നിനക്കും മനസ്സിലാകും!
നിനക്കും മനസ്സിലാകും!
രാധേകൃഷ്ണ !
സര്‍വത്ര ഗോവിന്ദ നാമ സംകീര്‍ത്തനം
"ഗോവിന്ദാ! ഗോവിന്ദാ!"
ഭഗവാന് ഇഷ്ടമില്ലാത്തത് അഹംകാരവും, മമകാരവും !
അവയെ കൊന്നൊടുക്കുക, വേരോടെ പറിച്ചെറിയുക !
അടയാളം പോലും ഇല്ലാതെ നശിപ്പിക്കു!
അഹംഭാവത്തെ ചുട്ട് ചാരത്തെ യമുനയില്‍ കലക്കു!
അഹംഭാവമും, എന്റെത് എന്ന വിചാരവും മലം മുത്രം
പോലെ നീചാമായവയാണ് !
ശരീരത്തില്‍ മലം മുത്രം തങ്ങിയാല്‍ എത്ര പ്രയാസമാണോ
അതിനെക്കാള്‍ കോടി മടങ്ങ് പ്രയാസം ഹൃദയത്തില്‍
അഹംകാരമും, മമകാരമും ഉള്ളത് കൊണ്ട് ഉണ്ടാവും !
മല മുത്രം പുറത്ത് തള്ളുമ്പോള്‍ എന്ത് ആശ്വാസമാണ്!
അതേ പോലെ അഹംകാര, മമകാരങ്ങളെ പുറത്തേയ്ക്ക്
തള്ളി നോക്കു! നിനക്ക് തന്നെ മനസ്സിലാകും!
അഹംഭാവമും, മമകാരമും നശിച്ചാതിനു ശേഷം
മാത്രമാണ് ഇന്ദ്രന് ഭഗവാന്‍ ശ്രീ കൃഷ്ണന്റെ
മഹത്വം മനസ്സിലായത്!
നീയും ഇന്ന്‍ കൃഷ്ണനോടു ശരണാഗതി ചെയ്ത് അവന്റെ
നാമം ജപിച്ച്, പൊട്ടിക്കരഞ്ഞ്, മനമുരുകി
നിന്നിലുള്ള മലങ്ങളെ അകറ്റാന്‍ പ്രാര്‍ത്ഥിക്കു!
നിനക്കും മനസ്സിലാകും!
0 comments:
Post a Comment