നിനക്ക് അടിമ
രാധേകൃഷ്ണ !!
നിന്നെ ആരും പറ്റിക്കുന്നില്ല. നിന്റെ കാമവും കോപവുമാണ്
നിന്നെ എത്രയോ കാലമായി വളരെ വിപുലമായി പറ്റിച്ചുകൊണ്ടിരിക്കുന്നത് !
ആ അസുരന്മാരില്‍ നിന്നും നിന്നെ രക്ഷിക്കാന്‍ നിന്റെ അമ്മയ്ക്കോ. അഛനോ,
ഭര്‍ത്താവിനോ, ഭാര്യയ്ക്കോ, കുഞ്ഞിനോ, സുഹൃത്തുക്കള്‍ക്കോ,
ബന്ധുക്കള്‍ക്കോ, മറ്റാര്‍ക്കും തന്നെ സാധ്യമല്ല!
സ്വയം നിനക്ക് പോലും ഇവരില്‍ നിന്നും രക്ഷ നേടാന്‍ കഴിയില്ല!
പക്ഷെ ഒരാള്‍ക്ക് മാത്രം ഇവരെ നശിപ്പിച്ച് നിന്നെ രക്ഷിച്ച്
നിനക്ക് ശാന്തിയേകാന്‍ സാധിക്കും!
അവന്‍ നിന്നുടെ അഭ്യുതകാംക്ഷി ! എന്നും നിന്റെ കൂടെയുണ്ട് !
എന്തിനു വേണ്ടിയും നിന്നി വിട്ടു പിരിയുന്നില്ല!
നിന്നില്‍ നിന്നും അവനെ അകറ്റാന്‍ ആരെ കൊണ്ടും പറ്റില്ല!
നീ തന്നെ തുരത്തിയാലും അവന്‍ നിന്നെ വിട്ടു പിരിയില്ല!
അവന്‍ നിന്നില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല !
അവന്‍ ആരാണെന്ന് അറിയാമോ?
നിന്റെ ഹൃദയത്തിലുള്ള നിന്റെ കൃഷ്ണനാണ് അവന്‍!
അവന്റെ നാമം പറഞ്ഞു അവന്റെ ചരണ കമലങ്ങളില്‍ നിന്നെ അര്‍പ്പിക്കു!
ഈ അസുരന്മാര്‍ നിനക്കു അടിമയാകും!
0 comments:
Post a Comment