ഇന്ന് ഗോവര്‍ധന പുജാ!
രാധേകൃഷ്ണ!
ഇന്ന് ഗോവര്‍ധന പൂജ!
ഭഗവാന്‍ ശ്രീ കൃഷ്ണന്‍ സ്വയം ഗോവര്‍ധന പൂജ ചെയ്തു !
ആഞ്ചനേയര്‍ തന്നെ ഉയര്‍ത്തി കൊണ്ടു വന്ന ഉന്നതമായ മല!
ഇന്ദ്രന്റെ അഹംഭാവം ശമിപ്പിക്കാന്‍ ഭഗവാന്‍ ശ്രീ കൃഷ്ണന്‍ പുജിച്ച മല!
സദ് ശിഷ്യനായി ഇരിക്കണം എന്ന്‍ എല്ലാരെയും ഉപദേശിക്കുന്ന മല!
നന്ദഗോപരെപ്പോലെ ഒരു അച്ഛന്റെ സ്ഥാനത്തിരുന്ന്‍ ഭഗവാന്‍ ശ്രീ കൃഷ്ണനെ രക്ഷിച്ച മല!
ഗോകുലത്തിനും വൃന്ദാവനത്തിനും നന്മ തരുന്ന മല!
ശ്രീ കൃഷ്ണ ചൈതന്യ മഹാപ്രഭു !ശ്രീമാന്‍ മാധവേന്ദ്ര പുരി!
ശ്രീ സനാതന ഗോസ്വാമി, ശ്രീ രൂപ ഗോസ്വാമി!
ശ്രീമതി മീരാ മാതാ തുടങ്ങിയ ഉന്നതരായ
ഭക്തന്മാര്‍ പ്രദക്ഷിണം ചെയ്ത മല!
ദിവസവും പല ഉന്നതരായ ഭക്തര്‍ പ്രദക്ഷിണം ചെയ്യും അത്ഭുതമായ മല!
സ്വയം കൃഷ്ണ സ്വരുപമായി വിളങ്ങുന്ന മല!
ആര്‍ എന്ത് ആഗ്രഹിക്കുന്നുവോ അത് നിറവേറ്റുന്ന മല!
ഗോപന്മാരും ഗോപികകളും ആനന്ദമായി അനുഭവിച്ച മല!
എഴുവയസ് മാത്രം പ്രായമുള്ള ബാലനായ കണ്ണന്‍ തന്റെ ചെറു വിരലാല്‍ ഉയര്‍ത്തിയ മല!
ദേവര്‍കളുടെ അഹംഭാവം മാറാന്‍ കാരണമായ മല!
കൃഷ്ണനും രാധികയും ആനന്ദമായി കളിച്ചു നടന്ന മല!
എല്ലാ മലകളുടെയും രാജനായ ഗിരി രാജനായ നമ്മുടെ ഗോവര്‍ധന മല!
ഗിരിരാജനെ ആരാധിച്ച് ഗിരിരാജന് നിവേദിച്ച്
ഗിരിരാജനെ വലം വന്ന്‍ ഗിരിരാജനെ സ്മരിച്ച്
ഗിരിരാജന്റെ ചരണങ്ങളില്‍ തൊഴുത് , ഗിരിരാജനോട് പ്രാര്‍ത്ഥിച്ച്
ഗിരിരാജന് അന്നകൂടോത്സവം ചെയത്,
ഇന്ന് ഗോവര്‍ധന പൂജ ചെയ്യാം!
ഇന്ന് ഗോവര്‍ധന പൂജ ചെയ്യാം!
വരിക! വരിക! വരിക!
ജയ് ബോലോ ഗിരിരാജ് കി ജയ്!
ജയ് ബോലോ ഗിരിധാരാ ഗോപാല്‍ കീ ജയ്!
ജയ് ബോലോ രാധേകൃഷ്ണാ കീ ജയ്
ജയ് ബോലോ മീരാ മാതാ കീ ജയ് !
ജയ് ബോലോ ഗുരുജിഅമ്മാ കീ ജയ് !
0 comments:
Post a Comment