നിന്‍ മനം
നിന്‍ മനം!
നിന്റെ മനസ്സ് പറന്നു കൊണ്ടു തന്നെയാണ് ഇരിക്കുന്നത്! അതിനെ ഗരുഢനായി മാറ്റാന്‍ കൃഷ്ണനോട് പ്രാര്‍ത്ഥിക്കൂ!
നിന്റെ മനസ്സ് കാട് പോലെയിരിക്കുന്നു അതിനെ
വൃന്ദാവനമാക്കി മാറ്റാന്‍ രാധയേ ശരണം പ്രാപിക്കു!
വൃന്ദാവനമാക്കി മാറ്റാന്‍ രാധയേ ശരണം പ്രാപിക്കു!
നിന്റെ മനസ്സ് പാമ്പ് പോലെയാണിരിക്കുന്നത്!
അതിനെ ആദിശേഷനായി മാറ്റാന്‍ സ്വാമി രാമാനുജരോടു
കരഞ്ഞു പ്രാര്‍ത്ഥിക്കു!
നിന്റെ മനസ്സ് ആടി കൊണ്ടാണിരിക്കുന്നത്. അതിനെ
ഒരൂഞ്ഞാലായി മാറ്റി അതില്‍ രാധയും കൃഷ്ണനും ആടുവാന്‍
ഗോപികളോട് വരം യാചിക്കു!
നിന്റെ മനസ്സ് കല്ലായിട്ടാണ് ഇരിക്കുന്നത്. അതിനെ തിരുമലയിലെ ഒരു പടിയായി കിടത്താന്‍ കുലശേഖര ആള്‍വാരോടു ഭക്തിയോടെ അപേക്ഷിക്കു!
നിന്റെ മനസ്സ് മല പോലെയിരിക്കുന്നു. അതിനെ
ഗോവര്‍ധനമായി മാറ്റാന്‍ശ്രീ കൃഷ്ണ ചൈതന്യരോട്
രഹസ്യമായി പ്രാര്‍ത്ഥിക്കു!
ഗോവര്‍ധനമായി മാറ്റാന്‍ശ്രീ കൃഷ്ണ ചൈതന്യരോട്
രഹസ്യമായി പ്രാര്‍ത്ഥിക്കു!
നിന്റെ മനസ്സ് ഭ്രാന്ത് പിടിച്ചത് പോലെയിരിക്കുന്നു. അതിനെ
കൃഷ്ണ ഭ്രാന്തായി മാറ്റാന്‍ ശുക ബ്രഹ്മാര്‍ഷിയോട്
പ്രേമ പാഠം അഭ്യസിക്കു!
കൃഷ്ണ ഭ്രാന്തായി മാറ്റാന്‍ ശുക ബ്രഹ്മാര്‍ഷിയോട്
പ്രേമ പാഠം അഭ്യസിക്കു!
നിന്റെ മനസ്സ് മരമായി ഇരിക്കുന്നു. അതില്‍ 'രാധാകൃഷ്ണ' രൂപം
തെളിയാന്‍ ഗുരുജിഅമ്മയെ ദൃഡമായി വിശ്വാസിക്കു!
0 comments:
Post a Comment