Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, October 30, 2009

നിനക്കും തുളസി ആകാം!

                                      നിനക്കും തുളസി ആകാം!
                                 രാധേകൃഷ്ണ 
                                 എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?  

നിന്നെ കൊണ്ട്  നിനക്ക് എന്ത് പ്രയോജനം?
നിന്നെ കൊണ്ട്  മറ്റുള്ളവര്‍ക്ക്‌ എന്ത് പ്രയോജനം?
നിന്നെ കൊണ്ട്  ലോകത്തിനു എന്ത് പ്രയോജനം?
നിന്നെ കൊണ്ട് ഭഗവാന് എന്ത് പ്രയോജനം?
ഓരോ ദിവസവും നീ നിനക്ക് പ്രയോജനപ്രദമായിട്ടിരിക്കു!
നീ നിന്റെ ആത്മാവിന് അനുസൃതമായി ഇരിക്കു!
നിന്റെ മനസ്സില്‍ കുറ്റബോധം വരാത്ത വിധം പ്രവര്‍ത്തിക്കു!
അഹംഭാവത്തില്‍ ആടരുത് !
പൊങ്ങച്ചത്തില്‍  തുള്ളരുതേ !
സമയം പാഴാക്കരുത്!
മടി പിടിച്ചു അലയരുത്!
ബുദ്ധിശാലി എന്ന്‍  ജാട കാണിക്കരുത്!
സൌന്ദര്യം ഉണ്ടെന്ന് ഗര്‍വിക്കരുത് !
നിന്റെ ശരീരത്തെ ക്ലേശിപ്പിക്കരുതേ!
നിന്നെ കൊണ്ട്  മറ്റുള്ളവര്‍ക്ക്‌ സഹായം ഇല്ലെങ്കിലും 
ഉപദ്രവം ഉണ്ടാക്കരുത്‌!
ആരെ കുറിച്ചും തെറ്റായി എന്തും ആരോടും
പോയി പറയരുത്!
ആരെയും പുച്ഛമായി കരുതരുത്‌!
ആരെയും നിന്ദിക്കരുത് !
ആരെയും അനാഥരെന്നു തരം താഴ്ത്തരുത് !
ആര്‍ക്കും ദ്രോഹം ചിന്തിക്കരുതേ!
ആരെയും ദ്രോഹിക്കുകയും അരുതേ!
നീ ജീവിക്കുന്ന ഈ ലോകത്തിനു നിന്നെ കൊണ്ട്  
എന്തെങ്കിലും നല്ലത് നടന്നേ തീരു!
ലോകത്തെ നീചമായി കരുതരുത്‌!
ലോകത്തെ വെറുക്കരുതേ!
ലോകത്തെ നിന്ദിക്കരുത്!
ലോകത്തെ മലിനമാക്കരുത് !
ലോകത്തിന്റെ ഫലഭൂയിഷ്ഠത   പാഴാക്കരുതേ!   
ലോകത്തിന്റെ ഫലഭുയിഷ്ഠത  നശിപ്പിക്കരുതേ!
ഹരിതത്തെ രക്ഷിക്കു!
നിന്നെ കൊണ്ട്  ഭഗവാനു എന്ത്  പ്രയോജനം?
സ്വയം നിനക്കു പ്രയോജനമായിരുന്നാല്‍
ഭഗവാനു അതു മാത്രം മതി! 
ഭഗവാനെ വിശ്വാസിക്കു!
ഭാഗവന്നാമത്തെ പറയു!
മനസ്സിനെ ഭഗവാന്റെ വൈഭവത്തില്‍  ഇരുത്തു!
നിന്റെ ജീവിതത്തെ നല്ല രീതിയില്‍ നടത്തി 
ആനന്ദത്തില്‍ മൂഴ് കി 
ഈ ജന്മത്തില്‍ തന്നെ കരപറ്റിയാല്‍

ഭഗവാനു പ്രയോജനം !
എല്ലാവര്‍ക്കും പ്രയോജനപ്രദമായി  ഇരിക്കാന്‍ സാധിക്കുമോ?
 അങ്ങനെ ആരെങ്കിലും  ഉണ്ടോ?
 ഉണ്ട് ! ഉണ്ട്!
തുളസിയെ കൊണ്ട് തുളസിക്ക് ഉപയോഗം!
തുളസിയെ കൊണ്ട് മറ്റുള്ളവര്‍ക്ക്‌ ഉപയോഗം!
തുളസിയെ കൊണ്ട് ലോകത്തിനു ഉപയോഗം!
തുളസിയെ കൊണ്ടു ഭഗവാന് ഉപയോഗം!
തുളസി ദേവി പവിത്രയായത് കൊണ്ട് ഭഗവാന്റെ
തിരുമുടി അലങ്കരിക്കുന്നു. അതു കൊണ്ട്  അവള്‍ക്ക്‌
സ്വയം പ്രയോജനം!
തുളസിയെകൊണ്ട് ഭഗവാനെ  അര്‍ച്ചിക്കുമ്പോള്‍ 
മറ്റുള്ളവരുടെ പാപം നശിക്കുന്നു. അത് കൊണ്ട്
അവള്‍ മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടുന്നു!
ഈ ലോകത്തില്‍ അല്ലേ  വൃന്ദാവനം?
തുളസി ദേവി അല്ലേ വൃന്ദാവനം?
വൃന്ദാവനം സ്വയം കൃഷ്ണന്‍ അല്ലേ?
ആണ്ടാള്‍ എന്ന ഭക്തയെ ലോകത്തിനു  
നല്‍കിയതും തുളസിയല്ലേ? അങ്ങനെ

തുളസിയാല്‍  ഇന്ന് ലോകം മുഴുവനും കൃഷ്ണനെ 
അനുഭവിക്കുന്നത് കൊണ്ട് അവള്‍ ലോകത്തിനു 
പ്രയോജനമായി!
എന്നും കൃഷ്ണന്റെ ഇഷ്ടത്തിനനുസരിച്ച് ഇരിക്കുന്നത്

കൊണ്ട് ഒരിക്കലും പിരിയാത്ത കൃഷ്ണപ്രിയയാണ് തുളസി !
ഇന്ന് അവള്‍ ഭഗവാന് സ്വയം അര്‍പ്പിച്ച ദിവസം!
ഭഗവാനെ വിവാഹം ചെയ്ത ദിവസം ‍!
ഭഗവാനും തുളസി മുടിയില്‍ ചൂടിയ ദിവസം ‍!
ഇന്ന് തുളസിയെ കൊണ്ടാടു!
താല്പര്യത്തോടെ പൂജിക്കു!
എന്നും തുളസിയെ ആശ്രയിച്ചു കൊള്ളൂ!
ദിവസവും കൃഷ്ണന് തുളസി സമര്‍പ്പിക്കു! 
നിനക്കും  സ്വയം തുളസിയകാമല്ലോ?
പിന്നെ നിന്നെയും ഭഗവാന് അര്‍പ്പിക്കാമല്ലോ!


0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP