ഭക്തവത്സലന്‍ നീരാടാന്‍ പോകുന്നു!
സ്നേഹനിധിയായ പ്രിയദര്‍ശിനിയോടെ നീരാടാന്‍ പോകുന്നു!
അലങ്കാര ഭൂഷിതന്‍ നീരാടാന്‍ പോകുന്നു!
സൌന്ദര്യ ധാമം നീരാടാന്‍ പോകുന്നു!
മുഖം മറച്ചവരുടെ മുഖവും പ്രേമത്തില്‍ ചുവന്നു തുടുക്കെ
നീരാടാന്‍ പോകുന്നു!
നോക്കുന്നവരുടെ പാപം അപഹരിക്കും പവിഴതൂണ്‍
നീരാടാന്‍ പോകുന്നു!
ഗോപാലവല്ലിയുടെ ഹൃദയത്തെ അപഹരിച്ച തസ്കരന്‍
നീരാടാന്‍ പോകുന്നു!
0 comments:
Post a Comment