ആനന്ദം പൊഴിയുന്നു!
ആനന്ദം പൊഴിയുന്നു!
രാധേകൃഷ്ണ !
ഓരോ ദിവസവും ആനന്ദമാണ്! അതാണ് വേദം !
ആനന്ദത്തിന്റെ അടയാളം രണ്ടു പേരാണ് !
ഒന്ന് ഭഗവാന്‍ ശ്രീ കൃഷ്ണന്‍! മറ്റേത് ഭക്തന്മാര്‍!
രണ്ടും ഒന്നായി ചേരുമ്പോള്‍ പരമാനന്ദം, നിത്യാനന്ദം,
രഹസ്യാനന്ദം, പ്രേമാനന്ദം, ആത്മാനന്ദം, ജന്മാനന്ദം,
നാമാനന്ദം, കൃപാനന്ദം !
ഇന്ന് അത്രയ്ക്ക് വിശേഷപ്പെട്ട നാളാണ്!
ഇന്ന് ശ്രീ കൃഷ്ണനായ നമ്മുടെ തിരുവനന്തപുരത്തെ
അനന്തപത്മനാഭ സ്വാമി, ഭക്തന്മാരോടു കൂടി ശംഖുമുഖ
തീര്‍ത്ഥത്തില്‍ ജലക്രീഡ ചെയ്യുന്ന മഹോത്സവം!
ഇന്ന്‍ തുലാമാസത്തിലെ തിരുവോണം !
ലോകത്തെ വിളക്കാക്കി കടലിനെ നെയ്യാക്കി,
സുര്യനെ ജ്യോതിയാക്കി, ചക്രധാരിക്ക് അര്‍പ്പിച്ച
പോയ്കൈ ആള്‍വാര്‍ എന്ന മഹാ ഭക്തന്റെ ജന്മദിനം!
ഇതിലുപരി എന്താണ് വേണ്ടത്?
ഹേ ജനങ്ങളെ ! നിങ്ങളുടെ മേല്‍ ആനന്ദം വര്‍ഷിക്കുകയാണ്!
നിങ്ങള്‍ തടയാതിരുന്നാല്‍ മതി!
0 comments:
Post a Comment